സൗദിയിൽ കോവിഡ് ബാധിച്ച് നഴ്സ് അടക്കം മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് നഴ്സ് അടക്കം മൂന്നു മലയാളികള്‍ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സും ഇടുക്കി സ്വദേശിയും ചികിത്സയിലായിരുന്ന കാസര്‍കോഡ് സ്വദേശിയുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരണപ്പെടുന്ന...

കൊവിഡ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാർമെൻ റെയ്ൻഹാർട്ടിനെ ചീഫ് എക്കണോമിസ്റ്റായി നിയമിച്ച് ലോകബാങ്ക്

വാഷിങ്ടൺ: ലോകത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫിനാൻഷ്യൽ ക്രൈസിസ് എക്സ്പേർട്ട് കാർമെൻ റെയ്ൻഹാർട്ടിനെ ചീഫ് എക്കണോമിസ്റ്റായി നിയമിച്ച് ലോകബാങ്ക്. റെയ്ൻഹാർട്ടിന്റെ അനുഭവ പരിചയവും ഉൾക്കാഴ്ച്ചയും കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ...

കൊവിഡിനെ തുടർന്ന് ​​ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന് വ്യവസായി എം.എ യൂസഫലി

ദുബായ്: കൊവിഡിനെ തുടർന്ന് ​​ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന് വ്യവസായി എം.എ യൂസഫലി. പ്രതിസന്ധി തരണം ചെയ്ത് ​ഗൾഫ് രാജ്യങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ...

ജര്‍മ്മന്‍ കാര്‍ കമ്പനിയായ വോക്‌സ്‌വാഗന്റെ പുതിയ പരസ്യം വംശീയതയുടെ പേരില്‍ വിവാദത്തില്‍

ജര്‍മ്മന്‍ കാര്‍ കമ്പനിയായ വോക്‌സ്‌വാഗന്റെ പുതിയ പരസ്യം വംശീയതയുടെ പേരില്‍ വിവാദത്തില്‍. വോക്‌സ്‌വാഗന്റെ ഗോള്‍ഫ് മോഡലിന്റെ പരസ്യമാണ് വിവാദത്തിലായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 10 സെക്കന്റ് വീഡിയോ പരസ്യത്തില്‍ കറുത്ത വര്‍ഗക്കാരനായ ഒരാളെ...

ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. നേപ്പാളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഏക പക്ഷീയ പ്രവര്‍ത്തനം ആണെന്നും ഇത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക അവകാശവാദങ്ങളുടെ...

കനത്ത നാശം വിതച്ച് ഉം-പുന്‍ ചുഴലിക്കാറ്റ്; 12 മരണം!

കൊൽക്കത്ത: ഉംഫുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 ഓളം പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയില്‍ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില‍് ഒരു ലക്ഷം...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,609 കൊവിഡ് കേസുകള്‍

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,609 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,12,359 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബുധനാഴ്ച...

പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റും മഴയും രൂക്ഷമായി തുടരുന്നു; രണ്ട് പേര്‍ മരിച്ചു

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റും മഴയും രൂക്ഷമായി തുടരുന്നു. കനത്ത മഴയിലും കാറ്റിലും ബംഗാളില്‍ രണ്ട് പേര്‍ മരിച്ചു. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട്...

കുടിയേറ്റ തൊഴിലാളികളുടെ പലായനത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് പ്രിയങ്കാ ഗാന്ധി

ലക്‌നൗ: കുടിയേറ്റ തൊഴിലാളികളുടെ പലായനത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനായി...

നേപ്പാളില്‍ കോവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി

കാഠ്മണ്ഡു: നേപ്പാളില്‍  കോവിഡ്  പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി..!! ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും  ഇന്ത്യയില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന്...

പട്ടിണി; മൂന്നു മക്കളേ കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള മരത്തിൽ അച്ഛൻ തൂങ്ങിമരിച്ചു

ചെന്നൈ: കോറോണ മഹാമാരി വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ചെന്നൈ ശ്രീപെരുംപുതൂരിൽ നിന്നും ലഭിച്ചത്.  കോറോണയെ തുടർന്നുള്ള lock down ൽ ജോലിയും കൂലിയുമില്ലാതെ പട്ടിണിയായ ഒരച്ഛന്റെ ദയനീയ അവസ്ഥ എന്നല്ലാതെ...

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗം ഭേദമായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത്...

ഉംപൂണ്‍ ബംഗാള്‍ തീരം തൊട്ടു; ഒഡീഷയിൽ കനത്ത കാറ്റും മഴയും

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്ത് കര തൊട്ടു. കാറ്റ് ശക്തി പ്രാപിക്കുന്ന വരുന്ന നാലുമണിക്കൂറുകള്‍ ഏറെ നിര്‍ണായകമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 185 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റ് കരയില്‍ വേഗം പ്രാപിക്കാനിടയുണ്ട്....

യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച കരാറുകൾ റദ്ദാക്കി ഫലസ്​തീൻ

ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​. അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിന്‍റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​ ഫലസ്​തീ​​െൻറ നടപടി. ഫലസ്​തീൻ വാർത്ത...

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി

ഭോപാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി.കമല്‍ നാഥില്‍നിന്നും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ച എം.എല്‍.എമാരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം. ‘കോണ്‍ഗ്രസില്‍നിന്നു രാജി...

തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ നടത്തിയതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ നടത്തിയതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പരീക്ഷ നടന്നത്. രക്ഷിതാക്കള്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളിലായി 24 ബെഞ്ചുകള്‍ ഇട്ടുകൊണ്ടാണ്...

വിഐപിയായ ഒരാള്‍ മണിക്കൂറുകളോളം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യൂവില്‍ കാത്തുനില്‍ക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

ലിസ്ബന്‍: സാധാരണക്കാരെ പോലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂവില്‍ നില്‍ക്കുന്ന പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സെലോ റെബെലോയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  വിഐപിയായ ഒരാള്‍ മണിക്കൂറുകളോളം സൂപ്പര്‍മാര്‍ക്കറ്റിലെ ക്യൂവില്‍ കാത്തുനില്‍ക്കുന്നത് വളരെ അപൂര്‍വമായ ഒരു കാഴ്ചയാണ്....

വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍ പങ്കാളിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതന്‍...

ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ; ഇതിൽ 15...

ബെയ്ജിംഗ്: ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത് 16 കോവിഡ് 19 പോസിറ്റീവ് കേസുകൾ. എന്നാൽ, ഇതിൽ 15 പേർക്കും ലക്ഷണങ്ങളില്ല. നേരത്തെ, കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് അടച്ചിട്ട ജിലിൻ പ്രവിശ്യയിൽ പ്രാദേശിക സമ്പർക്കത്തിലൂടെ...

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്. ഇദ്ദേഹത്തെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെ ചെയര്‍മാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കനേഷ്യാ...