ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴ ജില്ലയും വരുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൂവാറ്റുപുഴ...