gnn24x7

ഹൈലൈറ്റ് മാളിലെ ലൈംഗിക അതിക്രമം; യുവ നടിമാരുടെ മൊഴി എടുക്കും

0
171
gnn24x7

കോഴിക്കോട്ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിൽ യുവ നടിമാരുടെ മൊഴി എടുക്കും. ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം ഉണ്ടായത്. യുവ നടിമാരുടെ മൊഴി എടുക്കാൻ വനിത പൊലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. വിശദ മൊഴി എടുത്ത ശേഷം ആകും റജിസ്റ്റർ ചെയ്യുക. സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും. ​ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here