ഡബ്ലിൻ നഗരത്തിൽ ഉടനീളം ഉയർന്ന അളവിൽ നൈട്രജൻ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പ്രത്യേകിച്ച് കോർക്ക് സ്ട്രീറ്റ്, ക്വെയ്സ്, ഒ’കോണൽ സ്ട്രീറ്റ്, ടെമ്പിൾ ബാറിന് ചുറ്റുമുള്ള പ്രദേശം എന്നിവിടങ്ങളിൽ ഉയർന്ന സാന്ദ്രതയാണുള്ളത്. 49.4 ശതമാനം ദിവസങ്ങളിലും നൈട്രജൻ ഡയോക്സൈഡിന്റെ നിരക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാർഗ്ഗനിർദ്ദേശങ്ങൾ കവിഞ്ഞതായി കണ്ടെത്തി.
തിരക്കുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് അത് ഏറ്റവും കൂടുതലാണ്. ഗൂഗിൾ എയർ വ്യൂ പദ്ധതിയുടെ ഭാഗമായി എയർ സെൻസറുകൾ ഘടിപ്പിച്ച ഇലക്ട്രിക് ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാറുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്.2021 മെയ് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള 16 മാസ കാലയളവിൽ വിവരശേഖരണം നടത്തിയത്.
കോർക്ക് സ്ട്രീറ്റ്, സെൻ്റ് ജോൺസ് റോഡ് വെസ്റ്റ്, ഓ’കോണെൽ സ്ട്രീറ്റ് അപ്പർ, ടെമ്പിൾ ബാർ ഏരിയ, വുഡ് ക്വേ എന്നിവിടങ്ങളിൽ ഉൾപ്പെടുന്നതാണ് ഏറ്റവും മലിനമായ 10 പ്രദേശങ്ങൾ. ഡബ്ലിനിലെ വായു മലിനീകരണത്തിൻ്റെ ഹൈപ്പർലോക്കൽ ഡിസ്ട്രിബ്യൂഷൻ അന്വേഷിക്കാൻ മൊബൈൽ മോണിറ്ററിംഗ് സമീപനത്തിൻ്റെ സാധ്യതകൾ എടുത്തുകാണിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.
യുസിഡി സ്കൂൾ ഓഫ് ആർക്കിടെക്ചർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെൻ്റൽ പോളിസിയിൽ നിന്നുള്ള ഡോ ജിയാവോ ചെൻ, ഡോ അന്ന മോൾട്ടർ, ഡോ ജോസ് പാബ്ലോ ഗോമസ്-ബാരൺ, പ്രൊഫ ഫ്രാൻസെസ്കോ പിള്ള ഡിസിയു സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഡോ ഡേവിഡ് ഒകോണർ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb