gnn24x7

Finglas Cricket Club ന്റെ എ. ജി. എമ്മിൽ(Annual General Meeting) താരങ്ങൾക്ക് അനുമോദനം

0
93
gnn24x7

Finglas Cricket Club വാർഷിക പൊതുയോഗത്തിൽ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു. ആദ്യ ടീമിൽ 535 റൺസും 35 വിക്കറ്റും നേടിയ യാഷ് രാജ് മേറ്റ് ഈ വർഷത്തെ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും മികച്ച ഓൾറൗണ്ടർ പുരസ്‌കാരവും നേടി. 503 റൺസ് നേടിയ അജിത് കുമാർ തിവാരി മികച്ച ബാറ്റ്സ്മാൻ പുരസ്കാരം നേടി. 34 വിക്കറ്റ് വീഴ്ത്തിയ സജിത്ത് കലിൻഹാലിൽ മികച്ച ബൗളർക്കുള്ള പുരസ്കാരം നേടി.

ബാലിമുണിലെ പോപ്പിൻട്രീ സ്‌പോർട്‌സ് സെന്ററിൽ നടന്ന യോഗത്തിൽ 60-ലധികം അംഗങ്ങൾ പങ്കെടുത്തു. 2023 സീസണിലെ ആദ്യ ടീമിന്റെ ക്യാപ്റ്റൻ യാഷ് രാജ് മേറ്റ് സ്വാഗത പ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ച് പ്രസിഡന്റ് റോമി മാത്യു സംസാരിച്ചു. സെക്രട്ടറി ശ്യാം മോഹൻ ക്ലബ്ബിന്റെ ഫീൽഡ് പെർഫോമൻസ് വിശദീകരിച്ചു. രണ്ടാം ടീമിൽ 298 റൺസും 20 വിക്കറ്റും നേടിയ ശ്യാം മോഹൻ മികച്ച ഓൾറൗണ്ടർക്കുള്ള പുരസ്കാരം നേടി.

394 റൺസ് നേടിയ സജേഷ് സുദർശനനാണ് മികച്ച ബാറ്റ്സ്മാൻ പുരസ്കാരം കരസ്ഥമാക്കിയത്. 22 വിക്കറ്റ് വീഴ്ത്തിയ അനൂപ് വർഗീസ് മികച്ച ബൌളിംഗ് അവാർഡ് നേടി. മൂന്നാം ടീമിനായി 189 റൺസും 11 വിക്കറ്റും നേടിയ റോൺ മാത്യു മികച്ച ഓൾറൗണ്ടറായി. 198 റൺസ് നേടിയ ആൻഡ്യൂ ജോണാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ. 9 വിക്കറ്റ് വീഴ്ത്തിയ അലൻ ജോസാണ് മികച്ച ബൗളർ. കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് പ്രത്യേക അവാർഡുകളും ഉണ്ടായിരുന്നു.

ആദ്യ ടീമിനായി പുറത്താകാതെ 110 റൺസ് നേടിയ വിഷ്ണു നായർക്ക് പുരസ്കാരം നൽകി. രണ്ടാം ടീമിനായി 127 റൺസ് നേടിയ സതീഷ് വർഗീസാണ് അവാർഡിന് അർഹനായത്. 16 മികച്ച ക്യാച്ചുകൾ നേടിയ വിഷ്ണു നായർ മികച്ച ഫീൽഡർക്കുള്ള അവാർഡും നേടി. കബ്സ് ടീം അംഗങ്ങൾ, കബ്സ്-എ ലീഗിലെ വിജയികൾ എന്നിവർക്ക് മെഡലുകൾ നൽകി.

അയർലണ്ട് ഗേൾസ് അണ്ടർ 15 ടീമിനെ പ്രതിനിധീകരിച്ച ദിയ ശ്യാമിന് പ്രത്യേക മെഡൽ ലഭിച്ചു പ്രസിഡന്റ് റോമി മാത്യു ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. യൂത്ത് സെക്രട്ടറി ചേതൻ മഹാദേവ് കൃതഞ്ജത രേഖപ്പെടുത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here