gnn24x7

ജോൺ ബ്രിട്ടാസും സി പി എം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭയിലേക്ക്

0
308
gnn24x7

തിരുവനന്തപുരം: കൈരളി ടിവി എം.ഡി ജോൺ ബ്രിട്ടാസും സി പി എം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരെയും സി.പി.ഐ എമ്മിന്റെ രാജ്യസഭ സ്ഥാനാർതഥികളായി ഇന്നാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്.

മൂന്ന് സീറ്റുകളിലേക്കായി തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ രണ്ട് സീറ്റാണ് സി.പി.ഐ.എമ്മിനുള്ളത്. ഒരു സീറ്റ് നിയമസഭയിലെ പ്രതിപക്ഷത്തിനാണ്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാം.

ജോൺ ബ്രിട്ടാസ് നേരത്തെ സി.പി.ഐ.എമ്മിന്റെ സാധ്യതപ്പട്ടികയിലുണ്ടായിരുന്നെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇപ്രാവശ്യം ബ്രിട്ടാസിന് സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

gnn24x7