gnn24x7

ഇന്ത്യൻ വംശജനായ അജയ് ബാംഗ് ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു

0
456
gnn24x7

ഇന്ത്യൻ വംശജനായ അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലപ്പത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അജയ് ബാംഗ 63-കാരനായ ബാംഗയക്ക് അഞ്ച് വർഷമാണ് കാലാവധി.“ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി അജയ് ബാംഗ സ്വാഗതം ചെയ്യുന്നു. ദാരിദ്ര്യ മുക്തമായ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കാം.” ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ലോകബാങ്ക് എഴുതി. ബാങ്ക് ആസ്ഥാനത്ത് പ്രവേശിക്കുന്ന ബാംഗയുടെ ചിത്രത്തോടുകൂടിയാണ് സന്ദേശം പങ്കുവയ്ച്ചിരിക്കുന്നത്.

“ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന അജയ് ബാംഗയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നന്മ ചെയ്യുന്നതിനും ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കുന്നതിനുമായി ഞങ്ങളുടെ സ്ഥാപനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.” – ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ട്വീറ്റിൽ പറഞ്ഞു.25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു ബാംഗ. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7