മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ചൈന

ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 53-കാരനായ ഒരു മൃഗഡോക്ടർ ആണ്...

കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’ ആരംഭിച്ചു; അർജുൻ വീണ്ടും മലയാളത്തിൽ

പ്രശസ്ത തമിഴ് നടൻ അർജുൻ മലയാളത്തിൽ വീണ്ടും എത്തുന്ന വിരുന്ന്'എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് പീരുമേട്ടിൽ ആരംഭിച്ചു. നിഖി ഗിൽ റാണി നായിക. നെയ്യാർഥിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാറും ബാദുഷയും...

163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. മധ്യ ആസാമിലെ ദിഫു, ഗോലഘട്ട്, ബർഹാംപൂർ, ഹജോയ് എന്നിവിടങ്ങളിലായിട്ടാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്. 'അസമിൽ മയക്കുമരുന്നുകൾക്ക്...

ബക്രീദീന് ലോക്ഡൗണിൽ നൽകിയ ഇളവുകൾ റദ്ദാക്കണം; സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് ആരോപണം

ന്യൂഡൽഹി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ...

ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിച്ച് യുകെ; രാജ്യത്ത് ഇന്ന് ‘ഫ്രീഡം ഡേ’

ലണ്ടൻ: ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും യുകെയിൽ അവസാനിപ്പിക്കുന്നു. ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ സർക്കാർ. ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ തുറക്കാം. പൊതുസ്ഥലത്ത് മാസ്ക്...

പെഗാസസ് ഫോൺ ചോർത്തൽ; പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍...

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടീഷ് സർക്കാർ

മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച നിയമങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ടിലെ എല്ലാ പാൻഡെമിക് നിയന്ത്രണങ്ങളും ബ്രിട്ടീഷ് സർക്കാർ നീക്കി. ഇതോടെ നൈറ്റ്ക്ലബ്ബുകൾക്ക് വീണ്ടും തുറക്കാൻ കഴിഞ്ഞു. മറ്റ് ഇൻഡോർ വേദികളായ തിയേറ്ററുകളും...

നീണ്ട 5 വർഷം ജയിലിൽ…7 വർഷമായി നാട്ടിൽ പോയിട്ടില്ല. പെരുന്നാൾ നാട്ടിൽ കൂടാനുള്ള കാശ്മീർ...

റിയാദ്: തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ  നീണ്ട 5 വർഷവും 2 മാസവും ജയിൽ ശിക്ഷ അനുഭവിച്ചു. സഹതടവുകാരനായ പഞ്ചാബ് സ്വദേശി ദർശൻസിംഗിന്റെ അഭ്യർത്ഥന മാനിച്ച് പ്ലീസ്‌ ഇന്ത്യ ചെയർമാൻ ലെത്തീഫ് തെച്ചിയുടെ ശ്രമം...

പെഗാസ സ്ഫോൺ ചോർത്തലിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടുന്നു

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസ സ്ഫോൺ ചോർത്തലിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടുന്നു. സുപ്രീംകോടതി ജഡ്ജിയുടെയും രണ്ട് കേന്ദ്രമന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും 40 മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ...

അഭിപ്രായം മാറ്റേണ്ട ആവശ്യമില്ല, കോൺഗ്രസ്–മുസ്‌ലിം ലീഗ് ഭിന്നതയില്ല: വി.ഡി.സതീശന്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ തന്‍റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. കോൺഗ്രസ്–മുസ്‌ലിം ലീഗ് ഭിന്നതയില്ലെന്നും തര്‍ക്കമുള്ളത് എൽഡിഎഫിൽ ആണെന്നും സ്കോളർഷിപ്പിന് നിലവിലെ സ്കീം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ഉപയോഗ യോഗ്യമല്ലെന്ന് പഠന റിപ്പോർട്ട്, അരിച്ചെടുക്കാൻ എക്‌സൈസ്...

പത്തനംതിട്ട: സ്പിരിറ്റ് തിരിമറിയെ തുടര്‍ന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് അന്‍ഡ് കെമിക്കല്‍സില്‍ രണ്ടാഴ്ചയായി നിലച്ച ജവാന്‍ മദ്യ ഉത്പാദനത്തില്‍ വീണ്ടും പ്രതിസന്ധി. ബ്ലെന്‍ഡ് ചെയ്ത് ടാങ്കില്‍ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍...

ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാൻ വെടിവയ്പ്പ്

ന്യൂഡൽ‌ഹി: അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്. 2016 ജൂണിലാണ്...

ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്ന തീരുമാനത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ മുസ്‌ലിം ലീഗ് ശ്രമിക്കുന്നു;...

ആലപ്പുഴ: ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. യു.ഡി.എഫിനകത്ത് മുസ്‌ലിം ലീഗാണ് വ്യത്യസ്തമായ നിലപാട്...

‘ഞാൻ മിഖായേൽ’ ഒരു ഇൻഡോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം, മലയാളികളുടെ വൻവരവേൽപ്പോടെ ഗാനങ്ങൾ പുറത്തിറങ്ങി

മെൽബൺ: A. K. ഫിലിംസിന്റെ ബാനറിൽ അനീഷ്. K. സെബാസ്റ്റ്യൻ നിർമ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാൻ മിഖായേൽ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിൾ' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ...

സ്വര്‍ണക്കടത്ത് കേസ്: ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഇ.ഡി....

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇ.ഡി.) സുപ്രീം...

സര്‍ക്കാര്‍ ഇടപെട്ട് ഇറച്ചിക്കോഴി വില നിയന്ത്രിക്കണം, ഇല്ലെങ്കിൽ വിഭവങ്ങൾ ഒഴിവാക്കും; ഹോട്ടലുടമകൾ മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കി

കോഴിക്കോട്: സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍. വില നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240...

മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

തൃശ്ശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യന്‍ മയൂഖാ ജോണിയുടെ പരാതിയ്ക്ക് ആസ്പദമായ സംഭവങ്ങൾ 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ്...

ഒളിമ്പിക്‌ വില്ലേജില്‍ ആദ്യ കോവിഡ് കേസ് സ്ഥിതീകരിച്ചു

ടോക്യോ: ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതെന്ന് ടോക്യോ ഒളിമ്പിക്...

റൈറ്റ് റവ. ഡോ യുയാക്കിം മാര്‍ കൂറിലോസ്, റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ്...

ന്യൂയോർക്:   നോർത്ത് അമേരിക്ക യൂറോപ്പ്  മാർത്തോമാ മുൻ ഭദ്രാസനാധിപനും ഇപ്പോൾ കൊട്ടാരക്കര ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് , തിരുവനന്ത പുരം ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന...

വ്യാജ ആപ്പിൾ എയർപോട്സുകൾ പിടിച്ചെടുത്തു

ഡാലസ്: ജൂലൈ 12-ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിൻറെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ...