കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍: കൊവിഡ് ബാധിതര്‍ സംസാരിക്കുന്നതും ശ്വാസം പുറത്തുവിടുന്നതിലൂടെയും വൈറസ് വായുവില്‍ പരക്കുമെന്ന് ശാസ്ത്രജ്ഞര്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാര്‍സും കൊവിഡും വായുവിലൂടെ പകരില്ല എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ രോഗികള്‍ ശ്വസിക്കുമ്പോള്‍ അണുക്കള്‍...

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത

ബീജിങ്: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ചൈനീസ് ജനത. മൂന്ന് മിനുട്ട് രാജ്യത്തെ പൗരന്‍മാര്‍ മുഴുവന്‍ നിശബ്ദമായി എഴുന്നേറ്റ് നിന്നാണ് അനുശോചനം അര്‍പ്പിച്ചത്. തുടര്‍ന്ന് ആദര സൂചകമായി കാറുകളും ട്രെയിനുകളുടെയും...

കൊവിഡ്; മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ

കൊച്ചി: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേരെ അറസ്റ്റു ചെയ്ത് പൊലീസ്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയില്‍ വിലക്കുകള്‍ ലംഘിച്ചും പനമ്പള്ളി നഗറില്‍...

കൊറോണയെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയതിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍...

തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പിലെ ഗായിക നിരാഹാത്തിനെത്തുടര്‍ന്ന് മരിച്ചു

തുര്‍ക്കി: തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പിലെ ഗായിക നിരാഹാത്തിനെത്തുടര്‍ന്ന് മരിച്ചു. നിരാഹാരത്തിന്റെ 288ാം ദിവസമാണ് ഗായിക ഹെലിന്‍ ബോലെക് മരിച്ചത്. ബാന്‍ഡിനെതിരേയും അംഗങ്ങള്‍ക്കെതിരെയുമുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം....

രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്

കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വെള്ളിയാഴ്ച രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് ഏറ്റവും വലിയ വര്‍ധനവ്.  ഏപ്രില്‍ മൂന്നാം തീയതി വരെ 2,547 പേര്‍ക്കാണ് രോഗ ബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 62....

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവി‍ഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന....

ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു; മരിച്ചത് അരലക്ഷം...

ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 52,000 ല്‍ അധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്....

കൊറോണ വൈറസ്; റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി

തിരുവനന്തപുരം: സംസ്ഥാനത്തിനായുള്ള കൊറോണ വൈറസ് ബാധ വേഗത്തില്‍ കണ്ടെത്തുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് തിരുവനന്തരപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ എത്തിയിരിക്കുന്നത്. റാപിഡ് കിറ്റ് ഉപയോഗിക്കുന്നതിലൂടെ കൊവിഡ് പരിശോധനാഫലം അതിവേഗം ലഭ്യമാകും. രണ്ടര...

തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട 647 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി...

ന്യൂഡല്‍ഹി:  തബ്‌ലീഗി  ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 647 പേർക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ.  14 സംസ്ഥാനങ്ങളിലായാണ്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.  സംയുക്ത പത്രസമ്മേളനത്തിൽ...

തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 411 ആയി. കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 3 നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ലോകം മുഴുവന്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും...

മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു

ലോകമെമ്പാടുമുള്ള സീരിസ് പ്രേമികളെ ആവേശത്തിലാക്കി മണിഹീസ്റ്റ് നാലാം സീസണ്‍ റിലീസ് ചെയ്തു. കൊറോണ ലോക്ക് ഡൗണില്‍ കഴിയുന്ന ഇന്ത്യയിലും മണിഹീസ്റ്റീന് നിരവധി ആരാധകരാണ് ഉള്ളത്. സീരിസ് റിലീസ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ മണിഹീസ്റ്റ് ഹാഷ്...

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി

ന്യൂ​ഡ​ല്‍​ഹി: കര്‍ണാടക അ​തി​ര്‍​ത്തി തു​റ​ന്നു​ന​ല്‍​ക​ണമെന്നുള്ള കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കര്‍ണ്ണാടക സമര്‍പ്പിച്ച  ഹര്‍ജിയില്‍ സു​പ്രീംകോ​ട​തിയുടെ നിര്‍ണ്ണായക നിരീക്ഷണം. കേരളത്തിന്‌ അതിര്‍ത്തി തുറന്നു കൊടുക്കണമെന്നുള്ള  ഹൈക്കോടതി  വിധിയ്ക്ക് സ്‌റ്റേ ഇല്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ്...

ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍

കോട്ടയം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്ത് ജുമ്അ നിസ്‌ക്കാരം നടത്തിയ 23 പേര്‍ അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് സമീപത്തെ സ്‌ക്കൂളിലായിരുന്നു ജുമ്അ നിസ്‌ക്കാരം സംഘടിപ്പിച്ചത്. പള്ളിയില്‍ ജുമ്അ...

ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു

ബീജിംഗ്: ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു. രാജ്യത്ത് പൊട്ടി പുറപ്പെട്ട കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. സ്റ്റേറ്റ് കൗൺസിൽ പ്രസ്താവനയിലാണ്...

രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നു; ആരോഗ്യമേഖല ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നത് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. അമ്പതോളം ഡോക്ടര്‍മാര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക കണക്ക്.ഡല്‍ഹിയില്‍ തന്നെ നാലു ഡോക്ടര്‍മാര്‍ക്ക് വൈറസ് പിടിപെട്ടിരുന്നു. ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല...

ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു; ഇതിൽ 300 കുട്ടികളും

വിയന്ന: ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതിൽ 300 കുട്ടികളും പെടുന്നു. രാജ്യത്തെ മരണ സംഖ്യ 150 ആയി. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,711...

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി!

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി! കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ആര്‍ക്കും ഇവിടേക്ക് പ്രവേശിക്കാനോ ഇവിടെ നിന്നും പുറത്തേക്ക് പോകണോ...

കൊവിഡ് കാലം; ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍

ന്യൂദല്‍ഹി: ലോകം മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍. ഛത്തീസ്ഗഢിലെ റായ്പൂരിലെ ദമ്പതികളാണ് തങ്ങളുടെ ഇരട്ടകുട്ടികള്‍ക്ക് രോഗത്തിന്റെ പേര് നല്‍കിയത്. അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മാര്‍ച്ച് 27...