കൊവിഡ്-19 പടര്‍ന്നുപിടിച്ച ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു; മരണം 3000 കടന്നു

ന്യൂയോര്‍ക്ക് സിറ്റി: കൊവിഡ്-19 പടര്‍ന്നുപിടിച്ച ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ശനിയാഴ്ച മാത്രം 630 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3565 ആയി....

വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ; ഓൺലൈനായി പ്രാർത്ഥന ചടങ്ങുകൾ കാണിച്ച് പള്ളികള്‍

കൊച്ചി: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ. ദിവ്യബലി അടക്കമുള്ള ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വൈദികർ അടക്കം അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ...

കൊവിഡ് ബാധിച്ചതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പെഴുതി ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: സൗത്ത് കൊണ്ടാഴി കൊട്ടേക്കാട്ടില്‍ പവിത്രനെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയത നിലയില്‍ കണ്ടെത്തിയത്. ഒലിച്ചി ഭാഗത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പനിയെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നാം തിയതി പഴയന്നൂര്‍ ഗവ....

കൊറോണ വൈറസ്; രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മുൻ ബാഴ്‌സലോണ ഇതിഹാസ താരം സാവിയും രംഗത്ത്

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മുൻ ബാഴ്‌സലോണ ഇതിഹാസ താരം സാവിയും രംഗത്ത്. കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മില്യണ്‍ യൂറോ (ഏകദേശം 9...

ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ; ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്:  ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോയുടെ വെളിപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി എട്ടരവരെയുള്ള 24...

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടാണ് മരിച്ചത്. 51 വയസ്സുള്ള ഇദ്ദേഹം ന്യൂയോര്‍ക്ക് സബ് വേ മെട്രോ പൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു. അതേസമയം അമേരിക്കയില്‍...

രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കൊറോണ വൈറസ് കേസുകളിൽ ഭൂരിഭാഗവും 21 വയസിനും 60 വയസിനും ഇടയിൽ ഉള്ളവർ

ന്യൂഡൽഹി: രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന കൊറോണ വൈറസ് കേസുകളിൽ ഭൂരിഭാഗവും 21 വയസിനും 60 വയസിനും ഇടയിലാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളിൽ 75% ആളുകളും ഈ പ്രായപരിധിക്കിടയിൽ വരുന്നവരാണ്. 21...

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച. ടെലിഫോണിലൂടെയായിരുന്നു...

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഖേദപ്രകടനവുമായി പ്രതിഭ

കായംകുളം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദ പ്രകടനവുമായി യു പ്രതിഭ എം.എല്‍.എ. താന്‍ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിഭ വിശദീകരിച്ചു. തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദം...

വളർത്തുപൂച്ചകളുള്ളവർ ശ്രദ്ധിക്കുക; പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

ബീജിങ്: വളർത്തുപൂച്ചകളുള്ളവർ ശ്രദ്ധിക്കുക. പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാർബിയൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനിൽ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും. പൂച്ചകൾക്ക് വൈറസ് ബാധയേൽക്കാമെന്ന്...