മൂന്ന് ദിവസങ്ങളിലായി കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് 3000ലധികം അതിഥി തൊഴിലാളികള്‍
വിജയപുര: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3000ലധികം തൊഴിലാളികള്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ചഡ്ചാന്‍ ഗ്രാമത്തിലാണ് ഇത്രയും തൊഴിലാളികള്‍ ഒരുമിച്ചെത്തിയിരിക്കുന്നത്.
രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ്...
സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ യതീഷ് ചന്ദ്ര ‘ശിക്ഷ’യായി ഏത്തമിടീച്ചതെന്ന്...
കണ്ണൂര്‍: സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ‘ശിക്ഷ’യായി ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് വന്ന ആളുകളെയും ഏത്തമിടീച്ചു....
കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക് ഡൌണ്‍ ലംഘനം മാത്രമല്ല റോഡിലിറങ്ങി പ്രതിഷേധിക്കുന്നതും ഉണ്ടായാല്‍ കരാരുകാര്‍ക്കെതിരെ...
സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍ ആണ്.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം...
ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു
മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് വെട്ടേറ്റാണ് രാജേഷ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ...
സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം.
‘ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക്, സ്‌പൈസ് ജെറ്റിലെ ഉദ്യോഗസ്ഥരില്‍ ആദ്യമായി കൊവിഡ് 19...
കൊവിഡ് വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിയെ വിമര്‍ശിച്ച് ...
കൊവിഡ് വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നടപടിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. പെട്ടന്നുള്ള ലോക്ക്ഡൗണ്‍ ആളുകള്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഈ...
കൊവിഡ്-19; ഏപ്രില്‍ ആദ്യ ആഴ്ചയോടെ ടെലിവിഷന്‍ സീരിയല്‍ സംപ്രേഷണം നിലയ്ക്കും
കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടെലിവിഷന്‍ സീരിയലുകളുടെ സംപ്രേഷണം ഏപ്രില്‍ ആദ്യവാരം മുതല്‍ ഇല്ലാതെയാവും. ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീരിയലുകള്‍, പ്രതിദിന...
ഇന്ത്യയില്‍ ഇതുവരെ 979 കൊവിഡ്19 കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇതുവരെ 979 കൊവിഡ്19 കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.
” 25മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ രാജ്യത്ത് 979 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് സംസ്ഥാനങ്ങളില്‍...
ഉപ്പ് കൂടതലായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുമെ
കോവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരാണ് മിക്കവരും. വൈറ്റമിൻ സി അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ഇതിനുള്ള വഴി. ഓറഞ്ച്, ബ്രോക്കോളി, മുളക്, ക്യാപ്സിക്കം, കോളിഫ്ളവർ തുടങ്ങിയവയിലൊക്കെ ആവശ്യത്തിന് വൈറ്റമിൻ...
കൊവിഡ് 19; ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന...
ഇറ്റലിക്കും സ്പെയിനും സമാനമായി ബ്രിട്ടനിലും കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു
ലണ്ടൻ: ഇറ്റലിക്കും സ്പെയിനും സമാനമായി ബ്രിട്ടനിലും കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ മരിച്ചത് 260 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1019 ആയി. 17,089 പേർക്കാണ്...
സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണം; കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി
ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി...
കോവിഡ് 19; കലൂരിലെ പിവിഎസ് ആശുപത്രി കൊറോണ കെയർ സെന്ററിനായി ജില്ലാഭരണകൂടം എറ്റെടുത്തു
കൊച്ചി: കോവിഡ് 19 പ്രതിരോധത്തിനായി കലൂരിലെ പിവിഎസ് ആശുപത്രി സജ്ജമാകുന്നു. പൂട്ടികിടക്കുകയായിരുന്ന ആശുപത്രി കൊറോണ കെയർ സെന്ററിനായി ജില്ലാഭരണകൂടം എറ്റെടുത്തിരുന്നു. 40 ഐ സി യു ബെഡുകളടക്കം 300 പേർക്കായി ചികിത്സയ്ക്കുള്ള സംവിധാനം...
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി കഞ്ചിക്കോട് വ്യാവസായിക ക്ലസ്റ്ററുകള്‍ തുടങ്ങും. ശ്വസനോപകരണങ്ങള്‍, വെന്റിലേറ്ററുകള്‍ സുരക്ഷാ...
കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം
കൊറോണയുള്ള സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനും വൈറസ് ബാധയുണ്ടായേക്കാമെന്ന് പഠനം. ചൈന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
33 ഗര്‍ഭിണികളിലായി നടത്തിയ പഠനത്തില്‍ മൂന്നു സ്ത്രീകള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.
എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിച്ച മൂന്നു കുഞ്ഞുങ്ങളും...
ചങ്ങനാശ്ശേരിയില്‍ 100 ലധികം അതിഥി സംസ്ഥാനത്തൊഴിലാളികള്‍ ഭക്ഷണത്തിനും യാത്രാസൗകര്യങ്ങള്‍ക്കും വേണ്ടി റോഡിലിറങ്ങി പ്രതിഷേധിക്കുന്നു
കോട്ടയം: ചങ്ങനാശ്ശേരിയില്‍ 100 ലധികം അതിഥി സംസ്ഥാനത്തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. ഭക്ഷണത്തിനും യാത്രാസൗകര്യങ്ങള്‍ക്കും വേണ്ടിയാണ് പ്രതിഷേധം.
പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം.
ലോക്ക് ഡൗണിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍...
മാനന്തവാടിയില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ വൈദികനും കന്യാസ്ത്രീകളും ഉള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍
വയനാട്: മാനന്തവാടിയില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ വൈദികനും കന്യാസ്ത്രീകളും ഉള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍. മാനന്തവാടി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം. ചെറ്റപ്പാലം എന്ന...
കൊറോണ; ലോക്ക് ഡൗൺ മൂലം നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം അഭൂതപൂർവമാണ്, അതിനാൽ അത്യപൂര്‍വ്വമായ ചില തീരുമാനങ്ങൾ സര്‍ക്കാരിന് എടുക്കേണ്ടിവന്നുവെന്ന് പ്രധാനമന്ത്രി.
കോവിഡിനെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്നും Lock down അല്ലാതെ മറ്റു മാര്‍ഗമില്ല എന്നും അഭിപ്രായപ്പെട്ട പ്രധാനമന്ത്രി...
ലോക്ഡൗണ്‍ ക്രൂരതയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി
ഹൈദരാബാദ്: രാജ്യത്തെ ഭൂരിഭാഗം വരുന്ന അതിഥിതൊഴിലാളികളുടെ ക്ഷേമം പാടെ അവഗണിച്ചുകൊണ്ടുള്ള ലോക്ഡൗണ്‍ ക്രൂരതയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.
കൊവിഡ് 19നെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുന്ന സംഭവത്തിന്...















































