കൊറോണ; ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കും

ലണ്ടന്‍: കൊറോണ കാരണം മത്സരങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ മാസം വരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.വൈറസ്‌ ബാധയെ തുടര്‍ന്ന് ഇംഗ്ലണ്ട് ശ്രീലങ്കന്‍ പര്യേടനം റദ്ദാക്കിയിരുന്നു....

കൊറോണ വൈറസ്‌; ടോക്യോ ഒളിംപിക്സ് 2021 ജൂലൈ‌23ന്

ടോക്യോ: ആഗോള തലത്തില്‍ കൊറോണ വൈറസ്‌ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്സിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. 2021ജൂലൈ 23 ന് തുടങ്ങുന്ന ഒളിംപിക്സ് ഓഗസ്റ്റ്‌ എട്ടിന് അവസാനിക്കും. 2021 ലാണ് അരങ്ങേറുന്നതെങ്കിലും...

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്. ഇദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിടുമെന്നും പി.ടി തോമസ് എം.എല്‍.എ അറിയിച്ചു. ഇതോടെ ഇദ്ദേഹത്തിന് ആശുപത്രി വിടാം. എന്നാല്‍...

ലോക് ഡൗണ്‍ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10...

കോവിഡ് ദിനങ്ങള്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില്‍ അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്‌നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു പറയേണ്ടിയിരിക്കുന്നു. ലോകം കടുത്ത സാമ്പത്തിക...

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19...

ന്യൂദല്‍ഹി: നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന കൃത്യമായ വിവരമില്ലെന്നും 1500 ന്...

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം 36,211. ജോണ്‍സ് ഹോക്കിംഗ്സ് യൂണിവേഴ്സിറ്റിയുടെ അവസാന കണക്കുകള്‍ പ്രകാരമാണിത്. 7,55,591പേര്‍ക്കാണ് ഇതവരെ രോഗം ബാധിച്ചത്.  കൂടാതെ, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങള്‍...

കോവിഡ് ഭീതിയെ തുടർന്ന് നെതർലന്റിൽ അടച്ചിട്ട മ്യൂസിയത്തിൽ നിന്ന് വിൻസന്റ് വാൻഗോഗിന്റെ വിഖ്യാത പെയിന്റിങ്...

കോവിഡ് ഭീതിയെ തുടർന്ന് നെതർലന്റിൽ അടച്ചിട്ട മ്യൂസിയത്തിൽ നിന്ന് വിൻസന്റ് വാൻഗോഗിന്റെ വിഖ്യാത പെയിന്റിങ് മോഷണം പോയി. ആംസ്റ്റർഡാമിന് സമീപമുള്ള ദി സിംഗർ ലാരെൻ മ്യൂസിയത്തിൽ നിന്നാണ് പെയിന്റിങ് കാണാതായത്. 1884 ൽ പൂർത്തീകരിച്ച...

കോവിഡ് 19 ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നു; 24 മണിക്കൂറിനുള്ളിൽ 227 പേരിൽ രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോവിഡ് 19 ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേരിൽ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാായണ്. ഇന്ത്യയിൽ കൊറോണ വൈറസ് പോസിറ്റീവ്...

കൊവിഡ്-19; ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം; അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച്...

കൊവിഡ്-19 മൂലം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇതുവരെ 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ്  ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. കൊവിഡ് മരണം...

സോഷ്യൽ ഡിസ്റ്റൻസിങ് കർശനമാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ ആശയവുമായി രണ്ടു മലയാളികൾ

കോവിഡ് ഭീഷണിയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ  ആരോഗ്യ വകുപ്പിനേയും  പൊലീസിനേയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആശയം ''DECODE19 '' എന്നപേരിൽ അവതരിപ്പിക്കുകയാണ് ടെക്ക്‌നിക്കൽ എക്സ്പേർട്ട്  ആയ രാമനാട്ടുകര-  പെരിങ്ങാവ്...

കോവിഡ്​ 19; മരണനിരക്ക് ഉയരുന്നു; ഇറ്റലി ലോക്​ഡൗൺ ഈസ്​റ്റർ വരെ നീട്ടി

റോം: കോവിഡ്​ 19 വൈറസ്​ ബാധ പടർന്നു പിടിക്കുന്നതിനിടെ ഇറ്റലി ലോക്​ഡൗൺ ഈസ്​റ്റർ വരെ നീട്ടി. ഈസ്​റ്റർ ദിനമായ ​ഏപ്രിൽ 12 വരെയെങ്കിലും ലോക്​ഡൗൺ തുടരേണ്ടി വരുമെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. അതേസമയം, ഇറ്റലിയിലെ...

ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്

ഡല്‍ഹി നിസാമുദ്ദിനിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ആറു പേര്‍ മരിച്ചതായി തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ്.  നിസാമുദ്ദിനിലെ മാര്‍കാസില്‍ നടന്ന മതപരമായ ചടങ്ങില്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരാണ് മരിച്ചത്. കൊറോണ...

കൊവിഡ് 19; തെലുങ്ക് നടന്‍ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നല്‍കിയത് 4.50...

കൊവിഡ് 19 വ്യാപനം രാജ്യത്ത് നടക്കവേ മനുഷ്യര്‍ പല തരത്തിലുള്ള ദുരിതത്തിലാണ്. ഈ സമയത്ത് നിരവധി സെലബ്രിറ്റികളാണ് സഹായവുമായി രംഗത്തെത്തിയത്. തെലുങ്ക് നടന്‍ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നല്‍കിയത് 4.50 കോടി...

കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു 68 കാരനായ ഇദ്ദേഹം. ഇയാളുടെ ആദ്യത്തെ ഫലം...

അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ ശമ്പളം കുറയ്ക്കാനോ യുഎഇ

അബുദാബി: തങ്ങളുടെ അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ കമ്പനികൾക്കു അനുമതി നൽകി. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ–ദീർഘകാല അവധി നൽകാനും...

കോറോണ വൈറസ്; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളും 4 മരണവും സംഭവിച്ചതായി...

ന്യൂഡൽഹി:  രാജ്യത്ത് കോറോണ വൈറസ് ബാധ കൂടികൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളും 4 മരണവും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.  എങ്കിലും കോറോണ വൈറസ് ഇതുവരെ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന്...

സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ...

സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ആകെ...

റാന്നി സ്വദേശികള്‍ രോഗമുക്തരായി; ഭക്ഷണവും മധുരവും നല്‍കി യാത്രയാക്കി ആശുപത്രി ജീവനക്കാര്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സയിലായിരുന്ന അഞ്ചുപേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് രോഗം ഭേദമായെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. ചികിത്സിച്ച ഡോക്ടര്‍മാരും...

ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി

കോവിഡ് 19 ഏറെ ദുരിതം വിതച്ച ഇറ്റലിക്കും ഫ്രാൻസിനും സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി. ഇരു രാജ്യങ്ങളിലെയും രോഗികള്‍ക്കായി തങ്ങളുടെ ആശുപത്രികളിൽ സൗകര്യ ഒരുക്കിയിരിക്കുകയാണ് ജർമ്മനി. ഇരുരാജ്യങ്ങളിലെയും കോവിഡ് രോഗികളെ വ്യോമ...