gnn24x7

ഡബ്ലിൻ സീറോ മലബാർ സഭയിൽ വി. അന്തോനീസിൻ്റ നോവേന എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 6 നു താലായിൽ

0
284
gnn24x7

വിശുദ്ധ കുർബാനയും, അത്ഭുത പ്രവർത്തകനായ വി. അന്തോനീസിൻ്റ തിരുശേഷിപ്പ് വണക്കവും നോവേനയും എല്ലാ ചൊവ്വാഴ്ചകളിലും താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാന തുടർന്ന് നൊവേന. 

വിശുദ്ധ അന്തോനീസിൻ്റ ഭൗതീക ശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായിൽ നിന്ന് എത്തിച്ച തിരുശേഷിപ്പ് തലശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ അഭിവദ്യ ജോർജ്ജ് വലിയമറ്റം പിതാവാണ് പരസ്യവണക്കത്തിനായി ഫെറ്റർകെയിൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ചത്.  ഡബ്ലിനിലെ എല്ലാ കുർബാന സെൻ്ററുകളിലേയും വിശ്വാസികൾക്ക് പങ്കെടുക്കത്തക്കവിധം വൈകിട്ട് 6 നാണ് ഇനിമുതൽ വി. കുർബാനയും നൊവേനയും നടത്തപ്പെടുക. എല്ലാവരേയും വി.കുർബാനയിലേയ്ക്കും നൊവേനയിലേയ്ക്കും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here