പാക്കിസ്ഥാനിൽനിന്ന് ചൈനയിലേക്കുള്ള റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു
ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നും ചൈനയിലേക്ക് പോകുകയായിരുന്ന ആണവവികിരണ ശേഷിയുള്ള വസ്തുക്കളടങ്ങിയ കണ്ടെയ്നർ ഗുജറാത്തിൽ പിടിച്ചെടുത്തു. കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്ന് മുന്ദ്ര പോർട്ടിൽ വച്ചാണ് അപകടകരമായ കണ്ടെയ്നറുകളടങ്ങിയ കപ്പൽ പിടിച്ചെടുത്തത്....
ദത്ത് വിവാദം; കുഞ്ഞിനെ കൊണ്ടുവരാൻ സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ നാലു പേരടങ്ങുന്ന സംഘം ആന്ധ്രപ്രദേശിലേക്കു പുറപ്പെട്ടു. ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയും മൂന്നു പൊലീസുകാരും സംഘത്തിലുണ്ട്....
ബൈഡന്‍ അധികാരം കൈമാറും; കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് എത്തും
വാഷിങ്ടണ്‍: ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാൽ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ താല്‍ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് കൈമാറും. ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല...
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6489 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5382 പേര്‍ക്ക്...
കിഡംബി ശ്രീകാന്ത് ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍
ബാലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്.
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ...
ഡാലസിൽ മലയാളി വെടിയേറ്റ് മരിച്ച കേസിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ
ഡാലസ്: മസ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു....
ദുബായ് വിമാനത്താവളം 100% പ്രവർത്തനസജ്ജമാകുന്നു
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ...
പെൺകുട്ടിയെ പിങ്ക് പൊലീസ് പൊതുസ്ഥലത്തു വിചാരണ ചെയ്ത് ചെറിയ സംഭവമായി കാണാനാവില്ല: ഹൈക്കോടതി
കൊച്ചി: പെൺകുട്ടിയെ പിങ്ക് പൊലീസ് മോഷ്ടാവായി ചിത്രീകരിച്ച് പൊതുസ്ഥലത്തു വിചാരണ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ...
ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയൻ അന്തരിച്ചു
കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
16 വർഷം കൊണ്ട് 26 രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും...
3 കൃഷി നിയമങ്ങൾ റദ്ദാക്കും; കേന്ദ്രസർക്കാർ തീരുമാനമായി
ന്യൂഡൽഹി: വിവാദമായ കൃഷി നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്ന് കർഷകർ ഉറപ്പിച്ച് പറഞ്ഞതോടെയാണ് മൂന്നു കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമായി.അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും കേന്ദ്രത്തെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചു എന്നാണ് വിലയിരുത്തൽ.
ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുടെ...
കോവിഡ് നിയന്ത്രിയ്ക്കാനാകുന്നില്ല; ക്രിസ്‌മസ് ഇവന്റുകളും പാർട്ടികളും നിർത്തലാക്കി
ആരോഗ്യ വകുപ്പ് 4,650 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ 8 മണി വരെ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 643 ആയിരുന്നു, 118 പേർ ഐസിയുവിലാണ്.
സാന്താക്ലോസ് സന്ദർശനങ്ങളും...
സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്കുകൂടി കോവിഡ്; 7202 രോഗമുക്തർ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 6111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 5664 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ ജ്യോതി സുരേഖയ്ക്ക് സ്വര്‍ണം
ധാക്ക: ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം. വനിതകളുടെ കൊംപൗണ്ട് വിഭാഗം ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ...
എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ടാറ്റ
ന്യൂഡൽഹി: എയർലൈൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും.
എയർ ഇന്ത്യയെ...
അരുണാചൽ പ്രദേശിൽ ചൈനയുടെ കെട്ടിട നിർമാണം; അറുപതോളം കെട്ടിടങ്ങളുടെ ഉപഗ്രഹചിത്രം പുറത്ത്
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ വീണ്ടും കെട്ടിടങ്ങൾ നിർമ്മിച്ച് ചൈന. അറുപതോളം കെട്ടിടങ്ങൾ ചൈന നിർമ്മിച്ചതായി പുതിയ ഉപഗ്രഹചിത്രം വ്യക്തമാക്കുന്നു. അരുണാചലിൽ ചൈന നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ച് ജനുവരിയിൽ എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട്...
ചുരിദാർ ധരിച്ചെത്തിയതിന് സ്വിസ് പൗരത്വമുള്ള മലയാളി യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞു
കൊച്ചി: ചുരിദാർ ധരിച്ച് യാത്ര ചെയ്യാനെത്തിയതിനാൽ വിമാനത്താവളത്തിൽ അവഗണനയുണ്ടായെന്ന് സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ യുവതി. സൂറിച്ചിൽ വിദ്യാർഥിനിയായ ബിബിയ സൂസൻ കക്കാട്ടിനാണ് കഴിഞ്ഞ ദിവസം വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം പെരുമാറ്റവും അവഗണനയുമുണ്ടായത്.
സ്വന്തം...
യു.എ.ഇ.യുടെ പരിഷ്‌കരിച്ച പുതിയ തൊഴില്‍നിയമം; ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതി
ദുബായ്: കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ യു.എ.ഇ. വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. 2022 ഫെബ്രുവരിയില്‍ പുതിയ...
ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്താതിരിക്കാന്‍ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘രാജ്യത്തെ യുവതയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ക്രിപ്‌റ്റോ കറന്‍സി തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയാന്‍ എല്ലാ...
യുഎസിലെ ടെക്സസിൽ വെടിവയ്പ്പ്; കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു
മെസ്കിറ്റ്: ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഡാലസ് കൗണ്ടി മെസ്കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്ന...
വിദേശ നഴ്‌സുമാരുടെ NMBI രജിസ്‌ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന കാലതാമസത്തിന് പരിഹാരം കാണുന്നതിനായി Migrant Nurses...
https://www.change.org/mni-appeal1
NMBI സിഇഒയും മറ്റ് NMBI ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നതിനായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (Migrant Nurses Ireland) നടപടിക്രമങ്ങൾ തുടങ്ങി. അതിനു മുന്നോടിയായി നഴ്‌സുമാരിൽ നിന്നും അവരുടെ പരാതികൾ സ്വരൂപിച്ച് NMBIയ്ക്ക്...
















































