gnn24x7

കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു, മരണം 30 കവിഞ്ഞു, നാന്നൂറോളം പേര്‍ ചികിത്സയിൽ

0
195
gnn24x7

കോംഗോയില്‍ അജ്ഞാതരോഗം ബാധിച്ച് ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. പനിയാണ് പ്രധാന രോ​ഗലക്ഷണം. പിന്നീട് രോഗികളുടെ അവസ്ഥ വഷളാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. കോംഗോയില്‍ പടരുന്ന അജ്ഞാതരോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യസംഘടന രം​ഗത്തെത്തുകയും ചെയ്തു. രോ​ഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഒരു വിദഗ്ധ വൈദ്യസംഘത്തെ ലോകാരോഗ്യ സംഘടന കോംഗോയിലേക്ക് അയച്ചിരിക്കുകയാണ്.

തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യസംഘടന ഈ രോഗത്തെ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷണങ്ങള്‍ നയിക്കുന്നത് ഡിസീസ് എക്‌സിലേക്കാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.മരണനിരക്ക് വര്‍ധിക്കുകയും രോഗം നിര്‍ണയിക്കപ്പെടാന്‍ സാധിക്കാതെയാവുകയും ചെയ്ത സാഹചര്യത്തിലാണ് കോംഗോയിലെ ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചത്. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൊന്നായ ക്വാന്‍ഗോയില്‍ തലവേദയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിത്സതേടിയെത്തിയത് 406 പേരാണ്. അതില്‍ 31 പേര്‍ വ്യത്യസ്ത ദിവസങ്ങളിലായി മരണമടയുകയായിരുന്നു.

രോഗബാധിത പ്രദേശങ്ങളുടെ നിലവിലെ സാഹചര്യവും രോഗം പടരുന്ന അവസ്ഥയും കണക്കിലെടുത്തുകൊണ്ട് സംശയിക്കപ്പെടുന്നതായ അനവധി രോഗങ്ങള്‍ ലാബ് ടെസ്റ്റുകളിലൂടെയും കൂടുതല്‍ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്‍ഫ്‌ളുവന്‍സ, മീസില്‍സ്, ശ്വാസകോശ അണുബാധ, ന്യൂമോണിയ തുടങ്ങിയവ നിര്‍ണയിക്കപ്പെടുന്നതിനൊപ്പം തന്നെ ഇ-കോളി , കോവിഡ്-19, മലേറിയ തുടങ്ങിയ രോഗങ്ങളുടെ സാധ്യതയെക്കുറിച്ചും വിശകലനം നടത്തും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7