പരാതിക്കാരിയായ നടിയെ സ്വാധീനിക്കരുത്; വിജയ് ബാബുവിന് കോടതി നിർദ്ദേശം

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും...

അനധികൃതമായി ഹജ്ജിനെത്തുന്നവരെ നാടുകടത്തുമെന്ന് ജവാസത്ത്

മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. 10 വർഷത്തേക്ക് സൗദിയിലേക്ക്പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേർത്തു. ഹജ്ജിനായുള്ള വിസ കൈവശമുള്ളവർക്കും അല്ലെങ്കിൽ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന...

രാജ്ഞി അധികാരത്തിലെത്തി 70 വർഷം : ബ്രിട്ടനിൽ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്രൗഢഗംഭീരമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജൂൺ അഞ്ച് വരെയാണ് ബക്കിംഗ്ഹാം പാലസിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.ഇക്കഴിഞ്ഞ...

ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള കെട്ടിടം ‘നിയോം’ പണിയാൻ സൗദി അറേബ്യ

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. 'നിയോം' എന്ന പേരിൽ നടത്തുന്ന 500 ബില്യൺ ഡോളറിന്റെ വികസന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. 2017ലായിരുന്നു...

അയർലൻഡിന് പുറത്തുള്ള നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കുമുള്ള Humanitarian Practice Permit – NMBI

അയർലണ്ടിൽ താത്കാലികമായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന അയർലണ്ടിന് പുറത്തുള്ള നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും അതിനായുള്ള പെർമിറ്റിന് 2022 ജൂൺ 1 മുതൽ അപേക്ഷിക്കാനാകുമെന്ന് നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻഎംബിഐ) അറിയിച്ചു. 2011ലെ...

മരുന്നുകള്‍ക്ക് അയർലണ്ടിലെ ചില ഫാര്‍മസികൾ ഇരട്ടി വില ഈടാക്കുന്നു

അയർലണ്ട്: മരുന്നുകള്‍ക്ക് അയര്‍ലണ്ടിലെ ചില ഫാര്‍മസികള്‍ യാഥാർത്ഥ്യ വിലയേക്കാൾ ഇരട്ടി വില ഈടാക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഫാര്‍മസികളെക്കാള്‍ ഇരട്ടിയോളം വിലയാണ് ഒരേ പ്രിസ്‌ക്രിപ്ഷന് മറ്റ് ചില ഫാര്‍മസികള്‍ ഈടാക്കുന്നതെന്ന്...

കൂട്ടപലായന ഭീഷണി: കാശ്മീരി പണ്ഡിറ്റുകളെ ക്യാമ്പുകളിൽ തടഞ്ഞുവച്ച് പൊലീസ്.

ശ്രീനഗർ: കാശ്മീരി പണ്ഡിറ്റുകളെ അഭയാർത്ഥി ക്യാമ്പുകൾക്കുളിൽ തടഞ്ഞുവച്ച് ജമ്മു കാശ്മീർ ഭരണകൂടം. അടുത്തിടെയായി വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഭരണകൂടം ഇത്തരമൊരു നടപടിയിലേക്ക് തങ്ങൾ കൂട്ടമായി പലായനം ചെയ്യുമെന്ന് കടന്നതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പ്രത്യേക...

“ഭരണകൂടം പൊട്ടൻകളിക്കരുത്”; നടിയെ ആക്രമിച്ച കേസിൽ കേരള സർക്കാരിനെ വിമർശിച്ച് സാറാജോസഫ്

തൃശ്ശൂർ: 'അതിജീവിത' വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അഞ്ച് വർഷമായി ഇവിടെയെന്താ നടക്കുന്നത് എന്ന് ചോദിച്ച സാറാ ജോസഫ്, ഭരണകൂടം പൊട്ടൻകളിക്കരുത് എന്നും അഭിപ്രായപ്പെട്ടു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത്...

തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍, തുടരന്വേഷണത്തിന് ഒരു ദിവസം പോലും...

തയ്യാറെടുപ്പുകളുമായി റഷ്യൻ ആണവായുധ സേന;യുക്രൈന് റോക്കറ്റുകൾ നൽകാൻ യുഎസ്. പോർവിളിയുമായി വൻ ശക്തികൾ

മോസ്കോ: മാസങ്ങളോളം നീണ്ട റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയ്യാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങൾ നടത്തിയതായി പ്രതിരോധമന്ത്രാലയങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട്...

അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി. തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന...

ഭിന്നശേഷിക്കാരനായ കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ച കേസ്; ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ട‍ർ ജനറലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോണോജോയ് ദത്ത. ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ...

യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു

മിലാന്‍: യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു. കരീം ബെൻസെമയാണ് സീസണിലെ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും നെയ്മറും ടീമിലിടം പിടിച്ചില്ല. ഫൈനലിനായി പാരീസ് വരെയെത്തിയ രണ്ട്...

വിസ പുതുക്കുന്നതിനുള്ള നിരക്കുകളിലെ ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മസ്‍കത്ത്: ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ കുറച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍...

വിജയ് ബാബു കൊച്ചിയിൽ എത്തി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. കോടതിയിൽ വിശ്വാസമുണ്ടെന്ന് വിജയ് ബാബു പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുമെന്നും നടൻ വ്യക്തമാക്കി. കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല...

ശരീരത്തിൽ മുറിവേറ്റ പാടുകൾ; കെ കെയുടെ മരണത്തിൽ ദുരൂഹത

കൊൽക്കത്ത: ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകൻ കെ.കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പോലീസ്. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാൻഡ് ഹോട്ടലിൽ...

നോർവേ അംബാസഡർ ഹാൻസ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊർജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം,...

മങ്കിപോക്സ്: രോഗികൾക്ക് 21 ദിവസം നിരീക്ഷണം വേണമെന്ന് കേന്ദ്ര മാർഗനിർദേശം

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മങ്കിപോക്സ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എഇപിഎസ് ഇഷ്യൂവർ ചാർജുകൾ അവതരിപ്പിക്കുന്നു; വിശദാംശങ്ങൾ ഇങ്ങനെ…

Aadhaar Enabled Payment System (AEPS) ഇടപാടുകൾ ഉപയോഗിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉടമകളിൽ നിന്ന് ഇപ്പോൾ സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിരക്ക് ഈടാക്കേണ്ടിവരും. എല്ലാ മാസവും എഇപിഎസ് ക്യാഷ്...

8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ.) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-21-ൽ ഇന്ത്യയുടെ ജി.ഡി.പി. (മൊത്ത ആഭ്യന്തര...