പൊലീസിൽ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല; നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് എസ്...

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥാനമാറ്റം ബാധിക്കില്ലെന്ന് ട്രാൻസ്പോർട് കമ്മീഷണറായി ചുമതലയേറ്റ എസ് ശ്രീജിത്ത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നുള്ള തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. അത്തരം വാദങ്ങൾ ഉയർത്തി...

സിൽവർലൈൻ സംവാദത്തില്‍ അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കില്ല

തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തില്‍ സിസ്ട്രയുടെ മുൻ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമയും പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കില്ല. സംവാദം നടത്തുന്നതു സർക്കാർ ആയിരിക്കണം എന്നുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. അലോക്...

പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി

പത്തനംതിട്ട: മല്ലപ്പുഴശേരിയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി. പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു ഫ്രിഡ്ജ് എടുത്തു കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കേസില്‍ അച്ഛനെയും മകനെയും ആറന്മുള പൊലീസ് അറസ്റ്റു...

പരാഗ് അഗ്രവാളിനെ ട്വിറ്റർ സി.ഇ.ഒ സ്ഥാനത്ത് നിന്ന്‌ മാറ്റിയാല്‍ നഷ്ടപരിഹാരം 4.2 കോടി ഡോളര്‍

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയാ കമ്പനിയായ ട്വിറ്ററിനെ കനത്ത സമ്മര്‍ദത്തിന് ഒടുവില്‍ ഇലോണ്‍ മസ്‌ക് വാങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസ്‌കിന് ട്വിറ്റര്‍ സന്തമാകുന്നതോടെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സി.ഇ.ഒ ആയ പരാഗ് അഗ്രവാള്‍...

ലോക മുത്തശ്ശി അന്തരിച്ചു

ഫുകുവോക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൾ അന്തരിച്ചു. 119 വയസ്സായ ജപ്പാനിലെ കേൻ തനക ആണ് മരിച്ചത്. ജപ്പാൻ വാർത്താവിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രിൽ പത്തൊൻപതിനായിരുന്നു അന്ത്യം. 1903 ജനുവരി 2നാണ്...

യുകെയിലേക്ക് പറക്കുകയാണോ?… ഇന്ത്യക്കാർക്ക് Schengen Visa ഇല്ലാതെ നെതർലൻഡ് വഴി സഞ്ചരിക്കാം!!!

ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് Transit Schengen Visa ലഭിക്കാതെ നെതർലൻഡ്‌സ് വഴി ട്രാൻസിറ്റ് ചെയ്യാമെന്ന് നെതർലാൻഡ്‌സിന്റെ കാരിയർ എയർലൈനായ KLM Royal Dutch Airlines അറിയിച്ചു. Czech Republic, France,...

യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതിക വിദ്യ കൗൺസിൽ ആരംഭിക്കാൻ തീരുമാനമായി

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതിക വിദ്യ കൗൺസിൽ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു....

ക്രാന്തി ദ്രോഗഡ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

ദ്രോഗഡ: അയർലണ്ടിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ദ്രോഗഡ യൂണിറ്റിൻ്റെ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ  വിപുലമായി നടത്തപ്പെട്ടു. ഏപ്രിൽ 21ന് ദ്രോഗഡയിലെ Olive Plunkett GAA Club ൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ്...

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ഇന്ദ്രൻസ്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് നടൻ ഇന്ദ്രൻസ്. അക്കാദമി ചെയർമാനും സെകട്ടറിക്കും നൽകിയ ഇ–മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസ് ഈ ആവശ്യം ഉന്നയിച്ചത്. എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ...

ഡബ്ലിൻ എയർപോർട്ട് പാർക്കിംഗ് ഫീസ് വർദ്ധനവിന്റെ കാരണങ്ങൾ

ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ടിന്റെ ഡിമാൻഡ് വർധിച്ചതും സമീപത്തെ സ്വകാര്യ കാർ പാർക്ക് അടച്ചതും പാർക്കിംഗ് ചാർജ് വർദ്ധനയ്ക്ക് കാരണമായി. 3,500 ഇടങ്ങളുള്ള ക്വിക്ക് പാർക്ക് സൗകര്യം അടച്ചത് പ്രശ്‌നം വർദ്ധിപ്പിച്ചു. പാർക്കിംഗ് കൂടുതൽ...

യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി; മേയ് അവസാനം ഉത്തരവുണ്ടാകുമെന്ന് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: 2022–23 വര്‍ഷത്തെ വൈദ്യുതി നിരക്കില്‍ മേയ് അവസാനം ഉത്തരവുണ്ടാകുമെന്ന് റഗുലേറ്ററി കമ്മിഷന്‍. കെഎസ്ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാല്‍പര്യം കൂടി...

യു.എ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്സ് ഐ.ഡി. കാർഡ് എടുക്കണം; വൈകിയാൽ പ്രതിദിനം...

അബുദാബി: യു.എ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് നിർദേശം. സ്പോൺസറുടെ വിസാ കാലാവധിയനുസരിച്ചായിരിക്കും കുട്ടിയുടെ കാർഡിന്റെ കാലാവധി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും കസ്റ്റംസ്...

ഇലോൺ മസ്ക് മുന്നോട്ടുവച്ച 43 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ചർച്ച ചെയ്ത്...

സാൻഫ്രാൻസിസ്കോ: ഓഹരിയുടമകളുടെ സമ്മർദ്ദം മൂലം ഇലോൺ മസ്ക് മുന്നോട്ടുവച്ച 43 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ചർച്ച ചെയ്ത് ട്വിറ്റർ. ഞായറാഴ്ചയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ട്വിറ്ററിന് വിലയിട്ടതിന്റെ വിശദാംശങ്ങൾ മസ്ക് ഓഹരിയുടമകളെ...

പ്രധാന ഭക്ഷ്യ ഉൽപന്നങ്ങൾ റേഷൻ ചെയ്യുന്നതിൽ ഐറിഷ് സ്റ്റോറുകൾ യുകെയുടെ ലീഡ് പിന്തുടരുമെന്ന് ആശങ്ക;...

അയർലണ്ട്: ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന പാചക എണ്ണയുടെ അളവ് പരിമിതപ്പെടുത്താൻ യുകെയിലെ സ്റ്റോറുകൾ നീങ്ങിയതിന് പിന്നാലെ Tesco Ireland പ്രതികരിച്ചു. ക്ഷാമം കാരണം ആളുകൾക്ക് ഈ ഉൽപ്പന്നങ്ങളുടെ ഒരു നിശ്ചിത എണ്ണം മാത്രമേ...

സിദ്ധാർത്ഥ് ഭരതൻ്റെ ജിന്ന് പ്രദർശനത്തിന്

യുവ സംവിധായകരിൽ ഏറെ ശ്രദ്ധേയനായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന്എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രം മെയ് പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ഏറെ ശ്രദ്ധേയങ്ങളായ ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി

തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കു‍ന്ന സാഹചര്യമുണ്ടാകുമെന്നും അവയെ ഭക്ഷണത്തിനായി മുഖ്യമായും ആശ്രയിക്കുന്ന കടുവയും പുലിയും മറ്റും അതോടെ...

ഫൈൻഡ് മി ഔട്ട്‌ – എം സി ടാലന്റ് കണ്ടസ്റ്റ്

അവതരണം എന്നത് ഒരു കലയായി നിങ്ങൾ കാണുന്നുണ്ടോ? ഒരു പരിപാടിയുടെ വലിപ്പമൊ ചെറുപ്പമൊ നോക്കാതെ ആ അരങ്ങിനെയും അതിന്റെ സദാസിനെയും കൈയിൽ എടുക്കാൻ നിങ്ങളുടെ വാക്ചാദുര്യത്തിന് ആവുമോ? സ്റ്റേജ് ഷോകളിലെയും ടെലിവിഷൻ പരിപാടികളിലും അവതരണങ്ങൾ കണ്ടിട്ട്...

രേഷ്മയ്ക്ക് ജാമ്യം; രണ്ടാഴ്ച പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്

കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് നിജിൽ ദാസ് ഒളിച്ചു താമസിച്ച വീടിന്റെ ഉടമയുടെ ഭാര്യ പി.എം.രേഷ്മയ്ക്ക് ജാമ്യം. രണ്ടാഴ്ച പിണറായി– ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന...

ഷഫീഖിൻ്റെ സന്തോഷം ആരംഭിച്ചു

മേപ്പടിയാൻ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷഫീഖിൻ്റെ സന്തോഷം - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു.അനൂപ് പന്തളം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന...

ഇന്ത്യക്കാര്‍ക്ക് യുഎയില്‍ ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് ഇനി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യുപിഐ ഉപയോഗിച്ച് പണമടയ്ക്കാനാകും....