നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് ഐ.എം.എഫ്
ദാവോസ്: നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ് വളർച്ചനിരക്ക് കുറയാൻ ഇടയാക്കിയതെന്ന് ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായുള്ള ആഗോള സാമ്പത്തികാവസ്ഥയെക്കുറിച്ച റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കി.
എന്നാൽ, 2020ൽ...
‘പൗരത്വ ഭേദഗതി നിയമം നീതികെട്ടത്’; സുപ്രീംകോടതി അംഗീകരിച്ചാല്‍പോലും പ്രതിഷേധം തുടരുമെന്നും രാമചന്ദ്ര ഗുഹ
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം യുക്തിസഹമല്ലത്തതും നീതികെട്ടതും അനവസരത്തിലുള്ളതുമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍.ഡി.ടി.വിയോടാണ് അദ്ദേഹം പ്രതികരിച്ചത്.
” പൗരത്വ ഭേദഗതി നിയമം അനവസരത്തിലുള്ളതാണ്. ഇവിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്, തൊഴിലില്ലായ്മയുണ്ട്, കാര്‍ഷികമേഖല ദുരിതത്തിലാണ്, പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. പ്രതിഷേധങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ നിയമം പിന്‍വലിക്കണം ”, അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി അംഗീകരിച്ചാല്‍പോലും...
ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ NPR!
ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ (ഒവിഡി) പട്ടികയിൽ NPR ഉൾപ്പെടുത്തി റിസര്‍വ് ബാങ്ക്.
NPR-ൽ നിന്നുള്ള പേരും വിലാസവും അടങ്ങിയ രേഖ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ മറ്റേതെങ്കിലും കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നതിനോ ഉപയോഗിക്കാമെന്നാണ് RBI വ്യക്തമാക്കിയിരിക്കുന്നത്.
ബാങ്കുകളിലേക്കുള്ള ആർബിഐ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാൻ കാർഡ്, ഡ്രൈവി൦ഗ് ലൈസൻസ്, NREGA...
ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ. പി. നദ്ദ തിരഞ്ഞെടുക്കപ്പെട്ടു
ഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ. പി. നദ്ദ തിരഞ്ഞെടുക്കപ്പെട്ടു.
ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നദ്ദയെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. നദ്ദ ഇന്ന് തന്നെ ചുമതലയേല്‍ക്കും.
രാവിലെ 10-ന് ആരംഭിച്ച തിരഞ്ഞടുപ്പ് നടപടികള്‍ക്കൊടുവിലാണ് തീരുമാനം. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ നദ്ദയ്ക്കുവേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 2മണിക്ക് സൂക്ഷ്മപരിശോധന...
നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായി പ്രതി പവൻ ഗുപ്ത സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
പ്രതികളുടെ പ്രായം നേരത്തെതന്നെ പരിശോധിച്ചതാണെന്ന് കണ്ടെത്തിയ കോടതി, വധശിക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യവും തള്ളി. സംഭവം നടക്കുമ്പോള്‍ പ്രതിയ്ക്ക് 19 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന ഡല്‍ഹി പോലീസിന്‍റെ വാദം കോടതി...
വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി
ന്യൂദല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി. നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും വിജയ് മല്യ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍. മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചതിനെതിരെ...
ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന്
ഡബ്ലിൻ: ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയും ഒഐസിസിയുമായി സഹകരിച്ചു വർണശബളമായ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന് വൈകിട്ട് 5 മുതൽ 9 വരെ ബൂമൗണ്ടിലുള്ള സെന്റ് ഫിയാക്രാസ് സ്കൂൾ ഹാളിൽ നടക്കും. പരിപാടിയിൽ പഞ്ചാബി, കാശ്മീരി, രാജസ്ഥാനി നൃത്തം ഉണ്ടായിരിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...
ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ ബിരുധാനന്തര ബിരുദത്തിനു മലയാളി നഴ്സിനു അംഗീകാരം
മെൽബൺ: ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ (ACN) 15 ലക്ഷം രൂപയുടെ പ്രത്യേക സ്കോളർഷിപ്പോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് (Flinders ) യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ ബിരുധാനന്തര ബിരുദത്തിനു ലിജോ തോമസ് പറമ്പി അർഹനായി.
സൈക്കോതെറപ്പിയിലെ നൂതന സംരംഭമായ ഐ മൂവ്മെന്റ് ഡിസെൻസിറ്റിസഷൻ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ദേശീയ കാഴ്ച്ചപ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ദേശീയ കാഴ്ച്ചപ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഭരിക്കാൻ വേണ്ടി ഉണ്ടാക്കുന്ന കൂട്ടുകെട്ടും രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഉണ്ടാക്കുന്ന കൂട്ടുകെട്ടും വ്യത്യാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംബന്ധിച്ച് സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന ഭിന്നനിലപാട്...
കോണ്‍ഗ്രസ് നേതാവ് ഷംഷേര്‍ സിംഗ് സുര്‍ജേവാല അന്തരിച്ചു
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംഷേര്‍ സിംഗ് സുര്‍ജേവാല അന്തരിച്ചു. പ്രായാധിക്യരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 87 വയസായിരുന്നു. രണ്‍ദീപ് സുര്‍ജേവാലയുടെ പിതാവാണ് ഷംഷേര്‍ സിംഗ് സുര്‍ജേവാല. എയിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.










































