മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സുപ്രീം കോടതിയില്‍. മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ ശിവരാജ് സിങ് ചൗഹാന്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ വിശ്വാസ...

വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ ഹരജിയിലാണ് വിധി. 13 വയസുകാരിയുടെ...

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ...

ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമോ എന്ന അനിശ്ചിതത്വം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞിരിക്കുകയാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ സഭ...

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിൽ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ച ഹാജരാകണമെന്ന നിര്‍ദേശം മീററ്റില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ ജില്ലാദിന് തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന്...

വിജയ രഹസ്യം പങ്കുവെച്ച് ഐഡി ഫ്രഷ്ഫുഡ് സ്ഥാപകനും സിഇഒയുമായ പി.സി മുസ്തഫ

ഇക്കഴിഞ്ഞ ദിവസം വിജയീ ഭവ ഇന്‍സ്പിരേഷനല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഐഡി ഫ്രഷ്ഫുഡ് സ്ഥാപകനും സിഇഒയുമായ പി.സി മുസ്തഫ തന്റെ ബ്രാന്‍ഡിന്റെ വിജയരഹസ്യം എന്താണെന്നു ചോദിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നാണ് ഉത്തരം പറഞ്ഞത്. എന്തുകൊണ്ടാണെന്നോ ഐഡി...

റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും...

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയും കുടുങ്ങുമെന്ന് സൂചന. അനില്‍ അംബാനിയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. മുംബൈയില്‍...

കൊറോണക്കാലത്തിനെ സിനിമയാക്കുന്നതിനുള്ള തിരക്കില്‍ ബോളിവുഡ്; ഒന്നിലധികം സിനിമകള്‍ രജിസ്റ്റര്‍ ചെയ്തു

മുംബൈ: കൊറോണ വൈറസിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലും കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡിലും കൊറോണയാണ് പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ അല്ലെന്ന്...

കൊറോണ വൈറസ്‌; ഇറ്റലിയില്‍ ആകെ മരണ സംഖ്യ 1809

ലണ്ടന്‍: കൊറോണ വൈറസ്‌ ബാധയില്‍ ലോകം അതീവ ജാഗ്രതയിലാണ്,യൂറോപ്പില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്,വൈറസ് ബാധ യൂറോപ്പില്‍ നിയന്ത്രണാതീതമായ് തുടരുകയാണ്. സ്പെയിന്‍,ഇറ്റലി, എന്നിവിടങ്ങളില്‍ മരണ സംഖ്യഉയരുകയാണ്. യൂറോപ്പില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേരാണ് മരിച്ചത്. യൂറോപ്യന്‍...

രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. കൂറുമാറ്റം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേ ജെയ്പൂരിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജി. ആദ്യം നാലു കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിച്ചത്....

പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു

പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു. കലക്ടർ പി. ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പന്തളം സ്വദേശിയുടെ ഫലം ഇല്ല. ഒരു വയസ്സുള്ള കുട്ടിയുടെ ഫലവും നെഗറ്റീവ് ആണെന്ന്...

ബിഗ് ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ...

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല്...

ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത് 115 പേര്‍ക്ക്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. 115 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് രാജ്യത്ത് 13 പേര്‍ ഇതുവരെ രോഗ...

മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍

ഭോപാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവര്‍ണറുടെ...

ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ട്വൂ സ്വദേശിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹത്തെ ഇന്നലെയാണ് റാം...

പുതിയ പാർട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖർ ആസാദ്; 28 മുൻ എംഎൽഎമാരും ആറ് മുൻ എംപിമാരും...

നോയിഡ: നോയിഡയിലെ സെക്ടർ 70ലെ ബസായി ഗ്രാമത്തിലായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ നീല നിറത്തിലുള്ളതാണ് പാർട്ടി പതാക. ഭീം ആർമി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 28 മുൻ...

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി: ആഗോള എണ്ണവില തകര്‍ന്ന സാഹചര്യത്തിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ‘ആഗോള എണ്ണ വില തകര്‍ന്ന സാഹചര്യത്തില്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കണമെന്ന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച നിര്‍മലാ സീതാരാമനെ...

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ വെച്ച് നടന്ന ഫിനാന്‍ഷ്യല്‍ എന്‍ക്ലേവില്‍വെച്ചാണ് സീതാരാമന്‍ എസ്.ബി.ഐ...

ഭീതി പടർത്തി കൊറോണ; ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകമെമ്പാടും ഭീതി പടർത്തി കൊറോണ പടർന്നുപിടിക്കുമ്പോൾ ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ എല്ലാം തല്‍ക്കാലത്തേക്ക് ആശുപത്രികള്‍ ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഇതിനായുള്ള നടപടികള്‍...

എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ നാല് എം.എല്‍.എമാര്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ശനിയാഴ്ച 14 എം.എല്‍.എമാരുടെ സംഘത്തെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് അയച്ചിരുന്നു. ആ സംഘത്തില്‍...

ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു പത്തൊമ്പതുകാരന് ദാരുണാന്ത്യം

കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു പത്തൊമ്പതുകാരന് ദാരുണാന്ത്യം. എടത്തല പുനത്തിൽ ഇമ്മാനുവലിന്‍റെ മകൻ ഡിഫിൻ(19) ആണ് മരിച്ചത്. മത്സരത്തിനിടെ പന്ത് നെഞ്ച് കൊണ്ടു തടുത്ത ഡിഫിൻ ബോധംകെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ...