gnn24x7

അയർലണ്ടിൽ ആരോഗ്യ മേഖലയിൽ അതിക്രമങ്ങൾ പെരുകുന്നു; സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ പുറത്തുവന്നു

0
316
gnn24x7

ഡബ്ലിൻ: അയർലണ്ടിൽ നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമെതിരെ അതിക്രമങ്ങൾ പെരുകുന്നത് സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ. അക്രമണമുണ്ടായാൽ പരാതിപ്പെടാൻ പോലും കഴിയാതെ എല്ലാം നഴ്സുമാർ സഹിക്കുകയാണ് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യണമെന്ന ആവശ്യം ഭരണപക്ഷ പാർട്ടിയിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷണലുകളെ ദുരുപയോഗം ചെയ്യുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. ഇത് പ്രതിഫലിക്കുന്നതാകണം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസുകളിലെ ഓരോ ശിക്ഷയുമെന്ന അഭിപ്രായമാണ് ഈ രംഗത്തുള്ളവർ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 33,341 ആക്രമണങ്ങളാണ് നഴ്സുമാർക്ക് നേരെയുണ്ടായത്. 733 ആക്രമണങ്ങൾ
ഡോക്ടർമാർക്കെതിരെയുമുണ്ടായിട്ടുണ്ട്. നഴ്സിംഗ് സ്റ്റാഫിന് നേരെ 7,737 ആക്രമണങ്ങളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. INMO റിപ്പോർട്ട് പ്രകാരം ജനുവരി 2021 മുതൽ ഒക്ടോബർ 2022 വരെയുള്ള കാലയളവിൽ മാത്രം വാക്കുകളാലോ ലൈംഗികമായോ ഉള്ള 5593 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഐഎൻഎംഓ വ്യക്തമാക്കി. ദിവസേന അക്രമങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും ഇതുപോലുള്ള ആക്രമണങ്ങളിൽ നിർബന്ധമായും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ ആവശ്യപ്പെട്ടു. ജോലി ചെയ്യുന്നതിനിടയിൽ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും നഴ്സുമാരിൽ വളരെയേറെയും സ്ത്രീകളാണ് എന്നും ഇവരെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സർക്കാരും എച്ച്.എസ്.ഇയും സ്വീകരിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്ന് ഷീഗ്ധ വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here