അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം
ബ്ലൂംഫോണ്ടെയ്ന്‍ (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം. ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്ങ്സ് 45.2 ഓവറില്‍ 207...
രാജ്യത്തു പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം 2000 രൂപയുടേതാണെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്തു പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം 2000 രൂപയുടേതാണെന്ന് റിപ്പോർട്ട്. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നാണു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇപ്പോൾ ഈ വാദം തകർത്തതാകട്ടെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതന്നെ കണക്കുകളും.
2018ല്‍ മാത്രം രാജ്യത്തു പിടികൂടിയത് 10.96...
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രോഹിത് ഏകദിന കരിയരില്‍ 9000 റണ്‍സ് തികച്ചു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ നാലു റണ്‍സിലെത്തിയപ്പോള്‍ രോഹിത് ഏകദിന കരിയരില്‍ 9000 റണ്‍സ് തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
ഇതോടൊപ്പം വേഗത്തില്‍ 9000 ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 217-ാം ഏകദിന ഇന്നിങ്‌സിലാണ് രോഹിത്...
അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷിനു പകരം പ്രിയാമണി?
അമിത് ശര്‍മ സംവിധാനത്തില്‍ അജയ് ദേവ്ഗണാണ് നായകനായെത്തുന്ന ചിത്രമാണ് മൈദാന്‍. സൗത്ത് ഇന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ നായികയായി പരിഗണിക്കുന്നു എന്നണ് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അജയ്...
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലനം കേരളത്തിൽ
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലന പരിപാടി നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന്...
ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളിലാണ് ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നെയിം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഉറുദു നീക്കം...
പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്ത്.
ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍ വിശദീകരണം ആവശ്യപ്പെട്ടത്.
ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം.
അതുകൊണ്ടുതന്നെ സര്‍ക്കാരിനോട്...
വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി
കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മ്മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യമൊരുങ്ങി....
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. എല്ലാ കുട്ടികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശുദ്ധമായ വായുവും ശുദ്ധയായ യമുനയും കേജരിവാള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി നിവാസികള്‍ എല്ലാവര്‍ക്കും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളവും ആപ്പിന്റെസ വാഗ്ദാനങ്ങളിലുണ്ട്.
500 കിലോ മീറ്റര്‍...
നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂദല്‍ഹി: നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു ഷബാനയും ഭര്‍ത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവറായ...










































