കൊറോണ വൈറസിന്റെ കരിനിഴലില്‍ കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി. തൃശൂര്‍, അലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതാണു കൂടുതല്‍ വിനയായത്.കൊച്ചിയും ആലപ്പുഴയും സഹിതം വിനോദ സഞ്ചാര മേഖലകളിലെല്ലാം തന്നെ ഹോട്ടല്‍ ബുക്കിംഗുകളുടെ റദ്ദാകല്‍ നിരക്ക് ഉയര്‍ന്നു.
2018-19 ലെ നിപ വൈറസ്, രണ്ട് മണ്‍സൂണ്‍ വെള്ളപ്പൊക്കം എന്നിവ ടൂറിസം മേഖലയെ സാരമായി...
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി.
പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ആവിഷ്‌കൃതവുമായ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകള്‍ കേരള ബാങ്കിലും നിക്ഷേപിക്കാനാണ് 2020 ജൂലൈ 14 ലെ 40/2020 സര്‍ക്കുലറിലൂടെ ധനവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കേരള ബാങ്കിനും ഗുണപരമായ തീരുമാനമാണിത്....
നികുതി വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരുടെ പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും വലിയ തുകകളുടെ പിൻവലിക്കലുകൾ ഒഴിവാക്കുന്നതിനും 2020ലെ ഫിനാൻസ് ആക്ട് പ്രകാരം ഉയർന്ന ടിഡിഎസ് നിരക്കുകൾ ഈടാക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ ബാധകമാക്കിയിരിക്കുന്നത്.
പിൻവലിക്കൽ പരിധി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി ഐടിആർ ഫയൽ ചെയ്യാത്തവർ...
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയം, സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ കുറഞ്ഞു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇപ്പോള്‍ പവന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ...
വാഷിങ്ടണ്‍: പ്രസിഡണ്ടായ ഡോണാള്‍ഡ് ട്രംപ് തന്റെ സ്ഥാനം ഒഴിയുന്നതിന് മുന്‍പായി ചൈനീസിന് കടുത്ത നീക്കങ്ങളുമായി തന്നെ മുന്നോട്ടു പോവുകയാണ്. ചൈനീസ് കമ്പനികളായ ഷവോമി, കോമാക് എന്നിവ ഉള്‍പ്പെടെ ഒന്‍പത് കമ്പനികളെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തി. ഇവയെ യു.എസ്. പ്രതിരോധ വകുപ്പാണ് അവരുടെ കരിമ്പട്ടിയികയില്‍ ഉള്‍പ്പെടുത്തിയത്.
അന്വേഷണ പ്രകാരം ഈ കമ്പനികള്‍ക്ക് ചൈനീസ് സൈനിക മേധാവികളുമായി നേരിട്ടോ അല്ലാതെയോ...
കൊച്ചി തുറമുഖത്ത് പുതിയ ക്രൂയിസ് ടെര്‍മിനലിന്റെ കമ്മിഷനിംഗ് അടുത്ത മാസം. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 25.72 കോടി രൂപ ചെലവഴിച്ചാണ് അത്യാഡംബര കപ്പലുകളെ വരവേല്‍ക്കാന്‍ ടെര്‍മിനല്‍ ഒരുങ്ങുന്നത്.
വിസ്തീര്‍ണ്ണം 12,200 ചതുരശ്ര അടി വരുന്ന പുതിയ ടെര്‍മിനലിന് 420 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാനാകും. നിലവില്‍ 250 മീറ്റര്‍ വരെ നീളമുള്ള ക്രൂയിസ് കപ്പലുകളാണ് കൊച്ചിയില്‍ അടുക്കുന്നത്....
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. പവന് 800 രൂപ വര്‍ദ്ധിച്ച് 40000 രൂപയായി. ഗ്രാമിന് 5000 രൂപയാണ് വില.ആഗോള വിപണികളിലും വില മേല്‍പോട്ടാണ്.ഡോളര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 0.23 ശതമാനം ഇടിഞ്ഞത് സ്വര്‍ണത്തിനു പ്രിയം വീണ്ടും കൂടാന്‍ കാരണമായി.
കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന്...
ലോകത്തെ ഏറ്റവും മികച്ച 250 റീട്ടെയിലർമാരിൽ ലുലു ഗ്രൂപ്പും ഉണ്ടെന്ന് ഡെലോയിറ്റിന്റെ ഗ്ലോബൽ പവർ ഓഫ് റീട്ടെയിലിംഗ് 2021 റിപ്പോർട്ട് പറയുന്നു. യുഎഇയിൽ നിന്നുള്ള റീട്ടെയിൽ ഭീമന്മാർ മാത്രമാണ് പട്ടിക തയ്യാറാക്കിയ മിഡിൽ ഈസ്റ്റേൺ റീട്ടെയിലർമാർ. യുഎസ് ഭീമൻമാരായ വാൾമാർട്ട് സ്റ്റോറുകളാണ് ഒന്നാം സ്ഥാനത്ത്.
ആമസോൺ, കോസ്റ്റ്‌കോ മൊത്തവ്യാപാര കോർപ്പറേഷൻ, ഷ്വാർസ് ഗ്രൂപ്പ്, ദി ക്രോഗർ...
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കി. വ്യവസായങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാകും.
ഇതുവഴി, ബാങ്കുകളോട് തിരിച്ചടവിനുള്ള കാലാവധി കൂട്ടാനും കൂടുതല്‍...
പ്രതിദിനം ആയിരത്തോളം പുതിയ കൊവിഡ് രോഗികളുമായി കേരളത്തിലും മഹാമാരി ഭയം പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണം പ്രതിദിനം രണ്ടായിരവും 2700 വരെയുമൊക്കെയാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാവില്ലെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ചികിത്സിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു.
ഇതുവരെ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിച്ചതുപോലെയായിരിക്കില്ല...