gnn24x7

സോഷ്യൽ മീഡിയ ‘ഫിൻഫ്ളുവൻസർ’മാർക്ക് സെബി രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

0
224
gnn24x7

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സ്റ്റോക്ക് ടിപ്സ് ഉൾപ്പടെ സാമ്പത്തിക ഉപദേശങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടിയുമായി സെബി. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം.

നിയന്ത്രണങ്ങളോ സെബിയുടെമാനദണ്ഡങ്ങളോ മാനിക്കാതെ യൂട്യൂബ് ചാനലുകളിലൂടെ സാമ്പത്തികഉപദേശങ്ങൾ നൽകുന്നവരുടെ എണ്ണത്തിൽ വൻതോതിൽ കുതിപ്പാണുണ്ടായിട്ടുള്ളത്. കൂണുപോലെയാണ് പുതിയ ചാനലുകൾ ദിനംപ്രതിയെന്നോണം മുളച്ചുപൊന്തുന്നതെന്നും മൊഹന്തി പറഞ്ഞു. ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകൾ നൽകുന്നത് വർധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്.പുതു സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നീരിക്ഷണം കാര്യക്ഷമമാക്കുനുള്ള ശ്രമം സെബി തുടങ്ങിക്കഴിഞ്ഞു.

സോഷ്യൽ മീഡിയ, ചാറ്റിങ് ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഓഹരി വിലയിൽ കൃത്രിമം നടത്തിയിരുന്ന റാക്കറ്റിനെ കഴിഞ്ഞ മാർച്ചിൽ സെബി പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി അഹമ്മദാബാദ്, ഭാവ് നഗർ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെവിവധയിടങ്ങളിൽ സെബി പരിശോധന നടത്തിയിരുന്നു.സോഷ്യൽ മീഡിയയിലെ സാമ്പത്തിക ഉപദേശങ്ങൾ കണ്ണുമടച്ച് വിശ്വസിച്ച് നിരവധിപേരുടെ പണം നഷ്ടപ്പെടുന്ന നടപടികൾക്ക് പ്രേരിപ്പിച്ചത്.സാഹചര്യമുണ്ടായതാണ് സെബിയെസെബിയുടേയോ ആർബിഐയുടേയോ അംഗീകാരമില്ലാത്ത ക്രിപ്റ്റോ കറൻസി പോലുള്ളവയിലേയ്ക്ക് വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചത്ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് വഴിയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here