അബുദാബിയിൽ ഒഴുകുന്ന സൗരോർജ പദ്ധതി യാഥാർഥ്യമായി
അബുദാബി: വിസ്മയങ്ങളുടെ നഗരമായ അബുദാബിയിൽ ഒഴുകുന്ന സൗരോർജ പദ്ധതി യാഥാർഥ്യമായി. സായ നുറൈ ദ്വീപിലാണ് മധ്യപൂർവദേശത്തെ ആദ്യത്തെ ഒഴുകുന്ന സൗരോർജ പദ്ധതി സജ്ജമാക്കിയത്. ഓളപ്പരപ്പിന്റെ താളത്തിൽ കിടന്ന് സൗരോർജം ആഗിരണം ചെയ്ത് വൈദ്യുതിയാക്കി...
അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ. യുഡിഎഫിന്റെ രണ്ടു മുൻ മന്ത്രിമാർ അഴിമതി കേസിൽ അറസ്റ്റിന്റെ നിഴലിലാണ്. പൊലീസ് മേധാവിക്കെതിരേയുള്ള അഴിമതി ആരോപണത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നത് ഭരണപക്ഷത്തേയും പ്രതിരോധത്തിലാക്കുന്നു.
പാലാരിവട്ടം അഴിമതിക്കേസിൽ...
വിഷാദ രോഗത്തിന് അടിമയായെന്ന മകന്റെ വെളിപ്പെടുത്തൽ തള്ളി ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ.
പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ വിഷാദ രോഗത്തിന് അടിമയായെന്ന് മകൻ എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ.
താൻ സുഖമായിരിക്കുന്നുവെന്നും ശാരീരികമായ പരിമിതികളെ അതിന്റേതായ നിലയിൽ സ്വീകരിക്കുന്നുവെന്നും പെലെ പറഞ്ഞു.നല്ല...
ഇന്തോനേഷ്യയിലെ മലുക്കു പ്രവിശ്യയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മലുക്കു പ്രവിശ്യയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്.
റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ ശാസ്ത്രം, ജിയോഫിസിക്കല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നുമാണ്...
ചിമ്പുവിന്റെ പുതിയ ചിത്രം മാനാടിൽ എസ്.ജെ സൂര്യയും; നായിക കല്യാണി പ്രിയദര്‍ശന്‍
ചിമ്പുവിന്റെ പുതിയ ചിത്രമാണ് മാനാട്. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ചിത്രത്തില്‍ സംവിധായകനും നടനുമായ എസ്.ജെ സൂര്യയും മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. വൈ.ജീ മഹേന്ദ്രന്‍, മനോജ്...
ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വ്യോമാക്രമണം
ബാഗ്‌ദാദ്: ഇറാക്കിലെ അമേരിക്കന്‍ എംബസിയ്ക്ക് നേരെ വീണ്ടും റോക്കറ്റാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചെ ഒന്നിലധികം റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചുവെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ്...
നീണ്ട ഇടവേളയ്ക്ക് ശേഷം രവീണ എത്തുന്നു കെ ജി ഫ് 2 ലൂടെ
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താന്‍ ഒരുങ്ങി രവീണ ടണ്ടന്‍.
ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ തെലുങ്ക് സിനിമാലോകത്തെയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
ശക്തമായ കഥാപാത്രത്തെയാണ് രവീണ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ്...
2018-19ലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; തിരുവനന്തപുരം മികച്ച...
തിരുവനന്തപുരം: സംസ്ഥാനതലത്തിൽ 2018-19ലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനെ മികച്ച ബ്ലോക്ക്...
പാലക്കാടിനെ പൊള്ളിച്ച് താപനില 39 ഡിഗ്രി സെൽഷ്യസിൽ
പാലക്കാടിനെ പൊള്ളിച്ച് താപനില 39 ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട് മുണ്ടൂർ ഐആർടിസിയിലാണ് ശനിയാഴ്‌ച രേഖപ്പെടുത്തിയത്. അതിനിടെ ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുമുതൽ നാലുവരെ ഡിഗ്രി...
അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാംലീല മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലയിലെ പ്രതിനിധികള്‍ മുഖ്യാതിഥിയായി എത്തും. കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും...
ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പൊടിക്കുന്നത് കോടികള്‍
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പൊടിക്കുന്നത് കോടികള്‍. നവീകരണവും സൗന്ദര്യവല്‍ക്കരണവുമൊക്കെയായി തിരക്കിട്ട പണികളാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ നടക്കുന്നത്. ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ എത്തുക. ട്രംപ്...
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടാമത്തെയാളും ആശുപത്രി വിടുന്നു
തിരുവനന്തപുരം: ചൈനയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ കേരളം കൊറോണയില്‍ നിന്നും കരകേറുന്നുവെന്ന വാര്‍ത്ത ആശ്വാസമുളവാക്കുന്നു.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടാമത്തെയാളും ആശുപത്രി വിടുന്നു. കാസര്‍ഗോഡ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് തുടര്‍ച്ചയായുള്ള...
യെമനില്‍ സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു
അല്‍ ജൗഫ്: യെമനില്‍ സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് സൗദിയുടെ വിമാനം തകര്‍ന്നു വീണത്.
ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ...
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തി ബി.ജെ.പി
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തി ദല്‍ഹി ബി.ജെ.പി. കോണ്‍ഗ്രസും തങ്ങളുടെ താരപ്രചാരകരുമാണ് തങ്ങളെ തോല്‍പ്പിച്ചതെന്നാണ് പ്രധാന കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ കണ്ടെത്തല്‍...
ബ്രിട്ടനുള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വന്‍ സാമ്പത്തിക നഷ്ടം.
ബ്രിട്ടനുള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വന്‍ സാമ്പത്തിക നഷ്ടം. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതാണ് ഫാഷന്‍ മേഖലയെ വലയ്ക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഗോളവിപണിയില്‍ ശക്തമായ സാന്നിധ്യമായി...
പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍;ഒന്നാം സ്ഥാനം വിയന്ന മലയാളി മോനിച്ചന്‍...
ആലപ്പുഴ/വിയന്ന: ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ സ്മരണാർഥം ആലപ്പുഴ ആസ്ഥാനമായുള്ള വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസി വിഭാഗത്തില്‍ വിയന്ന...
ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെ തോല്‍പിച്ച ശ്രീനിവാസ ഗൗഡ; പോത്തോട്ടക്കാരനെ തേടി ആനന്ദ് മഹീന്ദ്ര
ശ്രദ്ധേയമായ വ്യക്തിത്വങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര. ഇപ്പോൾ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെ തോല്‍പിച്ച കര്‍ണാടകയിലെ പോത്തോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയെയും ആനന്ദ് മഹീന്ദ്ര തേടിയെത്തിയിരിക്കുകയാണ്.
''അദ്ദേഹത്തിന്റെ ശരീരം നോക്കൂ, അസാധാരണമായ അത്‌ലറ്റിക്...
മിന്‍സാര കണ്ണായുടെ കോപ്പിയടിയാണ് പാരസൈറ്റ് എന്ന് ആരോപണം; ...
ചെന്നൈ: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് തമിഴ് ചിത്രം ‘മിന്‍സാര കണ്ണാ’യുടെ നിര്‍മാതാവ് പി.എല്‍. തേനപ്പന്‍. 1999 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം...
ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് കിരീടം
ബെംഗളൂരു: ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടിയാണ് ഗോകുലം കേരള എഫ്.സി വനിതകളുടെ ഐലീഗിൽ ജേതാക്കളായത്. എതിരാളികളുടെ വല 31 തവണ കുലുക്കിയ ഗോകുലത്തിന്‍റെ പെൺപട, ഗോൾവഴങ്ങിയത് നാല് തവണ മാത്രം. കഴിഞ്ഞ...
കൊച്ചി തുറമുഖത്ത് പുതിയ ക്രൂയിസ് ടെര്‍മിനലിന്റെ കമ്മിഷനിംഗ് അടുത്ത മാസം
കൊച്ചി തുറമുഖത്ത് പുതിയ ക്രൂയിസ് ടെര്‍മിനലിന്റെ കമ്മിഷനിംഗ് അടുത്ത മാസം. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 25.72 കോടി രൂപ ചെലവഴിച്ചാണ് അത്യാഡംബര കപ്പലുകളെ വരവേല്‍ക്കാന്‍ ടെര്‍മിനല്‍ ഒരുങ്ങുന്നത്.
വിസ്തീര്‍ണ്ണം 12,200 ചതുരശ്ര അടി വരുന്ന പുതിയ ടെര്‍മിനലിന്...
















































