നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് കലഹങ്ങളുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളാണ് മാതൃകയാക്കേണ്ടത്. അതേസമയം വിഷയത്തിൽ മറ്റ് രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി...
ജൻ സമർഥ് പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളെ ബന്ധിപ്പിക്കുന്ന ജൻ സമർഥ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളെ നേരിട്ട് വായ്പ നൽകുന്നവരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന 13 ക്രെഡിറ്റ്-ലിങ്ക്ഡ് ഗവൺമെന്റ് സ്കീമുകളുള്ള ഒരു...
കറൻസി നോട്ടുകളിലെ ഗാന്ധി ചിത്രം മാറ്റില്ല : ആർബിഐ
ന്യൂഡൽഹി: കറൻസി നോട്ടുകളിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരത്തിൽ ഒരു നിർദേശവും മുന്നിൽ വന്നിട്ടില്ലെന്നും ആർബിഐ വ്യക്തമാക്കി.
കറൻസി...
അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍
ഡബ്ലിൻ: അയര്‍ലണ്ട് വീണ്ടും കോവിഡ് ഭീതിയില്‍. പുതിയ വേരിയന്റുകളുടെ കടന്നുവരവും പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവും ആശുപത്രി പ്രവേശനം കൂടിയതുമെല്ലാം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മാസ്‌ക് ധരിക്കുന്നതിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതിലും...
നിരോധനാജ്ഞ ലംഘിച്ച് സുവർണ ക്ഷേത്രത്തിൽ പ്രകടനവുമായി ഖാലിസ്ഥാൻ അനുകൂലികൾ
അമൃത്സർ: ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 38-ാം വാർഷികത്തോടനുബന്ധിച്ച് സുവർണ ക്ഷേത്രത്തിനുളിലെ കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി ഒരു സംഘം ആളുകൾ രംഗത്തെത്തി. ഖാലിസ്ഥാൻ വിഖടനവാദി നേതാവ് ജർണയിൽ ഭിന്ദ്രൻവാലയുടെ ചിത്രം പതിച്ച...
നൈജീരിയയിൽ പള്ളിയിൽ വെടിവയ്പ്പ്; 50ഓളം പേർ കൊല്ലപ്പെട്ടു
നൈജീരിയ: നൈജീരിയയിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓൺഡോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു വെടിവെപ്പ്. തോക്കുമായെത്തിയ സംഘം വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ...
ഗുരുവായൂരിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് പുനർലേലം ചെയ്തു
ഗുരുവായൂര്‍: ഗുരുവായൂരിലെ ഥാർ 43 ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായ വിഘ്‌നേഷ് വിജയകുമാർ സ്വന്തമാക്കി. പുനർലേലത്തിൽ14 പേര്‍ പങ്കെടുത്തു. വിഘ്‌നേഷ് വിജയകുമാര്‍ ലേലത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നു. അങ്ങാടിപ്പുറം സ്വദേശിയാ വിഘ്‌നേഷ് ദുബായില്‍ വ്യവസായിയാണ്....
ബോറിസ് ജോൺസനെതിരെ എംപിമാർ; വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടന്നേക്കും.
ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വം ചോദ്യം ചെയ്തു കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെ, പാർട്ടിയിലെ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടന്നേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം...
മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു: സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന്...
പ്രവാചകനെതിരായ വിവാദ പരാമർശം : പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്ത്
ന്യൂഡൽഹി: പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ വിവാദപരാമർശം നടത്തിയതിൽ പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു....
കളിഗമിനാർ ആരംഭിച്ചു
വളരെയധികം കൗതുകങ്ങളും ദുരൂഹതകളും നിറഞ്ഞ ഒരു സിനിമയാണ്കളിഗമിനാർ.മിറാക്കിൾ ആൻ്റ് മാജിക് മൂവി ഹൗസ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്നു.
ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജാ ചടങ്ങും ഇക്കഴിഞ്ഞ...
റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം തിങ്കളാഴ്ച; റിപ്പോ വീണ്ടും ഉയർത്തും
ന്യൂഡൽഹി: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക (Monetary Panel Committee meeting). യോഗം അവസാനിച്ച ശേഷം...
റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ
ബ്രസ്സൽസ്: റഷ്യൻ എണ്ണ ഇറക്കുമതിയ്ക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച ഉപരോധങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ (ഇ.യു). യുക്രെയിനിലെ റഷ്യൻ അധിനിവേശം 100 ദിനം പിന്നിട്ട ഇന്നലെ തങ്ങളുടെ ഔദ്യോഗിക ജേർണലിലൂടെയാണ് റഷ്യൻ...
ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിള്‍സ് സെമി പോരാട്ടത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകയുടെ പ്രതിഷേധം
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിള്‍സ് സെമി പോരാട്ടത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകയുടെ വേറിട്ട പ്രതിഷേധം. പുരുഷ സെമിയില്‍ കാസ്പര്‍ റൂഡും മാരിന്‍ സിലിച്ചും(Casper Ruud vs Marin Cilic) തമ്മിലുള്ള പോരാട്ടം മൂന്നാം സെറ്റിലെത്തി...
കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായതായി സ്ഥിരീകരിച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്.
2020 ഏപ്രിലിൽ...
തൊഴിൽ നിയമലംഘനം;ഏഴ് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി വീട്ടുജോലിക്കാരെ ജോലിക്ക് നിയമിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്‍ഡ്. ഏഴ് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെയും താമസകാര്യ വകുപ്പിലെയും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും ഉദ്യോഗസ്ഥര്‍...
സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: 20 പേർ അവശനിലയിൽ
കായംകുളം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കായംകുളം ടൗൺ യു.പി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20ഓളം കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സ്കൂളിൽ നിന്ന് ചോറും സാമ്പാറും കഴിച്ചവർക്കാണ് രാത്രി മുതൽ ക്ഷീണവും...
അദാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ പദവിയിൽ മുകേഷ് അംബാനി
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവി തിരിച്ചുപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിയുടെ...
നാലായിരം കടന്ന് രാജ്യത്ത് കോവിഡ് രോഗികൾ ; 31% കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4041 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നല്ലൊരു പങ്കും കേരളത്തിലും മഹാരാഷ്ട്രയിലും...
ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നിസാർ ഖണ്ഡെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും എ കെ 47...
















































