ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!
ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡന്‍റ് മോഹൻലാലിന്‍റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. ഒത്തു തീർപ്പിനെക്കുറിച്ച് അറിയില്ലെന്നും മോഹൻലാൽ പറഞ്ഞതിനെപറ്റി ധാരണയില്ലെന്നും അവർ അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബിംഗ് പൂർത്തിയാക്കാതെ ഷെയ്‌ൻ നിഗവുമായി ചർച്ചക്കില്ലെന്നും നിർമാതാക്കൾ അറിയിച്ചു.
യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക്...
യേശുദാസ് @80; ഒഴുക്കിനെതിരെയും ഒഴുക്കിനൊപ്പവും
കെ.ജെ യേശുദാസ് എന്ന ഗായകനെക്കുറിച്ച് ഇനിയും എന്തെങ്കിലും എഴുതേണ്ടതും പറയേണ്ടതുമുണ്ടെന്ന് തോന്നുന്നില്ല. 80-ാം വയസിലേക്കെത്തുന്ന ഗാനഗന്ധര്‍വന്റെ പാട്ടുകളും സംഗീതസപര്യയും മലയാളിക്ക് ചിരപരിചിതമാണ്. എന്നാല്‍ യേശുദാസിന്റെ പാട്ടുകള്‍ പോലെ അദ്ദേഹത്തെക്കുറിച്ചുള്ള എഴുത്തുകളും മലയാളിയ്ക്ക് പ്രിയങ്കരമാണ് എന്ന സ്വാര്‍ത്ഥ ചിന്ത തന്നെയാണ് ഈ എഴുത്തിനെ നയിക്കുന്നത്.
കെ.ജെ യേശുദാസ് എന്ന ദാസേട്ടന്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. മോഹനകൃഷ്ണന്‍ അന്തരിച്ചു
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പിടി മോഹനകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിയാറു വയസ്സായിരുന്നു. എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു.
ഗരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊന്നാനി നിയോജക...
ഉക്രൈന്‍ വിമാനം തകര്‍ത്തത് ഇറാനെന്ന് അമേരിക്ക; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി കാനഡ; നിഷേധിച്ച് ഇറാന്‍
ടെഹ്‌റാന്‍: 176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണത് ഇറാന്‍ വ്യോമാക്രമണമാണെന്ന് അവകാശപ്പെട്ട് അമേരിക്കയും കാനഡയും. ബോയിങ് 737 വിമാനമാണ് ബുധനാഴ്ച സാങ്കേതിക തകരാര്‍ രേഖപ്പെടുത്തി ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ആരോപണത്തിലൂടെ ഇറാനെ പ്രതികൂട്ടിലാക്കാനാണ് അമേരിക്കന്‍ നീക്കം.
എന്നാല്‍ ഈ വാദം തള്ളുകയാണ് ഇറാന്‍....
വിസിയെ മാറ്റാതെ സമരം നിര്‍ത്തില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍, ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: വൈസ് ചാൻസലര്‍ ജഗദീഷ് കുമാറിനെ മാറ്റണമെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന ജെഎൻയു വിദ്യാര്‍ത്ഥികൾ ഇന്ന് സമരം പുനരാരംഭിക്കും . രാജീവ് ചൗക്കിലെ പ്രതിഷേധം സമരം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് പൂര്‍വ്വാധികം ശക്തിയോടെ സമരം പുനരാരംഭിക്കുമെന്നും അറിയിച്ചു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികൾ നടത്തിയ സമരപരമ്പര...
ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഔദ്യോഗിക പദവികൾ ഉപേക്ഷിക്കുന്നതായി ഹാരി രാജകുമാരനും ഭാര്യ മെഗാൻ മെർക്കലും
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഔദ്യോഗിക പദവികൾ ഉപേക്ഷിക്കുന്നതായി ഹാരി രാജകുമാരനും ഭാര്യ മെഗാൻ മെർക്കലും. വളരെ അപ്രതീക്ഷിതമായാണ് ബ്രിട്ടനെയും ബ്രിട്ടീഷ് രാജകുടുംബത്തെയും ഞെട്ടിച്ച് രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരി രാജകുമാരൻ ഇന്നലെ രാത്രി ഈ തീരുമാനം വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. മകൻ ആർച്ചിയോടൊപ്പം അമേരിക്കയിലും ബ്രിട്ടനിലുമായി ശിഷ്ടകാലം...
സര്‍പ്പ വിഷ ചികിത്സയില്‍ പുതു ചരിത്രമാകുന്ന കണ്ടുപിടുത്തം കൊച്ചിയിലെ സ്ഥാപനത്തില്‍
‘സിന്തറ്റിക് ആന്റിവെനം’ വികസിപ്പിക്കുന്നതിനുള്ള വഴിതുറന്ന്മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം തയ്യാര്‍.
സര്‍പ്പ വിഷ ചികിത്സയ്ക്ക് ‘സിന്തറ്റിക് ആന്റിവെനം’ വികസിപ്പിക്കുന്നതിനു വഴിതുറന്ന് കൊച്ചിയിലെ അഗ്രിജീനോം ലാബ്‌സ് ഇന്ത്യയുടെ സുപ്രധാന കണ്ടുപിടുത്തം. മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം ഡോ. ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതിലൂടെ പാമ്പിന്‍ വിഷത്തില്‍ നിന്നല്ലാതെ...
എച്ച്1 എന്‍1: നിരീക്ഷണത്തിലുള്ളത് 232 പേര്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച എട്ട് സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു....
റിപ്പബ്ലിക്ക് പരേഡില്‍ ഇത്തവണയും നാവിക സേന വാദ്യസംഘത്തെ നയിക്കുന്നത് ഇദ്ദേഹമാണ്
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ തുടര്‍ച്ചയായി പതിനാറാമത്തെ തവണ നാവിക സേനാ വിഭാഗത്തിന്‍റെ വാദ്യസംഘത്തില്‍ അണിചേരാന്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഈ സംഗീതജ്ഞന്.
അങ്ങനെ ഒരു അപൂര്‍വനേട്ടം സിദ്ധിച്ച് വ്യത്യസ്തനാകുന്ന ആ വ്യക്തി മറ്റാരുമല്ല വിന്‍സെന്റ് ജോണ്‍സണാണ്. അദ്ദേഹത്തിനാണ് രാജ്പഥിലൂടെ നാവിക സേനയുടെ പ്രസിദ്ധമായ വാദ്യസംഘത്തിനെ വീണ്ടും സംഗീതതാളത്തില്‍...
നൊബേല്‍ ജേതാവിനെ തടഞ്ഞ സംഭവം: ഖേദമറിയിച്ച് കേരള സര്‍ക്കാര്‍
ആലപ്പുഴ: ദേശീയ പണിമുടക്കു ദിനമായ ഇന്നലെ പുരവഞ്ചി യാത്രക്കിടെ നൊബേല്‍ സമ്മാന ജേതാവിനെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഖേദം അറിയിച്ചു.സംഭവത്തില്‍ നാലുപേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടനാട് കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിഐടിയു അനുഭാവികളാണെന്നാണ്...










































