85 ശതമാനം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നൽകി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കോവിഡിന് മുമ്പുള്ള ശേഷിയുടെ 85% ശേഷിയോടെ എയർലൈനുകൾക്ക് പ്രവർത്തിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകി. ഓഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം...

സെറോ ടൈപ്പ് 2 ഡെങ്കി കൂടുതൽ അപകടകരം; കേരളത്തിന് മുന്നറിയിപ്പ്

ന്യൂദല്‍ഹി: കൂടുതൽ അപകടകരമായ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേസുകൾ നേരത്തേ കണ്ടെത്താനും പനി സംബന്ധിച്ച ഹെൽപ്പ് ലൈനുകൾ ആരംഭിക്കാനും മതിയായ ടെസ്റ്റിംഗ് കിറ്റുകൾ,...

നിയന്ത്രണങ്ങള്‍ നീക്കി; നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ അബുദാബിയില്‍ പ്രവേശിക്കാം

അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാൻ കഴിയും. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍...

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27,266 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം...

സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍...

ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി നിയമഭേദഗതി; പ്രതിഷേധവുമായി പ്രതിപക്ഷം

ജയ്പുർ: ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി രാജസ്ഥാൻ. ഇനിമുതൽ ബാല വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും 30 ദിവസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിയമ ഭേദഗതി നിയമസഭ...

മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാൻ തീരുമാനം; പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകള്‍ മാലിന്യസംഭരണത്തിനായി...

സ്ത്രീക്കും പുരുഷനും തുല്യ വേതനത്തിൽ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്

ഒരേ സ്ഥലത്ത് ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പുവരുത്തുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ദുബായ്. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനം എന്നത് മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെയും ലിംഗ സന്തുലിതാവസ്ഥ നിലനിർത്താനുള്ള പ്രതിബദ്ധതയുടെയും നിര്‍ണായക...

പ്രശസ്‌ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു

കൊച്ചി: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ...

കൂൺ നൽകുന്ന ആരോഗ്യ ഗുണങ്ങൾ

കൂണിന് നല്ല രുചിമാത്രമല്ല വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് കൂൺ കൂടാതെ ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെ ഒരു സൂപ്പർഫുഡ് ആയി കണക്കാക്കുന്നത്. മലേഷ്യയിലെ മലയ യൂണിവേഴ്സിറ്റിയിലെ...