ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കലക്ടർമാർ പരിശോധിക്കണം. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിര്‍ദ്ദേശം. കുഴിയടയ്ക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പിക്കണമെന്നും...
ഗുരുധർമ്മ പ്രചരണസഭ ഇന്റർനാഷണൽ സ്റ്റുഡന്റ് സപ്പോർട്ട് സെൽ ആസ്‌ട്രേലിയിൽ പ്രവ൪ത്തനമാരംഭിച്ചു
പെർത്ത് : പഠനത്തിനായും ജോലി സംബന്ധമായും ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്‌ട്രേലിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായാണ് പ്രവർത്തനം. പ്രവ൪ത്തന ഉദ്ഘാടനം 2022...
ഇടമലയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്ത് ജാഗ്രതാനിർദേശം
കോതമംഗലം: ഇടമലയാർ അണക്കെട്ടിൽ റൂൾ കർവ് പിന്നിട്ടതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ സ്പിൽവേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് തുറന്നത്. 25 സെന്റിമീറ്റർ വീതം ഉയർത്തി 50 മുതൽ 100 ക്യുമെക്സ്...
സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി
ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി പ്രസവിച്ചത്.
ഞായറാഴ്ചയാണ് ഫ്ലൈനാസിന്‍റെ എക്‌സ് വൈ 565 വിമാനം ജിദ്ദയില്‍ നിന്ന്...
കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് സ്വര്‍ണം
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വര്‍ണം. മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക്...
നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ പരിപാടിയുടെ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം...
ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ ടിവി പരിപാടിയുടെ വാര്‍ത്താ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവന വിവാദമാവുകയും പ്രതിഷേധങ്ങൾ...
ഒരാഴ്ചയ്ക്കകം കുഴിയടക്കണം, കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്; കടുത്ത വിമർശനവുമായി ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ...
സര്‍ക്കാര്‍ നടപ്പാക്കുന്ന ഓര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയിലെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലാവധി തീരാനായ 11 ഓര്‍ഡിനൻസുകളിൽ ഒപ്പിടാതെ...
31 വനിതാ ലോക്കോപൈലറ്റുകൾ; സൗദിയിൽ ട്രെയിൻ ഓടിക്കാൻ ഇനി വനിതകളും..
സൗദിയിൽ ഇനി ട്രെയിൻ നിയന്ത്രിക്കാൻവനിതകളും. 31 വനിത ലോക്കോ പൈലറ്റുകളാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യഘട്ട പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇപ്പോൾ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട...
“കാക്കിപ്പട” തിരുവനന്തപുരത്ത് ആരംഭിച്ചു
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതിസംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു.പൂർണ്ണമായും ത്രില്ലർ...
ഐറിഷ് ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ്; സാധ്യത തേടി Revolut.
അയർലണ്ടിലെ ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഫിനാൻഷ്യൽ ആപ്പായ Revolut. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അഭിപ്രായവും നിർദ്ദേശങ്ങളും ചോദിച്ചു വരുന്നതായി Revolut വക്താവ് അറിയിച്ചു.
ആപ്പിന്റെ ഉപയോക്താക്കൾക്ക് 'priority access'നായി സൈൻ...
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന...
തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ...
ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു
കൊച്ചി : ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈക്കോയിൽ ജനറൽ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ...
ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും
ചെറുതോണി/കുമളി: ജലനിരപ്പ് കൂടുതലായതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. കനത്ത മഴയെത്തുടർന്ന് മുൻകരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാൽ, ജലനിരപ്പിൽ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ...
ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് 30% എന്ന പുതിയ നികുതി നിരക്ക് പ്രയോജനപ്പെടുത്താം
ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് 30 ശതമാനം എന്ന പുതിയ നികുതി നിരക്കിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഒരു ആഭ്യന്തര ഗവൺമെന്റ് പരിശോധനയിൽ കണ്ടെത്തി. ഇടത്തരം വരുമാനക്കാർക്കായി ഒരു പുതിയ നികുതി നിരക്ക് സൃഷ്ടിക്കുന്നതിനുള്ള...
അയർലണ്ട് മലയാളി ലിൻസ് തോമസിന്റെ പിതാവ് നിര്യാതനായി
ഡബ്ലിൻ: ബാൽബ്രിഗണിൽ താമസിക്കുന്ന ലിൻസ് തോമസിന്റെ പിതാവ് തോമസ് തയ്യിൽ(തോമാച്ചൻ) നിര്യാതനായി. 62 വയസ്സായിരുന്നു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ ഇടവക അംഗമാണ്. സംസ്ക്കാരം പിന്നീട് നടക്കും.ഭാര്യ വത്സമ്മ,മക്കൾ ലിൻസ് (അയർലൻഡ് ), ലിബിൻ...
ജോണിക്കുട്ടിയുടെ “ഐറിഷ് ഹാമിലി” യുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ "Our Home" ടീമിന്റെ പുതിയ വെബ് സീരിസിന്റെ അവതരണ ഗാനം പുറത്തിറങ്ങി. ആദ്യഘട്ട ചിത്രീകരണം ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും പൂർത്തിയായി. ഡ്രീം ആൻഡ് പാഷൻ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന...
ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പതിനാലാം ഉപരാഷ്ട്രപതി
ഇന്ത്യയുടെ പതിനാലാം ഉപരാഷപതിയായി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. ധൻകറിന് 528 വോട്ട് ലഭിച്ചു. മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടാണ് ലഭിച്ചത്. 780 എംപിമാരിൽ 725 പേർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. 15...
ഡീസൽ പ്രതിസന്ധി; കെഎസ്ആർടിസിക്ക് സർക്കാർ 20 കോടി അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം. ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനേത്തുടർന്നാണ് കെ.എസ്.ആർ.ടി.സിക്ക്...
ഹോക്കി സെമിയിലെ ഷൂട്ടൗട്ട് വിവാദം; മാപ്പ് പറഞ്ഞ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനലിലെ ഷൂട്ടൗട്ട് വിവാദത്തിൽ മാപ്പ് പറഞ്ഞ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ. വെള്ളിയാഴ്ച ഇന്ത്യൻ വനിതാ ഹോക്കി ടീമും ഓസ്ട്രേലിയൻ വനിതകളും തമ്മിൽ നടന്ന സെമി ഫൈനൽ...

















































