gnn24x7

കോട്ടയം അമൽ ജ്യോതി കോളേജിലെ പ്രശ്‍നം പരിഹരിക്കാൻ മന്ത്രിമാർ നാളെ കോളേജിൽ എത്തും

0
365
gnn24x7


കോട്ടയം: അമൽ ജ്യോതി കോളേജിലെ പ്രശ്‍നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജിൽ എത്തും. കോളേജ് അധികൃതരുമായി 10 മണിക്ക് ചർച്ച നടത്തും. സാങ്കേതിക സർവകലാശാലയിൽ നിന്നും രണ്ടംഗ അന്വേഷണ കമ്മീഷനും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. ഇന്നും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം മന്ത്രി ആർ ബിന്ദുവാണ് അറിയിച്ചത്.

ബിരുദ വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ കലുഷിതമായിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് . ക്യാമ്പസിനുള്ളിൽ കയറിയ പൊലീസ്, മാനേജ്മെന്റ് നിർദ്ദേശ പ്രകാരം വിദ്യാർഥികളെ മർദ്ദിച്ചെന്ന പരാതി, നാടകീയ രംഗങ്ങൾക്കാണ് വഴിവച്ചത്. സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പൊളിഞ്ഞിരുന്നു. ഇതോടെയാണ് രണ്ടു മന്ത്രിമാർ നാളെ ക്യാമ്പസിൽ നേരിട്ടെത്തി ഇരു വിഭാഗവുമായും സംസാരിക്കാൻ തീരുമാനിച്ചത്.

ചീഫ് വിപ്പിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച പൂർത്തിയായതിനു പിന്നാലെയായിരുന്നു സമര രംഗത്തുള്ള വിദ്യാർത്ഥികളിൽ ചിലർക്കു നേരെ പൊലീസ് ബലപ്രയോഗം ഉണ്ടായത്. മാനേജ്മെന്റും അധ്യാപകരും നൽകിയ നിർദ്ദേശം അനുസരിച്ചാണ് പൊലീസ് മർദ്ദിച്ചതെന്ന ആരോപണമുയർത്തി വിദ്യാർഥികൾ സംഘടിച്ച് പ്രതിഷേധിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7