പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് പ്രകാശ്‌...

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ പറഞ്ഞു.ഇരു പാര്‍ട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇരു പാര്‍ട്ടികളും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപെടുത്തി.ഡിസംബര്‍ 15 ന് പൗരത്വ...

കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വിഷം കൈവശം സൂക്ഷിക്കല്‍...

റെയിൽവേ നിരക്ക് വര്‍ധനവിലും ഗ്യാസ് വില വർധനവിലും മോദി സർക്കാരിനെ വിമര്‍ശിച്ച് സിപിഎം

സബ്‍സിഡി ഇല്ലാത്ത സിലിണ്ടറിന് 19 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശനമുന്നയിച്ചത്. വർധനവ് പുതുവത്സര സമ്മാനമാണെന്ന് അദ്ദേഹം പരിഹസിച്ചു.റെയിൽവേ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പിന്നാലെയാണ് പുതുവത്സര ദിനത്തിൽ സബ്‍സിഡി ഇല്ലാത്ത സിലിണ്ടർ വിലയും വർധിപ്പിച്ചത്. സബ്‍സിഡി ഇല്ലാത്ത സിലിണ്ടറിന് 19 രൂപയും വിമാന...

യുഎഇയിൽ ഏഷ്യൻ യുവതിയും 2 പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ

അജ്മാൻ: റാഷിദിയ മേഖലയിലെ അപാർട്മെന്റിൽ ഏഷ്യൻ യുവതിയും 2 പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ. 32 വയസ്സുള്ള വനിതയേയും യഥാക്രമം 16, 13 വയസ്സുള്ള കുട്ടികളെയും കഴുത്തു ഞെരിച്ചു െകാന്ന  നിലയിലാണു കണ്ടെത്തിയത്.മൂന്ന് വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ ഭർത്താവിനെ തിരയുന്നു. ഇയാൾ രാജ്യം വിട്ടതായാണു...

മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി

വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ലോണ്‍ പ്രിവന്‍ഷന്‍ ആക്റ്റ് (പിഎംഎല്‍എ) കോടതിയാണ്  എസ്.ബി.ഐ അടക്കം വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കിയത്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം...

കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രം!

തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടർപട്ടികയിലെ ക്രമക്കേടുകളടുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടർകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത്. വോട്ടർ ഐഡി കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദേശം തെരഞ്ഞെടുപ്പുകമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു....

യാത്രക്കാരുടെ എണ്ണത്തില്‍ നേട്ടം കൊയ്ത് മെട്രോ

2019 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം യാത്രക്കാര്‍ വര്‍ദ്ധിച്ചു. നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്. 2018 ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019 ല്‍ 41 ലക്ഷം വര്‍ദ്ധിച്ച് 1,65,99,020 ആയി. 2019...

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന് അറിയിച്ചു‍. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2020 ചന്ദ്രയാൻ മൂന്നിന്‍റെ വർഷമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാൻ മൂന്ന് ദൗത്യം മിഷൻ ലാൻഡറും റോവറും പ്രോപ്പൾഷൻ...

ആണവായുധ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നറിയിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

ആണവായുധ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നറിയിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.ഒപ്പം നൂതന രീതിയില്‍ പുതിയ ആണവ ആയുധം അവതരിപ്പിക്കുമെന്നും കിംജോങ് ഉന്‍ പ്രഖ്യാപിച്ചു. ഉത്തരകൊറിയന്‍ ദേശീയമാധ്യമമായ കെ.സി.എന്‍.എ ആണ് ഇക്കാര്യം പുറത്തു വിട്ടത്. ചൊവ്വാഴ്ച ഉത്തരകൊറിയന്‍ തലസ്ഥാനത്തു നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സ് റാലിയില്‍ സംസാരിക്കുകയായിരുന്നു കിം....

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീര മൃത്യു

ദില്ലി: നിയന്ത്രണരേഖയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികര് മരിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സൈനിക പരിശോധനക്കിടെയായിരുന്നു നുഴ‍‍ഞ്ഞുകയറ്റക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുൽവാമയിൽ...