മുംബൈയിലെ ആമസോണ്‍ ക്ലൗഡിലാണ് ആളുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്; സ്പ്രിംക്ലര്‍ സേവനം ഇപ്പോള്‍ അനിവാര്യമെന്നും സര്‍ക്കാര്‍
കൊച്ചി: കൊവിഡ് രോഗികളില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിദേശത്തേക്ക് കൈമാറുന്നില്ലെന്നും അത് സൂക്ഷിക്കുന്നത് ഇന്ത്യയില്‍ തന്നെയാണെന്നും കേരള സര്‍ക്കാര്‍.
മുംബൈയിലെ ആമസോണ്‍ ക്ലൗഡിലാണ് ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്ന് ഹൈക്കോടതിയില്‍ കഴിഞ്ഞ...
കോവിഡിനെ പ്രതിരോധിക്കാന്‍ ചൈന നിര്‍മ്മിക്കുന്ന വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കുക പാക്കിസ്ഥാനില്‍
ഇസ്ലാമാബാദ്: രാജ്യത്തെ കൂപ്പുകുത്തുന്ന സമ്പദ് വ്യവസ്ഥിതി ഒരു ഭരണാധികാരിയെ എന്തിനെല്ലാം നിര്‍ബന്ധിതനാക്കും എന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങള്‍ വെളിവാക്കുന്നത്.
ദിനംപ്രതി വര്‍ദ്ധിക്കുന്ന രോഗികളു൦ മതിയായ ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതും...
കൊറോണ ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിന് ജന്മനാ ഹൃദയ-ശ്വാസകോശ പ്രശ്‌നമുണ്ടായിരുന്നതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന് ജന്മനാ ഹൃദയ-ശ്വാസകോശ പ്രശ്‌നമുണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്...
ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ചു
രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ചു. ആല്‍ക്കഹോളിന് പുറമെ വേപ്പ് മിശ്രിതം കൂടി അടങ്ങിയ മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ 99.9% രോഗാണുക്കളെയും നശിപ്പിക്കുമെന്ന് കമ്പനി...
കോവിഡ് ചികിത്സയ്ക്ക് ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ആന്റി വൈറൽ മരുന്നായ ഫാവിപിറാവിർ നിർമ്മിക്കാൻ...
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ആന്റി വൈറൽ മരുന്നായ ഫാവിപിറാവിർ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറാണെന്ന് കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് (സിഎസ്ഐആർ) . ന്യൂസ്18.കോമിന് നൽകിയ അഭിമുഖത്തിൽ...
കൊവിഡ്-19; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 3176 മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് 24 മണിക്കൂറിനിടെ 3176 മരണം. മരണനിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കുറവ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ചില...
ഗുജറാത്തില്‍ രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ്
അഹമ്മദാബാദ്: ഗുജറാത്തില്‍ രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ്. ഗുജറാത്തിലെ പത്താനിലാണ് രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവായത്.
ഡിസ്ചാര്‍ജ് ചെയ്ത് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. 55 വയസുള്ള സ്ത്രീക്കും 60...
കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിൽ സംവിധാനമുണ്ടെന്ന് കേന്ദ്ര...
കൊച്ചി: കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാൻ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിൽ (എൻ.ഐസി) സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ. സ്പ്രിങ്ക്ളർ കരാർ ചോദ്യ ചെയ്തുള്ള ഹർജിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സതയവാങ്മൂലത്തിലാണ് കേന്ദ്ര...
ലോകത്താകെ കോവിഡ് ബാധിതര്‍ 27 ലക്ഷം കടന്നു!
ലണ്ടന്‍: കൊറോണ വൈറസ് (കോവിഡ്19) ലോകത്താകെ 2,704,676 പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 1,90,549 പേരാണ് മരിച്ചത്. മരണനിരക്കില്‍ അമേരിക്കയാണ് മുന്നില്‍ കഴിഞ്ഞ ദിവസം മാത്രം അവിടെ 2325...
കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറം: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് നേരത്തെ ഹൃദയസംബന്ധമായ...
ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍
ഭോപാല്‍: ബന്‍സിപുരയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീട്ടില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ കയ്യുകളും...
കേരളത്തിൽ ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 447 ആയി. ഇന്ന് 8 പേര്‍ക്ക് രോഗം ഭേദമായി.
ഇടുക്കി...
തെന്നിന്ത്യൻ സംഗീത ലോകത്ത് പകരം വെക്കാനാകാത്ത ശബ്ദ മാധുര്യത്തിനു ഇന്ന് 81 ആം പിറന്നാൾ
തെന്നിന്ത്യൻ സംഗീത ലോകത്ത് പകരം വെക്കാനാകാത്ത ശബ്ദ മാധുര്യത്തിനു ഇന്ന് 81 ആം പിറന്നാൾ.. മലയാളത്തിന്റെ ദത്തു പുത്രി എസ് ജാനകിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സംഗീത ലോകവും ആരാധകരും.
ആറ് പതിറ്റാണ്ടുകൾ നിറഞ്ഞ്...
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറിയും പഴങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍...
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറന്നു തുടങ്ങി. കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമായില്ലാത്തതിനാല്‍ ബോയിംഗ് 737-800 എന്‍ജി പാസഞ്ചര്‍ വിമാനങ്ങളാണ് കൊച്ചി...
കോവിഡ്; സാലറി ചലഞ്ചിനോ, ശമ്പള വെട്ടിച്ചുരുക്കലിനോ തയ്യാറല്ലെന്നു മന്ത്രിമാരും സർക്കാർ നേതാക്കളും
ബർലിൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ഭാരിച്ച ചിലവിന് സാലറി ചലഞ്ചിനോ, ശമ്പള വെട്ടിച്ചുരുക്കലിനോ ജർമനിയിലെ മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സർക്കാർ ജീവനക്കാരും തയ്യാറല്ലന്ന് ഒരു പഠന റിപ്പോർട്ടിന്റെ വെളിപ്പെടുത്തൽ. ജർമനിയുടെ അയൽരാജ്യമായ...
കൊറോണ വൈറസ്; പ്രതിസന്ധി മറികടക്കാന്‍ രണ്ടാം സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ക് ഡൌണില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്.
ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിനായി വീണ്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതയാണ് വിവരം. ധനകാര്യമന്ത്രാലയം ഇത് സംബന്ധിച്ച...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ലോകത്താകെ രോഗ ബാധിതര്‍ 2,624,846; മരിച്ചവരുടെ എണ്ണം 1,83,120 ആയി
ലണ്ടന്‍:കൊറോണ വൈറസ്(കോവിഡ് 19) ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,83,120 ആയി.
ലോകത്താകെ രോഗ ബാധിതര്‍ 2,624,846 ആണ്.
കൊറോണ വൈറസ് വന്‍ നാശം വിതയ്ക്കുന്ന അമേരിക്കയില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളിലായിരുന്നു മരണ സംഖ്യ,...
അഖില്‍ വധം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ കുട്ടികള്‍
പത്തനംതിട്ട; കൊറോണ ലോക്ക് ഡൗൺ കാലത്തെ കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.
കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്...
സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.
കരാറില്‍ അവ്യക്ത ഉണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
എ.കെ.ജി സെന്റിലെത്തിയാണ്...

















































