gnn24x7

സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി

0
283
gnn24x7

റോം: സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി. സര്‍ക്കാരിന് സിനിമകള്‍ നിരോധിക്കാനും ഭാഗങ്ങള്‍ വെട്ടിമാറ്റാനും അധികാരം നല്‍കുന്ന , 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് സിനിമാ സെൻസറിംഗ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല എന്നും ഡാരിയോ അഭിപ്രായപ്പെട്ടു.

രാഷ്ട്രീവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 1944 മുതല്‍ 274 ഇറ്റാലിയന്‍ സിനിമകളും 130 അമേരിക്കന്‍ സിനിമകളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 321 സിനിമകളും ഇറ്റലിയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പതിനായിരിത്തിലേറെ ചിത്രങ്ങളില്‍ നിന്നും ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടുമുണ്ട്.

സെൻസറിംഗ് അവസാനിപ്പിച്ചതോടെ ഇറ്റലിയിൽ പ്രദർശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാൽ കട്ടുകൾ നിർദ്ദേശിക്കാനോ നീക്കം ചെയ്യാനോ ഇനി സർക്കാരിന് കഴിയില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here