അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്ക തിരിച്ചടിയായി; റെക്കോർഡ് ഇടിവിൽ രൂപ

മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ്...

കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതി ജോളി ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട്...

ആശുപത്രിയിൽ അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

ഹരിയാന: പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും അരികിൽ നിന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നായ്ക്കൾ കടിച്ചുകീറി കൊന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പ്രാദേശിക സിവിൽ ആശുപത്രിയിലേക്ക് അയച്ച...

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ നാലിരട്ടിയിലധികം വർധന

ജൂലൈ ഒന്ന് മുതൽ ഗൾഫിലെ സ്കൂളുകൾ മദ്ധ്യവേനൽ അവധിക്ക് അടയ്ക്കുന്നതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ച് വിദേശ, ഇന്ത്യൻ വിമാന കമ്പനികൾ. കൊവിഡ് മൂലം രണ്ടു വർഷക്കാലം നാട്ടിലേക്ക് പോകാതിരുന്ന...

ഓസ്കർ അക്കാദമി അംഗമാവാൻ നടൻ സൂര്യക്ക് ക്ഷണം

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഓസ്കർ അക്കാദമി. ഇതോടെ, എല്ലാ വർഷവും ലൊസാഞ്ചലസിൽ പ്രഖ്യാപിക്കുന്ന ഓസ്കർ പുരസ്കാരങ്ങൾക്കു വോട്ടു ചെയ്യാനുള്ള അർഹത സൂര്യക്കു...

ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍

ന്യൂഡൽഹി : ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്തയേയും രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്തയുടെ അറസ്റ്റിനെ പശ്ചിമബംഗാള്‍...

വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു

മുൻ ഇന്ത്യൻ പ്രധാമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്'(Main RahoonYa Na Rahoon, Yeh Desh Rehna Chahiye –...

‘കടുവ’യ്‌ക്കെതിരേ പരാതി; സെൻസർ ബോർഡ് തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം

കൊച്ചി: പൃഥ്വിരാജ് ചിത്രമായ 'കടുവ' തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയിരിക്കുന്ന പരാതിയിൽ സിനിമ കണ്ട് തീരുമാനം എടുക്കാൻ ഹൈക്കോടതി സെൻസർ ബോർഡിന് നിർദേശം നൽകി. ജോസ്...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളിൽ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരിരക്ഷ നഷ്ടമാകും

ന്യൂഡൽഹി: ഐടി ചട്ടങ്ങൾ പാലിക്കാൻ ട്വിറ്ററിന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. ജൂലൈ നാലിനുള്ളിൽ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സാമൂഹിക മാധ്യമം എന്ന നിലയിൽ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ്...

വിജയ് ബാബുവിന് മുൻകൂ൪ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സ൪ക്കാ൪ സുപ്രീംകോടതിയിൽ

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടന്‍ വിജയ് ബാബുവിന് മുൻകൂ൪ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സ൪ക്കാ൪. മുൻകൂ൪ ജാമ്യ൦ റദ്ദാക്കണമെന്ന് സര്‍ക്കാരിന്‍റെ ആവശ്യ൦. മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്ന്...

മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു.  ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന്...

“കണ്ണിലിന്നൊരു കനവുമായ്”…; “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം റിലീസായി

  ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം "കണ്ണിലിന്നൊരു കനവുമായ്" റിലീസ് ചെയ്തു. മ്യൂസിക് 24x7 ചാനലിലൂടെ ആണ് പാട്ടു റീലീസ് ആയിരിക്കുന്നത്. ഫോർ മ്യൂസിക്‌സിന്റെ...

ഓയിൻ മോർഗൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോർഗൻ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോശം ഫോമും പരിക്കും കാരണം മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്...

കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് അഹ്‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര...

പോൾ റീഡ് സ്ഥാനമൊഴിയുന്നു

HSE ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് ഈ വർഷാവസാനം സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്.തിങ്കളാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് 2022 ഡിസംബറിൽ താൻ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമിയെ വരും മാസങ്ങളിൽ തിരഞ്ഞെടുത്തേക്കുമെന്ന് HSE...

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ ഹൈക്കോടതിയിൽ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ഹൈക്കോടതിയിലെത്തിയത്. തന്നെ സംബന്ധിച്ച ചില പരാമർശങ്ങൾ...

ഈ അവധിക്കാലം ആഘോഷിക്കാൻ ഇതിലും മികച്ച സ്ഥലമില്ല.. വിസ്മയ ലോകമൊരുക്കി വാഗമൺ FOGGY KNOLLS.

ഏതൊരു അവധിക്കാലത്തെയും പ്രധാന ചർച്ചയാണ് എവിടേക്ക് യാത്ര പോകണം എന്ന്. കോവിഡ് പിടിയിലമർന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമുക്ക് നഷ്ടമായത് ഇത്തരം യാത്രകളും അവയുടെ ഓർമ്മകളുമാണ്. നമ്മുടെ ജീവിതം സാധാരണ ഗതിയിലേക്ക് മാറുന്ന...

മുൻ മന്ത്രി ടി.ശിവദാസ മേനോൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ട് തവണ ഹൃദയാഘാതം...

ഗൂഗിള്‍ ഹാങ്ഔട്ട്സ് സേവനം അവസാനിപ്പിക്കുന്നു

സാൻഫ്രാൻസിസ്കോ: 2020 നവംബറോടെ ഗൂഗിള്‍ ഹാങ്ഔട്ട്സ് സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഉടന്‍ തന്നെ ഹാങ്ഔട്ട് ഉപയോക്താക്കള്‍ ചാറ്റിലേക്ക് മാറണമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഹാങ്ഔട്ട്സ്  ഡാറ്റയുടെ പകർപ്പ് സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക്  ഡാറ്റ ഡൗൺലോഡ്...

വീണ്ടും മാസ്‍ക് നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന...