gnn24x7

മലയാളികൾക്ക് അഭിമാനമായി ബാഡ്മിന്റൺ താരം Michelle Shochan.

0
843
gnn24x7

അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം Michelle Shochan. വരാനിരിക്കുന്ന യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിനുള്ള അയർലണ്ട് ബാഡ്മിന്റൺ ടീമിൽ Michelle ഇടം നേടി.ഒളിമ്പിക്ക് ഫെഡറേഷൻ ഓഫ് അയർലണ്ടാണ് ബാഡ്മിന്റൺ ടീമിനെ പ്രഖ്യാപിച്ചത്.

Michelle Shochan നോടൊപ്പം Dylan Noble ഉം ടീമിൽ ഇടം നേടിയിട്ടുണ്ട്. ടീം കോച്ചായി മൂന്ന് തവണ ഒളിമ്പിക് മെഡൽ നേടിയ Chloe Magee യെ തിരഞ്ഞെടുത്തു.14-17 വയസ് പ്രായമുള്ള കായിക താരങ്ങൾ ലക്ഷ്യമിട്ടുള്ള മൾട്ടി-സ്‌പോർട്‌സ് ഇവന്റാണ് സമ്മർ യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവൽ. ജൂലൈ 25 മുതൽ 31 വരെ വരെസ്ലൊവാക്യയിലെ ബൻസ്‌ക ബൈസ്ട്രിക്കയിലാണ് ഒളിമ്പിക് ഫെസ്റ്റിവൽ നടക്കുക.

gnn24x7