ചരിത്രം കുറിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’

ന്യൂഡൽഹി: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ 'Dil Bechara' വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയ ഉടൻ തന്നെ നിരവധി റെക്കോർഡുകൾ തകർത്തു.  ചിത്രത്തിന് ഐ‌എം‌ഡി‌ബിയുടെ...

ആദ്യമായി ഉത്തരകൊറിയയിൽ കോറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

പ്യോങ്ഗ്യാങ്: ആദ്യമായി ഉത്തരകൊറിയയിൽ കോറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്.  കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര കൊറിയൻ അതിർത്തി പട്ടണമായ കേസോങ്ങിൽ lock down പ്രഖ്യാപിച്ചതായും റിപ്പോർട്ട് ഉണ്ട്.  ലോകം മുഴുവനും കോറോണ രോഗ പടർന്നു പന്തലിക്കുന്ന സമയത്ത് ഒരു കോറോണ...

ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനെ എതിര്‍ത്ത ഗ്രീസിന് തുര്‍ക്കിയുടെ മറുപടി!

ഇസ്താംബുള്‍: ഹാഗിയ സോഫിയ (Hagia Sophia)മുസ്ലിം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടിയെ വിമര്‍ശിച്ച ഗ്രീസിലെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി രംഗത്ത്. വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അപലപിക്കുന്നതായി തുര്‍ക്കി വ്യക്തമാക്കി, പ്രതിഷേധത്തിന്‍റെ ഭാഗമായി തുര്‍ക്കിയുടെ പതാക കത്തിച്ചിരുന്നു. ഗ്രീസ്...

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ നീക്കി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണ്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കം ചെയ്തു. കുവൈത്തില്‍ ഐസൊലേഷന്‍ നിലവിലുണ്ടായിരുന്ന പ്രദേശമായിരുന്നു ഫര്‍വാനിയ.ഞായറാഴ്ച മുതലാണ് ഫര്‍വാനിയിവലെ നിയന്ത്രണങ്ങളള്‍ നീക്കുന്നതെന്നാണ് സര്‍ക്കാര്‍ ആറിയിച്ചത്. കൊവിഡ് കേസുകള്‍ വിലയിരുത്തി കഴിഞ്ഞ...

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണ്ണായകമാണ്, എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് ശിവശങ്കറിനെ വീണ്ടും...

ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍

ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍. സമാധാനമായി തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കാത്ത ഒരു സംഘം ഇപ്പോള്‍ സജീവമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു എഫ്.എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്...

കോവിഡ് പ്രതിസന്ധി; വിനോദ സഞ്ചാര മേഖലയില്‍ തിരിച്ച് വരവിനൊരുങ്ങി ദുബായ്!

ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ ആക്കിയ ദുബായ് വിനോദ സഞ്ചാര മേഖലയില്‍ തിരിച്ച് വരവിന് ശ്രമിക്കുകയാണ്. ഇതിനായുള്ള പദ്ധതികള്‍ക്ക് ദുബായ് രൂപം നല്‍കുകയാണ്,ഇതുമായി ബന്ധപെട്ട് ഈ മേഖലയിലെ കമ്പനികളുടെ യോഗം ജിഡിആര്‍എഫ്എ വിളിച്ച് ചേര്‍ത്തിരുന്നു. ഭാവിയിലെ വിനോദ...

ഉത്ര വധക്കേസില്‍ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി. ഉത്രയെ ജീവിതത്തിൽ നിന്നും ഒഴിവാക്കണമെന്ന് സൂരജ് പലതവണ പറഞ്ഞെന്നു സുഹൃത്തുക്കളാണ് മൊഴി നൽകിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ...

ജനവാസകേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി വേണം; കരിങ്കല്‍ ക്വാറികള്‍ക്ക് പണി വരുന്നു

കോഴിക്കോട്: കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് ജനവാസകേന്ദ്രത്തില്‍ നിന്നുള്ള 100 മീറ്റര്‍ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കിയ ഇടതുസര്‍ക്കാറിന്റെ പരിഷ്‌ക്കരണത്തിന് കനത്ത തിരിച്ചടിയായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ വിധി. ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന്...

കൊറോണ കാലത്ത് ഈ ശീലങ്ങൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ..!

ന്യുഡൽഹി: നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.  ഇത് നമ്മെ പലതരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നു. കൊറോണ വൈറസിനെ നേരിടാൻവേണ്ടി  പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണ് ഡോക്ടർമാർപോലും നിർദ്ദേശിക്കുന്നത്. ഈ...

നിയമസഭാ സമ്മേളനം വിളിക്കാൻ ഗവര്‍ണര്‍ തയാറായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഗെഹലോട്ട്

ജയ്പുർ: നിയമസഭാ സമ്മേളനം വിളിക്കാൻ ഗവര്‍ണര്‍ തയാറായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. വേണ്ടി വന്നാൽ രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവന് മുന്നിൽ കോൺഗ്രസ്...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. ജില്ലാതലങ്ങളില്‍ ഇത് നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഏത് സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെയും കൊവിഡ്...

സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പുറത്ത്. അറ്റാഷേയുടേതെന്നു കരുതുന്ന രണ്ടുനമ്പറുകളിൽനിന്നാണ് സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺവിളികളെത്തിയത്. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വർണം...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം

തിരൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറത്തും കാസര്‍ഗോഡുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍, കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.62 കോടിയായി. അതേസമയം 647,595 പേരാണ് വൈറസ്ബാധമൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,907,262 ആയി ഉയര്‍ന്നിട്ടുണ്ട്. കൊവിഡ്...

കാര്‍ഗില്‍ വിജയദിനം; അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ധീരതയ്ക്ക് 21 വയസ്സ്

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ധീരതയ്ക്ക് 21 വയസ്സ്, കാര്‍ഗിലില്‍ മൂന്ന് മാസം നീണ്ട പോരാട്ടത്തില്‍ പാകിസ്ഥാന്‍ എന്ന അയലത്തെ ശത്രുവിനെ ഇന്ത്യ പരാജയപെടുത്തുകയായിരുന്നു. ശത്രുവിനെ തുരത്തി ഇന്ത്യ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍...

ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിദഗ്ത സമിതി

തിരുവനന്തപുരം: ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിദഗ്ത സമിതി. ഇങ്ങനെ കുഴഞ്ഞുവീണ് മരിക്കുന്നതിന് കാരണ൦ സൈലന്‍റ് ഹൈപോക്സിയ ആണെന്നാണ്‌ വിദഗ്ത സമിതി കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ ഓക്സിജന്റെ അളവ് പെട്ടന്ന് താഴുന്നതാണ് സൈലന്‍റ്...

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ്:  സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും  കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈറ്റ്  സര്‍ക്കാര്‍ ആശുപത്രികളിലാണ്  സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായാണ് സൗജന്യ കോവിഡ് പരിശോധനകള്‍...

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന നീക്കവുമായി അമേരിക്ക

വാഷിംഗ്‌ടണ്‍: ഇന്ത്യയുള്‍പ്പടെയുള്ള  രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന നീക്കവുമായി അമേരിക്ക...  ആളില്ലാതെ പറക്കുന്ന വാഹനങ്ങള്‍ക്ക് കയ‌റ്റുമതിയില്‍ വരുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇളവുചെയ്‌ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (Donald Trump)... പുതിയ ഉത്തരവോടെ  അമേരിക്ക നിര്‍മ്മിക്കുന്ന അണ്‍മാന്‍ഡ്...

അടിച്ചു കൂട്ടിയ ഇലകളില്‍ ഭാര്യയെ ഓര്‍ത്ത് ഹൃദയം വരച്ച് ഒരു പ്രവാസി

ദുബായില്‍ ക്ലീനിംഗ് തൊഴിലാളിയായ രമേഷ് ഗംഗാരജം ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തെരുവില്‍ അടിച്ചു വാരി വൃത്തിയാക്കുകയായിരുന്ന രമേഷ് ഗംഗരാജം നിലത്തെ ഇലകളെല്ലാം കൂട്ടി ഹൃദയത്തിന്റെ ചിത്രമാണ് ഉണ്ടാക്കിയത്. റോഡിനു...