ലണ്ടന്‍: നിയമ നടപടികള്‍ നടത്താന്‍ ആഭരണം വിറ്റാണ് പണം കണ്ടെത്തുന്നതെന്ന് അനില്‍ അംബാനി കോടതിയില്‍. ലണ്ടണിലെ കോടതിയിലാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞത്.
താന്‍ വളരെ ലളിതമായി ജീവിക്കുന്ന മനുഷ്യനാണ്. ഒരു കാര്‍ മാത്രമേ ഉള്ളു. ലക്ഷ്വറി കാര്‍ ആയ റോള്‍സ് റോയ്‌സ് ഉണ്ടെന്ന് പറയുന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകളില്‍...
വായ്പാ മോറട്ടോറിയം സ്വമേധയാ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും നീങ്ങിയതോടെ വര്‍ദ്ധിച്ചു വരുന്നതായി ബാങ്കുകള്‍. ഭവന വായ്പ ഉപഭോക്താക്കളില്‍ 80 ശതമാനവും മൊറട്ടോറിയം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിയുമെങ്കില്‍ മോറട്ടോറിയം സൗകര്യം ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധരും ബാങ്കുകളും വായ്പക്കാരെ ഉപദേശിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എസ് എസ് മല്ലികാര്‍ജുന റാവു പറയുന്നതനുസരിച്ച് വായ്പക്കാരില്‍...
കേരളത്തില്‍ ജില്ലകള്‍ ഭാഗികമായും പൂര്‍ണമായും അടച്ചിടുന്ന സാഹചര്യത്തില്‍ ലോറിയിലുള്ള ചരക്കു നീക്കം കുറഞ്ഞു വരികയാണ്. ലോറി ഡ്രൈവര്‍മാരില്‍ പലരും കൊറോണ ഭീതിയില്‍ ജോലിക്ക് എത്താന്‍ മടിക്കുന്നത് ഇതിന് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഗുഡ്‌സ് ട്രെയ്ന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി എത്തുകയാണ് ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍.
രാജ്യത്തെ പാസഞ്ചര്‍...
സ്വര്‍ണ നിക്ഷേപത്തില്‍ അമിത വിശ്വാസം പുലര്‍ത്തിയവര്‍ മനസ് മാറ്റിത്തുടങ്ങി. ഇന്ന് സംസ്ഥാനത്ത് വില പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപ താഴ്ന്നതിനു പിന്നാലെയാണിത്. 4,900 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വില കുറയുകയാണ്.അതേ സമയം, കുറയുന്ന...
ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ വന്‍കിട നിക്ഷേപം നടത്തുന്നുണ്ടെന്ന വിവരം കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വെളിപ്പെടുത്തിയത്. 33,737 കോടിയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്താന്‍ പോകുന്നതെന്നാണ് മുകേഷ് അംബാനി പറഞ്ഞിരിക്കുന്നത്.
7.7 ശതമാനം ഓഹരികള്‍ക്കായാണ് ഗൂഗിള്‍ 33,737 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍...
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം കുറയുന്നു. മാര്‍ച്ചിലേയും ജൂണിലെയും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
മാര്‍ച്ച് പാദത്തില്‍ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം ജൂണ്‍ പാദത്തില്‍ 72 ശതമാനമായി.
കോവിഡ് വ്യാപനവും ഇന്ത്യയിലെ ചൈനീസ് വിരുദ്ധ വികാരവുമാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കി. വ്യവസായങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാകും.
ഇതുവഴി, ബാങ്കുകളോട് തിരിച്ചടവിനുള്ള കാലാവധി കൂട്ടാനും കൂടുതല്‍...
മുംബൈ: മുംബൈയിലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍.
കുടിശ്ശിക അടയ്ക്കാത്തതിനാലാണ് റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കുന്നതെന്നാണ് വിവരം.
ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ 21,000 ചതുരശ്ര അടി കെട്ടിടവും രണ്ട് നിലകളും സംബന്ധിച്ച് കൈവശാവകാശ നോട്ടീസ് നല്‍കിയതായി പത്ര പരസ്യങ്ങള്‍ വ്യക്തമാക്കുന്നു.
കുടിശ്ശിക ഈടാക്കാന്‍...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. നവംബര്‍ ഒന്‍പതിനാണ് സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വിലയിൽ 38,880...
ന്യൂഡല്‍ഹി: മോറോട്ടോറിയം പലിശയുടെ കാര്യത്തില്‍ വ്യക്തമായ ഉത്തരവിറക്കിയ ധനമന്ത്രാലയം വായ്പക്കാര്‍ക്ക് ഒരു ഉത്സവകാല സമ്മാനമെന്ന നിലയില്‍, ധനകാര്യ മന്ത്രാലയം ബുധനാഴ്ച രണ്ട് കോടി രൂപ വരെയുള്ള ആറ് മാസത്തെ വായ്പകള്‍ക്ക് സംയുക്ത പലിശയും ലളിതമായ പലിശയും തമ്മിലുള്ള വ്യത്യാസം എക്‌സ് ഗ്രേഷ്യ പെയ്മെന്റ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.
കോവിഡ് -19 പാന്‍ഡെമിക് കണക്കിലെടുത്ത് റിസര്‍വ് ബാങ്ക്...













































