കാഷ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത് ചരിത്ര നടപടിയെന്ന് കരസേന മേധാവി
ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയായിരുന്നെന്ന് കരസേന മേധാവി ലഫ്. മുകുന്ദ് നരവനെ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മുകാഷ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യത്തിന്റെ നിഴല്‍ യുദ്ധം ഇതോടെ തടസപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
72 ാമത് ദേശീയ...
ടി ഒ സൂരജിന് തിരിച്ചടി; കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയ നടപടി കോടതി തള്ളി
കോഴിക്കോട്: ബീച്ച് ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ്.
നേരത്തെ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി തള്ളിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബീച്ച് ആശുപത്രിയിലേയ്ക്ക്ഉപകരണങ്ങൾ...
ഇത് സെനോബോട്ട്, ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി
ഒടുവില്‍ ശാസ്ത്രം ജീവനുള്ള റോബോട്ടിനെയും വികസിപ്പിച്ചെടുത്തു. തവളയുടെ മൂലകോശത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്ന ഇതിന്റെ പേര് സെനോബോട്ട് എന്നാണ്. സെല്‍ഫ് ഹീലിംഗ് റോബോട്ടാണിതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ വലുപ്പമൊന്നും ഇതിന് പ്രതീക്ഷിക്കണ്ട കെട്ടോ. മനുഷ്യശരീരത്തിന് അകത്തുകൂടി സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു മില്ലിമീറ്ററിന് താഴെ മാത്രം വലുപ്പമുള്ള റോബോട്ടാണിത്. ചെറുതാണെന്നുവെച്ച്...
കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മുബൈ: കാത്തിരിപ്പിനൊടുവില്‍ ആലിയ ഭട്ട് ചിത്രം ഗംഗുബായ് കത്തൈവാടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ ഗംഗുബായിയെ അവതരിപ്പിക്കുന്ന ആലിയ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സംവിധായകന്‍ സജ്ജയ് ലീലാ ബന്‍സാലി...
നിര്‍ഭയ കേസ്: വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍!
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജനുവരി 22ന് വധശിക്ഷ നടപ്പാനാക്കില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മരണ വാറണ്ടിനെതിരെ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്....
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി; രാജ്യത്ത് ഇത് വരെ കൊല്ലപ്പെട്ടത് 32 പേര്‍
ഫിറോസാബാദ്: ഡിസംബര്‍ 20ന് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ വെടിയേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഫിറോസബാദിലെ മസ്‌രൂര്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് അബ്‌രാര്‍ എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അക്ബറിന്റെ മരണത്തോടെ ഫിറോസാബാദില്‍ മാത്രം പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഇത് വരെയുള്ള കണക്കുകളില്‍ രാജ്യത്താകെ 32 പേരാണ്...
ഇന്ന് കരസേനാ ദിനം; സൈന്യത്തിന് ആശംസകളര്‍പ്പിച്ച് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ. എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്.1949 ജനുവരി 15നാണ് കരിയപ്പ...
ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍!
ടോക്കിയോ: ചന്ദ്രനില്‍ കറങ്ങാന്‍ ഗേള്‍ഫ്രണ്ടിനെ തിരഞ്ഞ് അപേക്ഷകള്‍ ക്ഷണിച്ച ജാപ്പനീസ് കോടീശ്വരന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
യുസാകു മെയ്‌സാവ എന്ന കോടീശ്വരനാണ് ചാന്ദ്രയാത്രയ്ക്ക് കൂട്ടായി സ്ത്രീ പങ്കാളിയെ വേണമെന്ന് ട്വിറ്ററിലൂടെ പരസ്യം നല്‍കിയിരിക്കുന്നത്. താത്പര്യമുള്ള എല്ലാവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷയ്ക്കുള്ള നിബന്ധനകള്‍:
അവിവാഹിതയായിരിക്കണം.
ഇരുപത് വയസിനു മുകളില്‍ പ്രായമുണ്ടാകണം....
നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി നവ്യ നായർ; ‘ഒരുത്തീ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഏറെ കാലത്തിന് ശേഷം നടി നവ്യ നായര്‍ സിനിമയില്‍ സജീവമാവുകയാണ്. നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും കൂടി പുറത്ത് വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 'ഒരുതീ എന്നാണ് ചിത്രത്തിന്റെ പേര്....
എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ്; ഇറക്കിവിട്ടിടത്തേക്കുതന്നെ മടങ്ങിവരുമെന്ന് ഫ്ലാറ്റ് ഉടമകൾ
കൊച്ചി: തകർത്ത് നിരപ്പാക്കിയ 19 നിലയുള്ള എച്ച്.ടു.ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിലനിന്നിരുന്ന 1.06 ഏക്കർ സ്ഥലം ഇനി എന്തു ചെയ്യും? പലരും പലതും പറയുന്നുണ്ടെങ്കിലും അവിടെ താമസിച്ചിരുന്ന ഫ്ലാറ്റ് ഉടമകൾക്ക് വ്യക്തമായ തീരുമാനമുണ്ട്. മറ്റൊന്നുമല്ല, പുതിയ ഫ്ലാറ്റ് സമുച്ചയം പണിയും. അൽപം വൈകിയാലും തങ്ങളെ ഇറക്കിവിട്ടിടത്തേക്കുതന്നെ മടങ്ങിവരുമെന്ന്...









































