ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ഉന്മദുക്ത് ചന്ദ്

0
134

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരമായി മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മദുക്ത് ചന്ദ്.

കഴിഞ്ഞ ദിവസം ഹൊബാര്‍ട്ട് ഹുറികെയ്ന്‍സിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായാണ് താരം കളത്തിലിറങ്ങിയത്. കളിയില്‍ താരം എട്ടു പന്തില്‍ നിന്ന് ആറു റണ്‍സെടുത്തിരുന്നു.

2012-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഉന്മദുക്ത് ചന്ദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ജേതാക്കളായത്. എന്നാല്‍ സീനിയര്‍ ടീമില്‍ ഇടംനേടാന്‍ താരത്തിന് സാധിച്ചില്ല. പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമാണ് താരം ഓസ്‌ട്രേലിയയില്‍ കളിക്കാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here