കൊറോണ വൈറസ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപതിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: കൊറോണ വൈറസ് (Covid19) ബാധയുണ്ടോ എന്ന സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപതിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന മൂന്നുപേരുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയ...
വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു; ലോകത്തില്‍ ഇനി ബാക്കിയുള്ളത് ഒറ്റ വെള്ള ജിറാഫ്
കെനിയ: ജന്തുലോകത്തെ അപൂര്‍വ വിഭാഗമായിരുന്ന വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കു കിഴക്കന്‍ കെനിയയിലെ സംരക്ഷിത വന മേഖലയില്‍ വെച്ചാണ് ഇവയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട രണ്ടു ജിറാഫുകളെയാണ് വെടിവെച്ച്...
കോവിഡ് 19; രോഗ വിവരങ്ങള്‍ മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍...
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. യാത്ര ചെയ്തിട്ടുള്ള എവിടെയൊക്കെയെന്നതും രോഗ വിവരങ്ങളും മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍ (98.96 ലക്ഷം രൂപ) പിഴ ഈടാക്കും....
പ്രിയങ്കയുടെ കയ്യിലുണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണാ കപൂര്‍ രണ്ട് കോടി രൂപക്ക്...
ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. പ്രിയങ്കയുടെ കയ്യിലുണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ രണ്ട് കോടി രൂപക്ക് വാങ്ങിയതുമായി...
മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും 21 എം.എല്‍.എമാരും രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. മുകുള്‍ വാസ്നിക്, ദീപക് ബാബ്റിയ, ഹരീഷ് റാവത്ത്...
പത്തനംതിട്ടയിലെ കോവിഡ് 19 രോഗികളുടെ സഞ്ചാരസമയമടക്കമുള്ള വിവരങ്ങളുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത് സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കണമെന്ന അറിയിപ്പോടെയാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്....
ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെകൊണ്ടുവരാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
തിരുവനന്തപുരം: കൊറോണ ബാധ ഇല്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിനാൽ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെകൊണ്ടുവരാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള...
അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതി; തൃശൂരില്‍ പിരിച്ചുവിട്ട ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ പൊലീസ് കേസെടുത്തു
തൃശൂര്‍: തൃശൂരില്‍ പിരിച്ചുവിട്ട ഡോക്ടര്‍ ഷിനു ശ്യാമളനെതിരെ പൊലീസ് കേസെടുത്തു. ഡി.എം.ഒയുടെ പരാതിയിലാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഷിനു സമൂഹത്തില്‍ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും കുറ്റമുണ്ട്.
സ്വകാര്യ...
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 14 കവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 14 കവിഞ്ഞു.
കൊറോണ ബാധയെതുടര്‍ന്ന് കളമശ്ശേരിയിലെ ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ...
യു എ ഇയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74
ദുബായ്: കൊറോണ വൈറസ് ഭീതിയിൽ ഗൾഫ് രാജ്യങ്ങളും. യു എ ഇയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74 ആയി. ചൊവ്വാഴ്ച പുതിയതായി 15 പേരിൽ കൂടി കൊറോണ വൈറസ് ബാധ...
കോണ്‍ഗ്രസില്‍ നിന്ന് 30 എം.എല്‍.എമാര്‍ രാജിവെച്ചേക്കുമെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദ്രസിംഗ്
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് 30 എം.എല്‍.എമാര്‍ രാജിവെച്ചേക്കുമെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദ്രസിംഗ്. എ.എന്‍.ഐയോടായിരുന്നു ഭൂപേന്ദ്രസിംഗിന്റെ പ്രതികരണം.
‘രാജിവെച്ച 19 എം.എല്‍.എമാരുമായാണ് ഞാനെത്തിയത്, അവരിപ്പോള്‍ ബെംഗളൂരുവിലാണ്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ആ നമ്പര്‍ 30 ആയി മാറും....
കൊറോണ വൈറസ്; പത്തനംതിട്ടയില്‍ രോഗികളെ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം
പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് പുതിയ തീരുമാനമെടുത്തത്.
നേരത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ ആശുപത്രി...
കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം. ഇന്ന് ആറു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളുമായി നേരിട്ട്...
2022 ഖത്തർ ലോകകപ്പ്, 2023 ഏഷ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടങ്ങൾക്കുള്ള യോഗ്യതാ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു
ന്യൂഡൽഹി: 2022 ഖത്തർ ലോകകപ്പ്, 2023 ഏഷ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടങ്ങൾക്കുള്ള യോഗ്യതാ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു. ഫിഫയും എഎഫ്സിയും (ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചതും അറിയിച്ചതും. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്നാണ്...
കൊവിഡ് 19; അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അടച്ചിടുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം സര്‍ക്കാര്‍ എത്തിച്ചു നല്‍കുമെന്നും...
2020 ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യത സ്വന്തമാക്കി മേരി കോം
അമാൻ (ജോർദാൻ): ആറ് തവണ ലോക ബോക്സിംഗ് ചാന്പ്യൻപട്ടം നേടിയ ഇന്ത്യയുടെ വനിതാ സൂപ്പർ താരം മേരി കോം 2020 ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യത സ്വന്തമാക്കി. ഏഷ്യൻ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിച്ചതോടെയാണിത്.
ഫിലിപ്പീൻസിന്റെ...
കേരളത്തിൽ കൊറോണ; തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. വിവിധ സിനിമാ സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
നേരത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ...
ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യം; സിന്ധ്യയെ വിമര്‍ശിച്ച് അശോക് ഗെഹ്ലോട്ട്
ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ്ലോട്ട് വിമര്‍ശിച്ചത്.
ബി.ജെ.പി സമ്പദ് വ്യവസ്ഥയും...
കൊവിഡ് 19 ഭീതി; ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ ഭക്തര്‍ എത്തരുത്, അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കൊവിഡ് 19 ഭീതി നിലവിലുള്ള സാഹചര്യത്തിൽ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ പൂജകളും ആചാരങ്ങളും എല്ലാം മുടക്കമില്ലാതെ നടക്കും. എന്നാൽ മാസ പൂജ സമയത്തും മറ്റും...
ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് പ്രശാന്ത ഭൂഷന്
ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത ഭൂഷന്. സിന്ധ്യയുടെ കോണ്‍ഗ്രസുമായുള്ള അസ്വസ്ഥതകള്‍ മനസിലാക്കുന്നെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം അവസരവാദമാണെന്നുമാണ്...
















































