മലയാളികളെ കൊണ്ടുവന്നത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ; ഐ.എന്‍.എസ് മഗറില്‍ മാലിദ്വീപില്‍ നിന്നെത്തിയ അനുഭവം...

കോഴിക്കോട്: ഐ.എന്‍.എസ് മഗര്‍ കപ്പലില്‍ മാലിദ്വീപില്‍ നിന്ന് മലയാളികളെ കൊണ്ടുവന്നത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയെന്ന് പരാതി. യാത്രക്കാരെ കുത്തിനിറച്ച അവസ്ഥയിലാണ് കപ്പലില്‍ കൊണ്ടുവന്നതെന്നാണ് യാത്രക്കാരുടെ പരാതി. ചൊവ്വാഴ്ച അര്‍ധരാത്രി കോഴിക്കോട് എത്തിയ സ്ത്രീകള്‍...

കശ്മീര്‍ താഴ്‌വരയില്‍ ജാഗ്രതയോടെ സുരക്ഷാ സേന; ഭീകരവാദികളെ സഹായിച്ച നാല് പേർ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെ സുരക്ഷാ സേന കടുത്ത നടപടികള്‍ തുടരുകയാണ്. സൈന്യവും ജമ്മുകാശ്മീര്‍ പോലീസും സംയുക്തമായാണ് താഴ്‌വരയില്‍ ഭീകരവാദികളെ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നത്. പുല്‍വാമയിലെ അവന്ദിപുരയില്‍ നിന്നും ഭീകരവാദികളെ സഹായിച്ച നാല് പേരെ...

20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി ഇന്ന് വൈകിട്ട് നാലിന്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ കോവിഡ് പാക്കേജുകളിൽ ഒന്നാണ്...

കൊവിഡ് ബാധിച്ച് ലണ്ടനിൽ പത്തനംതിട്ട റാന്നി സ്വദേശി മരിച്ചു

ലണ്ടൻ: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ...

കോവിഡ്-19; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍; നിര്‍ണ്ണായക മന്ത്രിസഭാ യോഗം...

തിരുവനന്തപുരം: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്‍റെ മുന്നോടിയായുള്ള ആലോചനകള്‍ക്കായി ഇന്ന്  മന്ത്രിസഭാ യോഗം  ചേരും. മറ്റ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തികമാക്കിയ നടപടി  തന്നെയാണ്  സംസ്ഥാനവും ആവര്‍ത്തിക്കുക....

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉന്നയിച്ച 19 കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കലും ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത വീഡിയോ കോൺഫറൻസിൽ 19 ഇനം ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം...

തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി...

കോറോണ മഹാമാരി വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലാണ്  ഇക്കാര്യം...

യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു

ഷാർജ: യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. നാട്ടിലേയ്ക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിള വീട്ടിൽ ഹസൻ അബ്ദുൽ റഷീദ് (59) ഇന്നലെ...

പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി.

ന്യൂദല്‍ഹി: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് തിരിച്ചു വ്യത്യാസം കാണിക്കുന്നുണ്ടെന്നും...

ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍തക് ആപ്പ്

ഭോപാല്‍: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശങ്കകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ വിവരങ്ങള്‍ ചോര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍തക് ആപ്പ്. സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകളുടെ വ്യക്തി വിവരങ്ങളടക്കമാണ്...

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍...

ഡൽഹിയിൽ നിന്നൊരു ശുഭവാർത്ത; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ന്യൂഡൽഹി: കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ച ഡൽഹിയിൽ നിന്നൊരു ശുഭവാർത്ത. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഡൽഹി സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. ഇതുവരെ...

കൊവിഡ്; സമ്പദ്‌വ്യവസ്ഥയുടെ പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിന്റെ പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിരവധി സംസ്ഥാനങ്ങള്‍ തൊഴില്‍...

ടീമില്‍ ഇടം ഉറപ്പ് നല്‍കി സെലക്ടര്‍മാര്‍ വേണ്ടതുപോലെ വിളിച്ചാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാണെന്ന്...

മുംബൈ: ടീമില്‍ ഇടം ഉറപ്പ് നല്‍കി സെലക്ടര്‍മാര്‍ വേണ്ടതുപോലെ വിളിച്ചാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. ഏഴ് വര്‍ഷം മുന്‍പാണ് പഠാന്‍ അവസാനമായി രാജ്യാന്തര...

തമിഴ്നാട്ടിൽ പതിനാലുകാരിയെ അഗ്നിക്കിരയാക്കിയ സംഭവത്തിൽ എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ പതിനാലുകാരിയെ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ഭരണപാർട്ടിയായ എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് വില്ലുപുരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ഇവർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍

സാന്‍ ഫ്രാന്‍സിസ്‌കോ: യു.എസിലെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവായ ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ ആറുപേര്‍ മരിച്ചതായും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്‍ഡ്യാനയിലെ ഒരു...

മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ ആള്‍ അറസ്റ്റില്‍

മുത്തങ്ങ: മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ ആള്‍ അറസ്റ്റില്‍. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയാണ് അറസ്റ്റിലായത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടര്‍ വഴി എഡിറ്റ് ചെയ്ത് മുത്തങ്ങ...

കൊവിഡ്-19 കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ തിരിച്ചടി നേരിടാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ

കൊവിഡ്-19 കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ തിരിച്ചടി നേരിടാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. മൂല്യ വര്‍ധിത നികുതി (VAT) മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി ധനനമന്ത്രി മുഹമ്മദ്...

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ...

കാത്തിരുന്ന തിരിച്ചു വരവും കാത്തിരുന്ന കൺമണിയും ഒന്നിച്ചു കിട്ടിയ അമ്മയുടെ കഥ

കൊച്ചി: കാത്തിരുന്ന തിരിച്ചു വരവും കാത്തിരുന്ന കൺമണിയും ഒന്നിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ അമ്മ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെയും വയറ്റിൽ പേറിയാണ് സോണിയ മാലി ദ്വീപിൽ നിന്ന് കൊച്ചിയിലെക്ക് കപ്പൽ കയറിയത്. തിരുവല്ല...