ഇന്ത്യന്‍ ബിസിനസ് ലോകത്തെ സുദൃഢമായൊരു ബന്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ നാലുവര്‍ഷമായി നീളുന്ന തര്‍ക്കത്തിന് അന്ത്യമാകുമെങ്കിലും ഇനി തലയുയര്‍ത്തുക പുതിയ പ്രശ്നങ്ങള്‍. പതിറ്റാണ്ടുകളായി സുദൃഢ ബന്ധം പുലര്‍ത്തുന്ന ടാറ്റ – മിസ്ട്രി കോര്‍പ്പറേറ്റ് ബന്ധമാണ് ഇപ്പോള്‍ വഴിപിരിയലിന് തയ്യാറെടുക്കുന്നത്. കോര്‍പ്പറേറ്റ് ബന്ധത്തിനപ്പുറം ടാറ്റയും മിസ്ട്രിയും തമ്മില്‍ കുടുംബ ബന്ധവുമുണ്ട്. രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരന് നോയല്‍...
സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ഈ ആഴ്ച മാത്രം പവന്...
ലോകത്തെ ഏറ്റവും മികച്ച 250 റീട്ടെയിലർമാരിൽ ലുലു ഗ്രൂപ്പും ഉണ്ടെന്ന് ഡെലോയിറ്റിന്റെ ഗ്ലോബൽ പവർ ഓഫ് റീട്ടെയിലിംഗ് 2021 റിപ്പോർട്ട് പറയുന്നു. യുഎഇയിൽ നിന്നുള്ള റീട്ടെയിൽ ഭീമന്മാർ മാത്രമാണ് പട്ടിക തയ്യാറാക്കിയ മിഡിൽ ഈസ്റ്റേൺ റീട്ടെയിലർമാർ. യുഎസ് ഭീമൻമാരായ വാൾമാർട്ട് സ്റ്റോറുകളാണ് ഒന്നാം സ്ഥാനത്ത്.
ആമസോൺ, കോസ്റ്റ്കോ മൊത്തവ്യാപാര കോർപ്പറേഷൻ, ഷ്വാർസ് ഗ്രൂപ്പ്, ദി ക്രോഗർ...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 120 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 34,840 രൂപയാണ് വില. ഗ്രാമിന് 4355 രൂപയും. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വർണത്തിൻറെ വില. സ്വർണത്തിന് കഴിഞ്ഞ 10 ദിവസത്തിനിടെ 1600 രൂപയാണ് വർധിച്ചിരിക്കുന്നത്.
അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. കഴിഞ്ഞ...
ന്യൂഡല്‍ഹി: നിരവധി ആളുകള്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും ചിലര അവരുടെ പേരില്‍ എടുത്ത സിമ്മുകള്‍ ഉപയോഗിച്ചില്ലെങ്കിലും അത് വെറുതെ ഇടുന്നവരും കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയ്ക്ക് ഉപയോഗിക്കാവുന്ന സിമ്മുകളുടെ എണ്ണത്തില്‍ വ്യക്തമായ ധാരണ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ തീരുമാനിച്ചുകഴിഞ്ഞു.
ഡി.ഒ.ടിയുടെ ഏറ്റവും പുതിയ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി ഉപയോഗിക്കാവുന്ന സിമ്മുകളുടെ...
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസിൻ്റെ (HICP) ഒരു ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം, ഏപ്രിലിലെ 1.6% ൽ നിന്ന് മെയ് മാസത്തിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നു. ഏപ്രിലിലെ 0.2% വർദ്ധനയിൽ നിന്ന് പ്രതിമാസ അടിസ്ഥാനത്തിൽ HICP 0.5% വർദ്ധിച്ചതായി CSO അറിയിച്ചു. ഊർജവും സംസ്കരിക്കാത്ത...
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട് ഉപദേശക കമ്പനികളെ തേടി വിജ്ഞാപനമിറക്കി.
നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. 6-7 ശതമാനം ഓഹരി...
രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്.
ബിഗ് ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി എന്നിവ ഉള്‍പ്പെട്ട റീടെയ്ല്‍ ചെയിനുകളുടെ ഉടമസ്ഥരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. കമ്പനിയുടെ ബാധ്യതകളോടൊപ്പം 27,000 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇത് യാഥാര്‍ത്ഥ്യമായാല്‍ ബിഗ് ബസാര്‍, ഫുഡ്ഹാള്‍,...
മുംബൈ: വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെവലപ്പർ സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു. നിരവധി വർഷങ്ങളായി ഒന്നിലധികം ലേലം നടത്തിയിട്ടും വില്പന നടത്താൻ കഴിയാത്തതിനെ തുടർന്ന് ഏറ്റവും കുറഞ്ഞ വിലക്കാണ് കിംഗ്ഫിഷർ ഹൗസ് ഇപ്പോൾ വിറ്റിരുന്നത്.
150 കോടി രൂപയാണ് കിങ്ഫിഷര്‍ ഹൗസിന് നിശ്ചയിച്ചിരുന്ന വില. ഈ വില്പനയില്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന് വന്നിരുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്മാന് ഫിലിപ്പോസ് തോമസ് വ്യക്തമാക്കി. അവര്‍ മുന്‍ധാരണ പ്രകാരം കുറെ ചോദ്യങ്ങളുമായി വന്നതല്ലാതെ കൃത്യമായി എന്താണ് നടക്കുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ക്ക് വ്യക്തമായി...












































