ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. പുതുവര്‍ഷത്തിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇന്നലെയാണ് കരസേനാ മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിച്ചത്. സാമ്പ്രദായികമായ സൈനിക രീതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മൂന്നു സേനകളുടെയും പൊതു തലവനായ സി.ഡി.എസ് എന്ന...

ഭൂ ഉടമകള്‍ക്കെല്ലാം ‘ലാന്‍ഡ് കാര്‍ഡ്’ നല്‍കാന്‍ കേരളം

കേരളത്തിൽ ലാന്‍ഡ് കാര്‍ഡ് സമ്പ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓരോരുത്തരുടെയും പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലാന്‍ഡ് കാര്‍ഡ് സംവിധാനം ആന്ധ്രാ പ്രദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒരാളുടെ പേരിലുള്ള ഭൂമിയെല്ലാം ലാന്‍ഡ് കാര്‍ഡില്‍ രേഖപ്പെടുത്തും. ഭൂമി കൈമാറ്റം ചെയ്യുന്നതിനനുസരിച്ച് കാര്‍ഡിലും മാറ്റമുണ്ടാകും. ഇതിന് മുന്നോടിയായി...

ക്രൈസ്തവ ദേവാലയത്തിൽ ബാങ്ക് വിളി മുഴങ്ങി

കൊച്ചി: ക്രൈസ്തവ ദേവാലയത്തിൽ ബാങ്ക് വിളി മുഴങ്ങി. നൂറുകണക്കിന് ഇസ്ലാംമത വിശ്വാസികൾ മഗ്രിബ് നമസ്കാരത്തിൽ പങ്കുചേർന്നു. കോതമംഗലം മാർത്തോമ ചെറിയപള്ളി മുറ്റത്തായിരുന്നു ഈ വേറിട്ട പ്രാർഥന. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് മുസ്ലീം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ പ്രാർഥന ക്രൈസ്തവ ദേവാലയത്തിൽ...

ചികിത്സാപിഴവു മൂലം മലയാളി യുവാവ് മരിച്ച കേസില്‍ പലിശയടക്കം 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ അജ്മാന്‍...

ദുബായ്: ചികിത്സാപിഴവു മൂലം മലയാളി യുവാവ് മരിച്ച കേസില്‍ പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം (ഏകദേശം 2 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അജ്മാന്‍ കോടതിയുടെ വിധി. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) മരിച്ച കേസിലാണ് കോടതി വിധി. ...

ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി സമ്പത്തുകളും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കരുതെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി സമ്പത്തുകളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ട് നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രകൃതി സമ്പത്തുകളുടെ പൂര്‍ണാധികാരം ഗ്രാമവാസികള്‍ക്കാണെന്നും രാജ്യത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇവ സംരക്ഷിക്കുകയാണ് വേണ്ടതെന്നും കോടതി വിലയിരുത്തി. ഗ്രാമങ്ങളിലെ ഇത്തരം പ്രകൃതി സമ്പത്തുകളുടെ സംരക്ഷണം...

ഡാന്യൂബ് വീണ്ടും സുമുഖിയാകും; അണക്കെട്ടുകള്‍ നീക്കം ചെയ്യുന്നു

പാരിസ് കരാറിനോട് അനുബന്ധിച്ച് മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ഈ മാസം സമാപിച്ചത്  ക്രിയാത്മക തീരുമാനങ്ങളില്ലാതെ യായിരുന്നു.  2015 ലെ പാരീസ് ഉടമ്പടി അനുസരിച്ച് 1.5 ഡിഗ്രിയായി കാര്‍ബണ്‍ ബഹിര്‍ഗമനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായുള്ള നടപടികള്‍ക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് യൂറോപ്യന്‍...

ആപ്പിൾ തൊലികളിൽ എന്തെല്ലാം ഗുണങ്ങൾ..

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്. വിപണികളിൽ നിന്നും ലഭിക്കുന്ന ആപ്പിളിന്റെ തൊലിയിൽ കീടനാശിനിയും മെഴുക്കുകളുമെല്ലാം ഗണ്യമായി ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത വെളിച്ചത്തു വന്നത് ഈയിടയ്ക്കാണ്. പണ്ടൊക്കെ നാം തൊലിയുള്ള ആപ്പിൾ പതിവായി കഴിക്കാറുണ്ടായിരുന്നു....

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

കൊച്ചി: ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. കുതിരപ്പുറത്ത് കുതിച്ചുപായുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തും.2020 മാര്‍ച്ച് 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി...

ഇന്ന് മുതല്‍ എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരും 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്. ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നാളെ...

ആസാദി ആരവത്തില്‍ പുതുവർഷരാവ്​ സമരാഘോഷമാക്കി ശാഹീൻ ബാഗിലെ സ്​ത്രീകൾ

ന്യൂ​ഡ​ൽ​ഹി: ആസാദി പാടി പു​തു​വ​ർ​ഷ​പ്പി​റ​വി​യി​ൽ സ​മ​ര​ച്ചൂ​ട്​ പ​ക​ർ​ന്ന്​ ശാഹീ​ൻ​ ബാ​ഗി​ലെ സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​​ടെ​യും സ​മ​ര​വേ​ദി​യി​ൽ ഡ​ൽ​ഹി. ട്വി​റ്റ​റി​ൽ ആ​രം​ഭി​ച്ച ‘പു​തു​വ​ർ​ഷ​രാ​വ്​ ശാഹീ​ൻ​ ബാ​ഗി​ലെ സ്​​ത്രീ​സ​മ​ര​ക്കാ​ർ​ക്കൊ​പ്പം’ എ​ന്ന കാ​മ്പ​യി​ന്​ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​ക്ക്​ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. മ​രം​കോ​ച്ചു​ന്ന...