കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1865 കവിഞ്ഞു
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1865 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം...
ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍; ദുരൂഹതയെന്ന് ആരോപണം
മലപ്പുറം: ഒൻപതു വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ചതിൽ ദുരൂഹതയെന്ന് ആരോപണം. തിരൂര്‍ - ചെമ്പ റോഡില്‍ തറമ്മല്‍ റഫീഖ് - സബ്‌ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. ഏറ്റവും ഒടുവിലായി ഇന്ന്...
പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. എത്രയും വേഗം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്. പൊലീസ്...
നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ
തൃശ്ശൂർ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ശൈലജ 50,000 രൂപ പിഴ ഒടുക്കണം....
ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ നേട്ടമാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ...
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്‍റെ ആദ്യ യോഗം നാളെ
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്‍റെ ആദ്യ യോഗം ഡല്‍ഹിയില്‍ വെച്ച് നാളെ നടക്കും.
'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര' എന്ന പേരിൽ പുതുതായി രൂപീകരിച്ച ട്രസ്റ്റിന്‍റെ യോഗം മുതിർന്ന അഭിഭാഷകൻ കെ പരാശരന്‍റെ...
ഡോണൾഡ് ട്രംപിന്റെ സന്ദർശനം; ഗുജറാത്തിൽ ചേരികൾ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ
അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു ഗുജറാത്തിൽ ചേരികൾ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്.45 കുടുംബങ്ങളിലായി 200 പേരാണു കുടിയൊഴിപ്പിക്കൽ...
ഗായകനായി ടിനി ടോം; ‘വർക്കി’ എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ...
നടനും സംവിധായകനും സംഗീത സംവിധായകനുമായ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ നായകനാകുന്ന 'വർക്കി' എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.
നടൻ ടിനി ടോം ആലപിച്ചിരിക്കുന്ന 'സിലോടിയാവേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ...
വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ മികച്ച ശേഖരം ബെംഗളൂരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തി
വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിർമ്മിക്കുന്ന ലിഥിയത്തിന്‍റെ വൻശേഖരം കർണാടകയിൽ കണ്ടെത്തി.
ബംഗളൂരു: ബാറ്ററി നിര്‍മ്മനതിനാവശ്യമായതും എന്നാല്‍, ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. എന്നാല്‍, ലിഥിയത്തിന്‍റെ വൻശേഖരം ഇന്ത്യയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബംഗളൂരുവില്‍നിന്നും സമീപം...
10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ
അബുദാബി: 10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ കൂടുതൽ സ്മാർട്ടായി. അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനിൽ തന്നെ ലൈസൻസ് പുതുക്കാം. ഐ ടെസ്റ്റ്പുതുക്കുന്നതിന് മുൻപ്...
സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി
തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡി.ജി.പി. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി നേരത്തെ...
കായിക രംഗത്തെ ഓസ്‌കാര്‍; ലോറസ് പുരസ്‌കാരം സ്വന്തമാക്കി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍
ബര്‍ലിന്‍: കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറസ്പുരസ്‌കാരം സ്വന്തമാക്കി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍കര്‍.
2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദ പ്രകടനം നടത്തുന്ന...
ചില നേത്ര ലക്ഷണങ്ങള്‍ അവഗണിക്കരുതേ
ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് അസുഖം ബാധിക്കാത്തവരായി ഉണ്ടാവില്ല. ശരീരത്തിലെ ഏറെ പ്രാധാന്യമുള്ളൊരു അവയവമാണ് കണ്ണ്. കണ്ണിലെ കൃഷ്ണമണി പോലെ എന്നു പറയാറില്ലേ.. അതുപോലെ കാക്കണം കണ്ണിനെ. അവയുടെ സുരക്ഷയ്ക്കായി കൃത്യമായ വൈദ്യ പരിശോധന...
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും മുന്‍ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും മുന്‍ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു. 88 വയസായിരുന്നു.
1954 മുതല്‍ 1963 വരെ നോര്‍ത്തേണ്‍ അയണ്‍ലന്‍ഡിനായി കളിച്ച ഗ്രെഗ് 1957 ലാണ് യുണൈറ്റഡിനൊപ്പം ചേരുന്നത്. 23500 പൗണ്ട്...
റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യവൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്നറിയിച്ച് ഗൂഗിള്‍
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ഗൂഗിള്‍. മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നതുകൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗൂഗിൾ അറിയിച്ചു.
ഏകദേശം...
പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ വീണ്ടും സമരം ശക്തമാകുന്നു
കൊച്ചി: പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. പുതുവൈപ്പിൽ പദ്ധതി പ്രദേശത്ത് സർക്കാർ ഇപ്പോൾ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത പൊലീസ്...
ഇസ്രഈല്‍ ദേശീയ പതാക കത്തിച്ച കേസില്‍ ബഹ്‌റിന്‍ പൗരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ...
മനാമ: ഇസ്രഈല്‍ ദേശീയ പതാക കത്തിച്ച കേസില്‍ ബഹ്‌റിന്‍ പൗരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റിന്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ഫലസ്തീന്‍ ജനങ്ങള്‍ക്കനുകൂലമായി പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവ് ഇസ്രഈല്‍...
ജപ്പാന്‍ ആഢംബരകപ്പലില്‍ കുടുങ്ങിയ നൂറോളം അമേരിക്കന്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചു
ന്യൂയോര്‍ക്ക്: ജപ്പാന്‍ ആഢംബരകപ്പലില്‍ കുടുങ്ങിയ നൂറോളം അമേരിക്കന്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചു. രണ്ടു വിമാനങ്ങളിലായാണ് ഇവരെ അമേരിക്കയിലെത്തിച്ചത്. കൊറോണ സ്ഥിരീകരിച്ചിട്ടില്ലാത്തവരെയാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ ഇവര്‍ യു.എസ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. 400-ഓളം അമേരിക്കന്‍ പൗരന്‍മാരാണ് ജപ്പാന്‍...
പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്ക്
ക്വെറ്റ: പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വെറ്റയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുന്നതിന് സാധ്യതയുണ്ട്.
ക്വെറ്റയിലെ ഷഹ്റായ് അദാലത്തിലെ പ്രസ് ക്ലബ്ബിനു സമീപത്താണ് സ്ഫോടനം ഉണ്ടായത്.ചാവേറാക്രമണമാണെന്ന്...
സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്...
















































