gnn24x7

ഖത്തർ എയർവേയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സീറ്റില്ല

0
160
gnn24x7

ഖത്തർ എയർവേയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ നിന്ന് ഫസ്റ്റ് ക്ലാസ് സീറ്റുകൾ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. ഫസ്റ്റ് ക്ലാസുകളിലേത് പോലെ തന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ളതിനാൽ കൂടുതൽ പേരും ബിസിനസ് ക്ലാസ് എടുക്കുന്നതും ഫസ്റ്റ് ക്ലാസ് സീറ്റുകൾക്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങിയതുമാണ് ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളെന്ന് ഇസ്താൻബുള്ളിൽ നടത്തിയ അഭിമുഖത്തിൽ ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ വ്യക്തമാക്കി.

ഫസ്റ്റ് ക്ലാസിനെക്കാൾ ഖത്തർ എയർവേയ്സിന്റെ പ്രത്യേകം രൂപകൽപന ചെയ്ത ക്യൂ സ്യൂട്ട് എന്ന ബിസിനസ് ക്ലാസിനാണ് കൂടുതൽ ഭാവിയെന്നും അൽ ബേക്കർ ചൂണ്ടിക്കാട്ടി. ഖത്തർ എയർവേയ്സ് ഓർഡർ ചെയ്തിരിക്കുന്ന 25 വിമാനങ്ങളിൽ 10 എണ്ണം മാത്രമാണ് നിർമാണ കമ്പനികൾ ഈ വർഷം ഡെലിവറി ചെയ്യുക.

വരും വർഷങ്ങളിൽ ബോയിങ് 777-9 എസ് ഉൾപ്പെടെയുള്ള പുതിയ വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സീറ്റുകൾ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അൽബേക്കർ വ്യക്തമാക്കിയിരുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.ദീർഘദൂര വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ കാര്യത്തിൽ വ്യത്യസ്ത സമീപനങ്ങളാണ് മിക്ക എയർലൈനുകളും സ്വീകരിക്കുന്നത്. ചിലവ വലിയ നിക്ഷേപം നടത്തുമ്പോൾ മറ്റ് ചില എയർലൈനുകൾ ബിസിനസ് ക്ലാസിലാണ് കൂടുതൽ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടു തന്നെ ബിസിനസ് ക്ലാസുകളുടെ ഗുണനിലവാരവും സൗകര്യങ്ങളും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7