ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി; സൗദി

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി നൽകുമെന്ന് സൗദി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും തീർഥാടനത്തിൽ പങ്കെടുക്കാൻ...

ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ബ്രിട്ടനിലെ റെഡിച്ചിൽ മലയാളി നേഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ പൊൻകുന്നം ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്. ഭർത്താവ് അരമനകര ബൈജുവിനും 2 മക്കൾക്കുമൊപ്പം...

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് അഡ്മിനിസ്‌ട്രേറ്റര്‍

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനടപടികള്‍ തുടരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചു. എല്ലാ നിയമനരീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. അതേസമയം ചൊവ്വാഴ്ച...

വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഡൽഹി ഹൈക്കോടതിയിൽ

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ലീഗല്‍ കംപ്ലെയ്ന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെയാണ് വാട്സ് ആപ്പ്...

കർഷകർ ഇന്ന് കരിദിനം ആചരിക്കും

ന്യുഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം ആറാം മാസത്തിലേക്ക് കടന്നു. ഇതുവരെയും ഒരു തീരുമാനവും ആവാത്തതിനെ തുടർന്ന് കർഷകർ ഇന്ന് കരിദിനം ആചരിക്കും. ഇന്ന് ഉച്ചയ്ക്ക് 12...

ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി; കാരണം ഇതാണ്..

മോസ്കോ (റോയിട്ടേഴ്സ്): മോസ്കോയിൽ നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടതിന് യുഎസ് ടെക്നോളജി ഭീമന്മാരായ ഗൂഗിളിന് പിഴ ചുമത്തിയതായി റഷ്യൻ കോടതി. 81,810 ഡോളർ പിഴയാണ് ചുമത്തിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം ഇല്ലാതാക്കാത്തതിന് റഷ്യ ഗൂഗിളിന്...

ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ ശല്യം രൂക്ഷം; ഒരു മാസത്തിനിടയിൽ ചികിത്സതേടിയത് 70 പേർ

കൊച്ചി; കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ എന്ന ചെറു പ്രാണികളുടെ ശല്യം രൂക്ഷം. ഈ പ്രാണി ശരീരത്തിൽ ഇരുന്നതിനെ തുടർന്ന് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെട്ട് ഒരു മാസത്തിനിടയിൽ 70 പേരാണ് ചികിത്സതേടിയത്. ചെറു പ്രാണിയെ...

അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച യാസ് ചുഴലിക്കാറ്റ് ഇന്ന് ഒഡിഷ തീരം തൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത...

ബംഗാൾ ഉൾക്കടലിലെ യാസ് ചുഴലിക്കാറ്റ് ഇന്ന് ഒഡിഷ തീരം തൊടുമെന്ന് ഇന്ത്യൻ മീറ്ററോളിജക്കൽ ഡിപ്പോർട്ടമെന്റ്. ചുഴലിക്കാറ്റിന്റെ അപകട സാധ്യത മുന്നില്‍ കണ്ട് ലക്ഷകണക്കിന്രണ്ട് ലക്ഷത്തിലേറെ പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി. 7 ലക്ഷത്തിലേറെ പേരെ...

ഇന്ത്യയിൽ സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമോ?; നാളെ നിർണായകദിനം

ന്യൂഡൽഹി: ഇന്ത്യയിൽ സമൂഹമാധ്യമങ്ങൾക്ക് മെയ് 26 നിർണായകദിനം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ പുതിയ ഇടനില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും. സർക്കാർ നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി...

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പ്ലാന്റിൽ തീപിടുത്തം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) പ്ലാന്റിൽ തീപിടുത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.തീ അണയ്ക്കുന്നതിനായി ഫയർ എഞ്ചിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റ് റിഫൈനറി പ്രവർത്തനങ്ങൾ സാധാരണമായി നടക്കുന്നുണ്ട്....

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വീണ്ടും പട്ടാള അട്ടിമറി; പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും തടവിലാക്കി സൈന്യം

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. മാലിയിലെ സൈനിക ഉദ്യോഗസ്ഥർ ഇടക്കാല സർക്കാരിന്റെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും തിങ്കളാഴ്ച തടഞ്ഞുവച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍ പട്ടാള...

മലേഷ്യയിൽ മെട്രോ ട്രെയിൻ അപകടം; 200 പേർക്ക് പരിക്ക്

മലേഷ്യയിലെ ഏറ്റവും വലിയ നഗരമായ ക്വാലാലംപൂരിൽ തിങ്കളാഴ്ച ഉണ്ടായ മെട്രോ ട്രെയിൻ അപകടത്തിൽ 200 ഓളം പേർക്ക് പരിക്കേറ്റു. ടെസ്റ്റ് റൺ നടത്തിയ ട്രെയിൻ മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചുവെന്ന് അധികൃതർ അറിയിച്ചു. ടെസ്റ്റ് റൺ...

രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവ് അറസ്റ്റിൽ

കോട്ടയം: രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവ് ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ കസ്റ്റഡിയില്‍. ലാണ് കസ്റ്റഡി. നെടുമങ്ങാട് ഡി.വൈ.എസ്.പി അങ്കമാലിയില്‍ നിന്നാണ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തത്. പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്...

Ryanair ഹൈജാക്ക് ചെയ്തു; ബെലാറഷ്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

പ്രതിപക്ഷ പത്രപ്രവർത്തകനെ അറസ്റ്റുചെയ്യാൻ രണ്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ തമ്മിലുള്ള വിമാനത്തിൽ വാണിജ്യ വിമാനം നിർബന്ധിതമായി വഴിതിരിച്ചുവിട്ടതിനെതിരെ പാശ്ചാത്യരുടെ ശക്തമായ വിമർശനത്തിനിടയിലാണ് യൂറോപ്യൻ യൂണിയൻ ബെലാറസിനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ബെലാറസ് പത്രപ്രവർത്തകനും പ്രതിപക്ഷ...

യുവതി അമ്മായിയമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ സഹായിച്ചത് ഭർത്താവ്

പൂനെ: 22 കാരിയായ യുവതി അമ്മായിയമ്മയെ ബ്ലൗസ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു. പിന്നീട് ഭർത്താവിന്റെ സഹായത്തോടെ മൃതദേഹം ഒരു ചാക്കിലാക്കി ഉപേക്ഷിക്കുവാൻ ശ്രമിച്ചുവെന്ന് പൂനെ പോലീസ് അറിയിച്ചു. ബെബി ഗൗതം ഷിൻഡെ (50)...

15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷ്

15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷ് വിജയിച്ചത്. എതിരാളി യുഡിഎഫിന്റെ...

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവർക്ക് വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ 11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി വാക്സിനേഷൻ മുൻഗണനാ...

15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: 15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എം.എല്‍.എയും മുന്‍ എം.പിയുമായ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആദ്യ വോട്ട്...

ഇന്ന് കേരളത്തില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 196 കോവിഡ് മരണം

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898,...

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു; ഇതുവരെ 9 മരണം

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 11 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചു 9 പേർ...