തെക്കൻ യുക്രെയ്നിൽറഷ്യയുടെ നിയന്ത്രണത്തിലുള്ളഖേഴ്സൻ പ്രവിശ്യയിലെ പ്രധാനഅണക്കെട്ട് തകർന്ന് താഴ്ന്ന പ്രദേശങ്ങൾവെള്ളപ്പൊക്ക ഭീഷണിയിൽ.SHAREസ്ഫോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണു സൂചന. മേഖലയിലെനൂറോളം ഗ്രാമങ്ങളിലെയുംപട്ടണങ്ങളിലെയും ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻ സേന തകർത്തതാണെന്നു യുക്രെയ്ൻ സൈന്യവും യുക്രെയ്നിന്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്നു റഷ്യൻ അധികൃതരും ആരോപിച്ചു.
നിപാ നദിയിൽ സോവിയറ്റ് കാലത്തു നിർമിച്ച 6 അണക്കെട്ടുകളിൽ ഏറ്റവും വലുതാണിത്. ഇവിടെ നിന്നുള്ള വെള്ളമാണു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിൽ റിയാക്ടർ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും ഈ ഡാമിൽനിന്നാണു വെള്ളം കൊണ്ടുപോകുന്നത്.റഷ്യൻ സേന ചൊവ്വാഴ്ച പുലർച്ചെ 2.50 നു സ്ഫോടനത്തിൽ ഡാംതകർത്തുവെന്നാണു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെനിയുടെ ആരോപണം. അണ തകർന്നു വെള്ളം കുത്തിയൊഴുകുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമേഖലയിൽ 16,000 ജനങ്ങൾ പാർക്കുന്നുണ്ടെന്നു ഖേഴ്സൻ ഗവർണർവ്യക്തമാക്കി.
താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം താഴാൻ 7 ദിവസമെങ്കിലുമെടുക്കുമെന്നാണു റിപ്പോർട്ട്. ആയിരക്കണക്കിനു മൃഗങ്ങൾ ചത്തൊടുങ്ങുന്നതിനു പുറമേ മേഖലയിലെ പരിസ്ഥിതിആവാസവ്യവസ്ഥ തകിടം മറിയുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യയുടെയും യുക്രെയ്നിന്റെയും അധീനതയിലുള്ള പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിക്കും.റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള വൻ സൈനികനീക്കം യുക്രെയ്ൻ ആരംഭിച്ചതിനു പിന്നാലെയാണു ഡാം തകർന്നത്. സാപൊറീഷ്യ ആണവനിലയത്തിൽ ശീതികരണത്തിനു ബദൽ സംവിധാനം ഉള്ളതിനാൽ തൽക്കാലം പ്രശ്നമില്ലെന്ന് യുഎൻ രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL