രാജ്കോട്ട്: ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 341 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് അഞ്ചു പന്തുകൾ ബാക്കി നിൽക്കെ 304 റൺസിന് എല്ലാവരും പുറത്തായി. കൂറ്റൻ ലക്ഷ്യത്തിനെതിരെ ബാറ്റുവീശിയ ഓസ്ട്രേലിയൻ നിരയിൽ 102 പന്തിൽ 98 റൺസെടുത്ത സ്റ്റീവൻ സ്മിത്തും 47 പന്തിൽ 46 റൺസെടുത്ത ലബൂഷെയ്നുമൊഴികെ ആർക്കും തിളങ്ങാനായില്ല.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഓസീസ് ബാറ്റ് വീശി തുടങ്ങിയത് കഴിഞ്ഞ മത്സരത്തിലെ 10 വിക്കറ്റ് വിജയം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും തുടക്കത്തില്‍ അവസരമൊന്നും നല്‍കിയില്ല. എന്നാല്ർ ഷമിയെ കവറിന് മുകളിലൂടെ പറത്താനുള്ള വാര്‍ണറുടെ(15) അതിമോഹം മനീഷ് പാണ്ഡെയുടെ ഒറ്റകൈയന്‍ ക്യാച്ചില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ആശ്വാസം കൊണ്ടു. രണ്ടാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഓസീസിന് വലിയ പരിക്കുകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ജഡജേയുടെ ടേണ്‍ ഫിഞ്ചിനെ ചതിച്ചു. വമ്പനടിക്ക് ശ്രമിച്ച ഫിഞ്ചിനെ(33) രാഹുല്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ വീഴ്ത്തി.
പിന്നീടായിടുന്നു ഇന്ത്യയെ വിറപ്പിച്ച കൂട്ടുകെട്ട് ഓസീസ് ഉയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ പരീക്ഷിച്ചു. എന്നാല്‍ ഇത്തവണയും രക്ഷകനായി അവതരിച്ചത് ജഡേജയായിരുന്നു. ജഡേജയെ സിക്സറടിക്കാനുള്ള ലാബുഷെയ്നിന്റെ ശ്രമം ലോംഗ് ഓണില്‍ ഷമിയുടെ കൈകളില്‍ അവസാനിച്ചു. 47 പന്തില്‍ 46 റണ്‍സായിരുന്നു ലാബുഷെയ്നിന്റെ സമ്പാദ്യം. സ്റ്റീവ് സ്മിത്ത് വിട്ടുകൊടുക്കാനുള്ള ഭാമില്ലായിരുന്നു. അലക്സ് ക്യാരിയെ കൂട്ടുപിടിച്ച് സ്മിത്ത് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ കുല്‍ദീപിനെ പന്തേല്‍പ്പിച്ച കോലിയുടെ തന്ത്രം ഫലിച്ചു. അടുത്തടുത്ത പന്തുകളില്‍ ക്യാരിയെയും(18) സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്തിനെയും(98) വീഴ്ത്തി കുല്‍ദീപ് വിജയം ഇന്ത്യയുടേതായിരിക്കുമെന്ന് ഉറപ്പിച്ചു.
കുല്‍ദീപിന്റെ ഇരട്ടപ്രഹരത്തിനുശേഷം ഷമിയുടെ ഊഴമായിരുന്നു. ആഷ്ടണ്‍ ടര്‍ണറെയും(13), പാറ്റ് കമിന്‍സിനെയും(0) യോര്‍ക്കറില്‍ വീഴ്ത്തിയ ഷമി ഓസീസ് പോരാട്ടം അധികം നീളില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ ആദം സാംപയെ രാഹുലിന്റെ കൈകളില്‍ എത്തിച്ച് ബുമ്രയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോടെ ഇന്ത്യന്‍ ജയം സമ്പൂര്‍ണമായി. ഇന്ത്യക്കായി ഷമി 77 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സെയ്നിയും കുല്‍ദീപും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന് (96), വിരാട് കോലി (78), കെ എല്‍ രാഹുല്‍ (52 പന്തില്‍ 80) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യയ്ക്കു വേണ്ടി മുൻ നിര ബാറ്റ്സ്മാന്മാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 81 റൺസ് നേടി ഭേദപ്പെട്ട അടിത്തറയൊരുക്കി.മികച്ച സ്കോറിലേക്ക് നീങ്ങവെ 14ാം ഓവറിന്റെ മൂന്നാം പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി രോഹിത് പുറത്തായി. 44 പന്തിൽ 42 റൺസായിരുന്നു രോഹിതിന്റെ സംഭാവന. പിന്നാലെയെത്തിയ നായകൻ കോഹ്ലി ധവാന് മികച പിന്തുണ നൽകിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണെന്ന് തോന്നി. ധവാനായിരുന്നു കൂടുതൽ ആക്രമണകാരി. കോഹ്ലിയാകട്ടെ മോശം പന്തുകളെ തെരഞ്ഞെുപിടിച്ച് ആക്രമിക്കുക മാത്രമാണ് ചെയ്തത്.
ഒടുവിൽ കൂട്ടുകെട്ട് നൂറ് കടന്നതിനു പിന്നാലെ ധവാൻ പുറത്തായി. 90 പന്തിൽ 13 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 96 റൺസെടുത്ത ധവാന് നാലു റൺസ് അകലെ സെഞ്ചുറി നഷ്ടം. സ്കോർ ബോർഡിൽ അപ്പോവുണ്ടായിരുന്നത് 184 റൺസ്. പിന്നാലെയെത്തിയ ശ്രേയസ് അയ്യർക്കു പക്ഷേ അധികം പിടിച്ചു നിൽക്കാനായില്ല. സ്കോർ 198ലെത്തിയപ്പോൾ ഏഴു റൺസ് മാത്രമെടുത്ത അയ്യർ പുറത്ത്. എന്നാൽ, ഓസീസിന് അധികമൊന്നും ആഹ്ലാദിക്കാനുണ്ടായിരുന്നില്ലെ. ബാറ്റിംഗ് ഓഡറിൽ താഴേക്കിറങ്ങേണ്ടി വന്നെങ്കിലും കെ.എൽ.രാഹുൽ, ക്യാപ്റ്റനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തു. ഈ കൂട്ടുകെട്ട് ഓസീസിന് തലവേദന സൃഷ്ടിച്ച് മുന്നേറവേ കോഹ്ലി വീണു. സ്കോർ 276 ൽ നിൽക്കെ റിച്ചാർഡ്സണെ ഉയർത്തിയടിക്കാൻ ശ്രമിച്ച കോഹ്ലി ബൗണ്ടറി ലൈനിൽ സ്റ്റാർക്കിന്റെ കൈകളിലൊതുങ്ങുകയായിരുന്നു. പകരമെത്തിയ മനീഷ് പാണ്ഡെ വന്നതുപോല തന്നെ മടങ്ങി. രണ്ടു റൺസ് മാത്രമായിരുന്നു പാണ്ഡെയുടെ സമ്പാദ്യം.
സ്കോർ 338ലെത്തിയപ്പോൾ ഓസീസ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച രാഹുലും വീണു. 52 പന്തു മാത്രം നേരിട്ട രാഹുൽ മൂന്ന് കൂറ്റൻ സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ 80 അടിച്ചു കൂട്ടിയത്. ഏഴാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും 16 പന്തിൽ 20 രൺസെടുത്ത് സ്കോറിംഗിന് വേഗം കൂട്ടി. മുഹമ്മദ് ഷമി ഒരു റൺസുമായി പുറത്താകാതെ നിന്നു.ഓസ്ട്രേലിയയ്ക്കായി ഓദം സാംപ മൂന്നും കെയ്ൻ റിച്ചാർഡ്സൺ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.