gnn24x7

ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു; 11 പേർക്ക് മിന്നലേറ്റത് വാച്ച്ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ

0
758
gnn24x7

ജയ്പുർ: രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. കാലാവസ്ഥ ആസ്വദിക്കാനായി അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേർ സെൽഫി എടുക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. ഇവിടെ 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ജില്ലാ കലക്ടർ അന്തർ സിങ് അമേർ ഫോർട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു.

മരിച്ച കുട്ടികളിൽ നാലുപേർ കോട്ട ജില്ലയിൽനിന്നുള്ളവരാണ്. മൂന്നുപേർ ധോൽപുർ ജില്ലയിലെ ബാഡിയിൽനിന്നുള്ളവരും. വിവിധ സംഭവങ്ങളിലായി ആറു കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

gnn24x7