ഇന്ത്യയിൽ 67,084 പേർക്ക് കൂടി കോവിഡ്; 1,67,882 പേർക്ക് രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,241 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,67,882 പേർ രോഗമുക്തരായി. 7,90,789 പേരാണ് നിലവിൽ ചികിത്സയിലുള്ളത്....

ഭിന്നശേഷിക്കാർക്ക് ‘വർക് ഫ്രം ഹോം’ ആനുകൂല്യത്തിന് അർഹതയുണ്ടെന്നു ദുരന്ത നിവാരണ വകുപ്പ്

തിരുവനന്തപുരം: ഗുരുതരമായ രോഗമുള്ള ഭിന്നശേഷിക്കാരും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ജനുവരി 20ലെ ഉത്തരവ് പ്രകാരമുള്ള ‘വർക് ഫ്രം ഹോം’ ആനുകൂല്യത്തിന് അർഹത ഉണ്ടെന്നു ദുരന്ത നിവാരണ വകുപ്പ്...

പൊലീസിന്റെ ഭാഷ കേട്ടാൽ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ: പൊലീസിന്റെ ഭാഷ കേട്ടാൽ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. ‘കാലം മാറിയെങ്കിലും പൊലീസ്...

രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ റാഗിങ്; ഹോസ്റ്റലിൽ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർഥിനി പഠനം...

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള തിരുവനന്തപുരം പിരപ്പൻകോട് രാജ്യാന്തര നീന്തൽ പരിശീലന കേന്ദ്രത്തിൽ റാഗിങ് എന്ന് ആരോപണം. റാഗിങ്ങിനെ തുടർന്ന് ഹോസ്റ്റലിൽ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു. പരാതിയുമായി...

മെൽബൺ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഘ്യത്തിൽ നടത്തുന്ന കാൽനട തീർഥയാത്ര 11-Feb-2022,...

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : സെന്റ് ജോർജ് ജാക്കോബൈറ്റ്  സിറിയൻ  ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍നിന്നും മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമതു ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന കാൽനട തീർഥയാത്ര 11-Feb-2022, 4.30 PM നു പള്ളിയങ്കണത്തിൽ നിന്നും...

കൊല്ലം പ്രവാസി അസോസിയേഷന്‍- ധന സഹായം നല്‍കി

കെ.പി.എ സൽമാബാദ് ഏരിയ അംഗവും  കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ  പി ബാലൻ എന്നയാളുടെ നാട്ടിലുള്ള വീടും  സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ  മുന്നോട്ടുള്ള ജീവിതത്തില്‍  വീട് പുനര്നി‍ര്‍മ്മിക്കാന്‍ പ്രയാസപെട്ട സഹോദരന് കെ.പി.എ സൽമാബാദ്...

ബിജിത്ത് ബാലയുടെ പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും ഫെബ്രുവരി പതിനൊന്ന് വെള്ളിയാഴ്ച്ച...

പ്രശസ്ത ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജാ ചടങ്ങും, ടൈറ്റിൽ ലോഞ്ചും, ഫെബ്രുവരി പതിനൊന്ന് വെള്ളിയാഴ്ച്ച രാവിലെ ഒമ്പതു മണിക്ക് കോഴിക്കോട്ടു നടക്കുന്നു. ചിത്രീകരണവും ഒപ്പം തന്നെ ആരംഭിക്കുകയാണ്....

മെംബർ രമേശിൻ്റെ ടീസർ ഒരു മില്യൻ കഴിഞ്ഞു

സമീപകാല മലയാള സിനിമയിൽ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രമാണ് മെംബർ രമേശൻ ഒമ്പതാം വാർഡ്ആദ്യ ടീസർ തന്നെ ഒരു മില്യനിലധികം പ്രേഷകർ സ്വീകരിച്ചു കഴിഞ്ഞു.യുവനിരയിലെ ശ്രദ്ധേയനായ അർജുൻ അശോകനാണ് ഈ...

കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. 27.38 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 30.85 ശതമാനമായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53...

ഓഫീസിലേക്ക് മടങ്ങുന്നതിന് തൊഴിലാളികൾക്ക് ആഴ്ചയിൽ €100 ചിലവ് വരും

അയർലണ്ട്: ഓഫീസ് ജോലിയിലേക്കുള്ള മടക്കം ചില ജീവനക്കാർക്ക് അധിക ഗതാഗതം, പാർക്കിംഗ്, ഭക്ഷണം, വസ്ത്രം എന്നിവയുടെ ചെലവുകൾക്കായി ആഴ്ചയിൽ 100 യൂറോയിൽ കൂടുതൽ ചിലവാകും. കോവിഡ്-19 പാൻഡെമിക്കിന് ശേഷം ജോലിസ്ഥലത്തേക്കുള്ള ത്വരിതഗതിയിലുള്ള തിരിച്ചുവരവ്...

പണപ്പെരുപ്പം 20 വർഷത്തിലിതുവരെ കാണാത്ത നിലവാരത്തിൽ

അയർലണ്ട്: വലിയ ചൂഷണത്തിന്റെ ഫലമായി മിക്ക ഐറിഷ് കുടുംബങ്ങൾക്കും ഭക്ഷണം അവരുടെ മേശകളിലെത്തിക്കുന്നതിനായും കാറുകൾ റോഡിൽ സൂക്ഷിക്കുന്നതിനായും വീടുകൾ കാലാവസ്ഥയ്ക്കനുയോജ്യമായി തിളക്കത്തോടെ നിലനിർത്താനുമായി 2021-ൽ ആവശ്യമായതിനേക്കാൾ 2,000 യൂറോയിൽ കൂടുതൽ പണം ഈ...

താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി ഇനി രാജ്യം വിടേണ്ട; ഫീസടച്ചാൽ മതിയെന്ന് യുഎഇ

ദുബായ്: താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ്...

വിമാനത്താവളങ്ങളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ 4 വിമാനത്താവളങ്ങളിലെയും റാപ്പിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1200 രൂപയാക്കി കുറയ്ക്കാൻ തീരുമാനമായി. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ സംസ്ഥാനത്തുള്ള ഏക വിമാനത്താവളമായ കോഴിക്കോട്ട് 1580 രൂപയും മറ്റുവിമാനത്താവളങ്ങളിൽ 2500 രൂപ...

രക്ഷാപ്രവർത്തനം വിജയിച്ചു; സൈനികര്‍ക്ക് ഉമ്മ നല്‍കിയും ഭാരത് മാതാ കീ ജയ് വിളിച്ചും ബാബു

പാലക്കാട്: മരണത്തിന്റെ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയും ബാബു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്ക് ബാബു ഉമ്മ കൊടുക്കുന്നതും ഇന്ത്യന്‍ ആര്‍മി...

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം, തുടർനടപടികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് –...

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും മറ്റു അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഭാരവാഹികൾ NMBI സി ഇ ഓ ഷീല മക്ക്ലെല്ലാണ്ട്, NMBI റെജിസ്ട്രേഷൻ...

AIC യുകെ & അയർലൻഡ് പത്തൊമ്പതാം ദേശീയ സമ്മേളനം സമാപിച്ചു. ഹർസെവ് ബെയ്‌ൻസ്‌ വീണ്ടും...

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) യുകെ & അയർലൻഡ് ദേശീയ  സമ്മേളനം ഹീത്രൂവിൽ ചേർന്നു.ഫെബ്രുവരി 5നു വൈകീട്ട് ബ്രിട്ടനിലെയും അയർലണ്ടിലെയും പാർട്ടിയുടെ...

കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

ഭക്ഷണവും വെള്ളവുമില്ലാതെ 26 മണിക്കൂറിലേറെയായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി കരസേനയുടെ സഹായം...

മലമ്പുഴ: ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23)വിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിൺ ഭാരത്...

ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്കൂളുകൾ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്. സ്കൂളുകളുടെ പ്രവർത്തനവും 28 മുതൽ പൂർണതോതിലാക്കും. 50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ...

‘അതിജീവനത്തിനായി ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു’; പണപ്പെരുപ്പം തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും പിരിമുറുക്കം നൽകുന്നു

അയർലണ്ട്: രാജ്യത്തെ മിക്ക വീടുകളിലും ഓരോ വാതിലിനു പിന്നിലും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ പ്രത്യാഘാതങ്ങളും പിടിമുറുക്കുന്നു. ഡബ്ലിനിലെ Stoneybatterലെ Oxmantown Roadൽ ഉള്ളവർക്കും ഇത് വ്യത്യസ്തമല്ല. Paula O'Loughlinഉം Marie Keoghഉം ഒരു...