കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന
ജയ്പുർ: കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന. ചില കോൺഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനയുമാണ്...
വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
കോഴിക്കോട്: വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തിരുവള്ളൂർ സ്വദേശി എടക്കുടി മുഹമ്മദ് വീട്ടിൽ നിന്ന് കാറുമായി ഇറങ്ങി അഞ്ച് കിലോമീറ്റർ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആദ്യം കാറിൽ നിന്ന് അസ്വാഭാവികമായ മണമുയർന്നു. പിന്നാലെ...
ജോർജ് ഫ്ലോയ്ഡിനെ മരണത്തിനിടയാക്കിയ പൊലീസ് അതിക്രമത്തിന് സമാനമായ സംഭവം ഇന്ത്യയിലും.
ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസ് ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവമാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്നലെ നടന്നത്‍.
നിലത്ത് കിടക്കുന്ന ഒരാളുടെ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു പോലീസുകാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സ്വയരക്ഷയെ കരുതിയാണ്...
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമതെത്തി
ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമതെത്തി. ഇന്ത്യയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും 9,000 കവിഞ്ഞതോടെയാണിത്. 24 മണിക്കൂറിനിടെ 9,378 പേർക്കാണ് രോഗം കണ്ടെത്തിയത്....
കോവിഡ്-19; ഖത്തറില്‍ 24 മണിക്കൂറിനിടെ 4 മരണങ്ങള്‍
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ്-19 മരണങ്ങള്‍ 4. പുതുതായി 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 40,935 പേര്‍ രോഗവിമുക്തര്‍.
4 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 49 ആയി ഉയര്‍ന്നു....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്നാണ് ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചതായാണ്...
ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി; വി.എസ്. ജയകുമാറിനെതിരെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരേയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.
ശബരിമലയില്‍ പാത്രങ്ങള്‍ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുന്‌പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച്...
കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി; പീഡനത്തിന് ഭർത്താവ് പണം വാങ്ങി
കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. പീഡനത്തിന് രണ്ട് ദിവസം മുൻപ് ഭർത്താവ് പ്രതികളിലൊരാളായ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയെ ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകുന്ന...
സംസ്ഥാനത്ത് ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം 94 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി...
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ 20 ഓളം സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ (ഡിഎംആർസി) 20 ഓളം സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന ജീവനക്കാർക്കാണ് രോഗം പിടിപെട്ടത്.
"ലോകം മുഴുവൻ കോറോണയെ നേരിടുന്ന സാഹചര്യത്തിൽ ഡിഎംആർസിയും കൊറോണയുമായുള്ള പോരാട്ടത്തിലാണ്....









































